Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightകടുത്ത വേനല്‍ചൂട്;...

കടുത്ത വേനല്‍ചൂട്; യാത്രക്കാർ കുറഞ്ഞു, സർവിസ്​ ചുരുക്കി കെ.എസ്​.ആർ.ടി.സി

text_fields
bookmark_border
ksrtc
cancel

കാ​ട്ടാ​ക്ക​ട: വേ​ന​ല്‍ചൂ​ട് ശ​ക്ത​മാ​യ​തോ​ടെ പൊ​തു​ഗ​താ​ഗ​ത യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു. ഇ​തോ​ടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി പ​ക​ല്‍നേ​ര​ത്തെ സ​ര്‍വി​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ചു.

കെ.​എ​സ്.​ആ​ര്‍.​ടി.​സി കാ​ട്ടാ​ക്ക​ട, നെ​യ്യാ​റ്റി​ന്‍ക​ര, വെ​ള്ള​റ​ട, ആ​ര്യ​നാ​ട്, വെ​ള്ള​നാ​ട് ഡി​പ്പോ​ക​ളി​ല്‍ പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ 40 ശ​ത​മാ​ന​ത്തി​ലേ​റെ സ​ര്‍വി​സു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ റ​ദ്ദ് ചെ​യ്ത​ത്. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക്ക്​ മൂ​ന്നു​വ​രെ​യാ​ണ് സ​ര്‍വി​സു​ക​ള്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ റ​ദ്ദാ​ക്കു​ന്ന​ത്.

വി​വി​ധ റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള ബ​സു​ക​ള്‍ ഡി​പ്പോ​ക​ളി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​മ്പോ​ൾ യാ​ത്ര​ക്കാ​ർ വ​ള​രെ കു​റ​വാ​യി​രി​ക്കും. ഇ​തോ​ടെ ആ ​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള സ​ര്‍വി​സ് റ​ദ്ദ് ചെ​യ്യു​ക​യാ​ണ്.​ തു​ട​ര്‍ന്ന് മ​ണി​ക്കൂ​റോ​ളം കാ​ത്തി​രു​ന്ന്​ പ​കു​തി​യി​ലേ​റെ യാ​ത്ര​ക്കാ​രാ​യാ​ല്‍ മാ​ത്ര​മേ അ​ടു​ത്ത് സ​ര്‍വി​സ് ആ​രം​ഭി​ക്കൂ.

ഈ ​സ​മ​യ​മ​ത്ര​യും വ​യോ​ധി​ക​രു​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ ക​ന​ത്ത ചൂ​ടി​ൽ ഡി​പ്പോ​ക​ളി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തി​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. വേ​ന​ല്‍ക്കാ​ല​ത്ത് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​ക​ളി​ല്‍ ബ​സ് കാ​ത്തി​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ക്ക് കാ​റ്റും വെ​ള്ള​വും ന​ല്‍കാ​നും വി​ശ്ര​മി​ക്കാ​നും സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC ServicePassengersSummer SeasonTrivandrum News
News Summary - Extreme summer heat- Passengers reduced- KSRTC reduced service
Next Story