
സാലിസ അബ്ദുല്ല, ഫാത്തിമ ഷാദിൻ, ഷർമിന മുഷ്‌രിഫ
ഹരിതയിൽ പ്രതിഷേധം അടങ്ങുന്നില്ല; ജില്ല പ്രസിഡന്‍റുമാരും ജനറൽ സെക്രട്ടറിമാരും രാജിവെച്ചു
text_fieldsമലപ്പുറം: ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് നേതൃത്വം പിരിച്ചുവിടുകയും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കാസർകോട്, വയനാട് ജില്ലാ ഭാരവാഹികൾ രാജിവെച്ചു. കാസർകോട് ജില്ല പ്രസിഡൻറ് സാലിസ അബ്ദുല്ല, ജനറൽ സെക്രട്ടറി ഷർമിന മുഷ്‌രിഫ, വയനാട് ജില്ല പ്രസിഡൻറ് ഫാത്തിമ ഷാദിൻ എന്നിവരാണ് എം.എസ്.എഫ് നേതൃത്വത്തിന് രാജിനൽകിയത്.
സഹനേതാക്കളിൽ നിന്നുണ്ടായ അധിക്ഷേപങ്ങൾക്കെതിരെ പരാതിപ്പെടുകയും നീതിക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്ത കമ്മിറ്റിയെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് തികഞ്ഞ ബോധ്യത്തോടെ സ്ഥാനമൊഴിയുന്നതായി സാലിസ കത്തിൽ പറയുന്നു. നീതിക്കായുള്ള പോരാട്ടത്തോട് ഐക്യപ്പെടുന്നുവെന്നും ജില്ല പ്രസിഡൻറായി തുടരാൻ മാനസിക ബുദ്ധിമുട്ടുകളുണ്ടെന്നും ഷാദിനും വ്യക്തമാക്കി.
എം.എസ്.എഫ് നേതാക്കൾക്കെതിരെ വനിതാ കമീഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത്. പുതിയ കമ്മിറ്റിയുടെ പ്രസിഡന്‍റായി ആയിശ ബാനുവിനെയും ജനറൽ സെക്രട്ടറിയായി റുമൈസ റഫീഖിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. പിരിച്ചുവിട്ട 10 അംഗ കമ്മിറ്റിക്ക് പകരം ഒമ്പത് അംഗ കമ്മിറ്റിയെയാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. നേരത്തെയുണ്ടായിരുന്ന കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിശ ബാനു.
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ യോഗത്തിനിെട പോഷകസംഘടനയായ ഹരിതയിെല നേതാക്കളോട് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.െക. നവാസ് ലൈംഗിക പരാമർശം നടത്തിയെന്ന് കാണിച്ച് പത്തോളം പേർ വനിതാ കമീഷന് പരാതി നൽകുകയായിരുന്നു. ഫോണിലൂടെ അസഭ്യവാക്കുകൾ പറഞ്ഞതായി എം.എസ്.എഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ വഹാബിനെതിരെയും പരാതിയുണ്ട്.
എം.എസ്.എഫിൻെറയും ഹരിതയുടെയും ഭാരവാഹികളെ വിളിച്ചുവരുത്തി മുസ്ലിം ലീഗ് നേതൃത്വം ചർച്ച നടത്തുകയും ഖേദം പ്രകടിപ്പിക്കാൻ എം.എസ്.എഫിനും വനിത കമീഷനിലെ പരാതി പിൻവലിക്കാൻ ഹരിത ഭാരവാഹികൾക്കും നിർദേശം നൽകി. എന്നാൽ, ഹരിത പരാതി പിൻവലിച്ചില്ല. തുടർന്ന്, കടുത്ത അച്ചടക്ക ലംഘനത്തിൻെറ പേരിൽ എന്ന് വ്യക്തമാക്കി ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് നേതൃത്വം പിരിച്ചുവിട്ടു. മുഫീദ തസ്നി പ്രസിഡൻറും നജ്മ തബ്ഷീറ ജനറൽ സെക്രട്ടറിയുമായ സംസ്ഥാന കമ്മിറ്റിയാണ് പിരിച്ചുവിട്ടത്.
