ഒറ്റക്ക് താമസിച്ചിരുന്ന വയോധിക വീട്ടിനുള്ളില്‍ മരിച്ചനിലയില്‍
text_fieldsകിളിമാനൂർ: ഒറ്റക്ക് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മടവൂർ തുമ്പോട് ലക്ഷംവീട് കോളനിയിൽ വീട്ടുനമ്പർ ഒന്നിൽ സരോജിനിയാണ് (87) മരിച്ചത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പള്ളിക്കൽ പൊലീസ് പറഞ്ഞു.
19 വർഷമായി സരോജിനി ഒറ്റക്കായിരുന്നു താമസിച്ചുവന്നത്. മൂന്നുദിവസമായി ഇവരെ പുറത്തെങ്ങും കാണാനില്ലായിരുന്നു. വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെതുടർന്ന് സമീപവാസികൾ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ജീർണിച്ച അവസ്ഥയിൽ മൃതദേഹം കണ്ടെത്തുന്നത്.
വാതിലുകൾ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ ദുരൂഹതയില്ലെന്നും വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നുള്ളതാകാം മരണകാരണമെന്നും പള്ളിക്കൽ എസ്.ഐ എം. സഹിൽ അറിയിച്ചു. പൊലീസ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

