Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; സെന്റ് ജോസഫ് സ്കൂളിലെ ജലസ്രോതസുകൾ മലിനമെന്ന് കണ്ടെത്തൽ

text_fields
bookmark_border
അടിയന്തരമായി സ്കൂളിന് മറ്റൊരു കുടിവെള്ളസ്രോതസ് കണ്ടെത്തണമെന്ന് നിർദേശം
കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; സെന്റ് ജോസഫ് സ്കൂളിലെ ജലസ്രോതസുകൾ മലിനമെന്ന് കണ്ടെത്തൽ
cancel

കൽപറ്റ: കഴിഞ്ഞ ദിവസം വിദ്യാർഥികൾ ഛർദിയും വയറിളക്കവുമായി കൂട്ടത്തോടെ ചികിത്സ തേടിയ കൽപറ്റ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിലെ ജലസ്രോതസുകൾ മലിനമെന്ന് കണ്ടെത്തൽ. സ്കൂളിലെ കിണറിലും വെള്ളടാങ്കിലും കുടിവെള്ള ശുദ്ധീകരണിയിലും കോളിഫോം, ഇ-കോളി ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടെന്ന് കൽപറ്റ നഗരസഭ ആരോഗ്യ വിഭാഗമാണ് കണ്ടെത്തിയത്.

അടിയന്തരമായി സ്കൂളിന് മറ്റൊരു കുടിവെള്ളസ്രോതസ് കണ്ടെത്തണമെന്ന നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്. നിലവിൽ സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. ആവശ്യമായ ക്രമീകരണം വരുത്തി അടുത്ത ദിവസംതന്നെ സ്കൂൾ തുറക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

കഴിഞ്ഞ ദിവസം മുതലാണ് സ്കൂളിലെ കുട്ടികൾ ഛർദിയും വയറിളക്കവും കാരണം കൂട്ടത്തോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമായിരുന്നില്ല. നഗരസഭ ആരോഗ്യ വിഭാഗം സ്‌കൂളിൽ പരിശോധന നടത്തി കിണറിലെയും വാട്ടർ ടാങ്കിലെയും വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്കായി എടുത്തിരുന്നു.

അതേസമയം, സ്‌കൂളിലെ വെള്ളം ഉൾപ്പെടെ ഉപയോഗിക്കാത്ത കുട്ടികൾക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടർന്നാണ് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Contaminated Water Found at St. Joseph’s School
Next Story