Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightസംസ്ഥാനത്തെ മികച്ച...

സംസ്ഥാനത്തെ മികച്ച മത്സ്യ തൊഴിലാളിക്കുള്ള പുരസ്കാരം പൊന്നാനി സ്വദേശിക്ക്

text_fields
bookmark_border
സംസ്ഥാനത്തെ മികച്ച മത്സ്യ തൊഴിലാളിക്കുള്ള പുരസ്കാരം പൊന്നാനി സ്വദേശിക്ക്
cancel
camera_alt

തൊ​ഴി​ലാ​ളി ശ്രേ​ഷ്ഠ പു​ര​സ്കാരം മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യി​ൽ നി​ന്ന് ഉ​സ്മാ​ൻ ഏ​റ്റു​വാ​ങ്ങു​ന്നു

പൊ​ന്നാ​നി: സം​സ്ഥാ​ന​ത്തെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി ശ്രേ​ഷ്ഠ പു​ര​സ്കാ​രം പൊ​ന്നാ​നി സ്വ​ദേ​ശി ഉ​സ്മാ​ന്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് പ്രൈ​സ് അ​ട​ങ്ങു​ന്ന ഉ​പ​ഹാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി. മ​ത്സ്യ​ബ​ന്ധ​ന രം​ഗ​ത്തെ തൊ​ഴി​ൽ നൈ​പു​ണ്യ​വും, അ​നു​ഭ​വ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് സം​സ്ഥാ​ന​ത്തെ മി​ക​ച്ച തൊ​ഴി​ലാ​ളി​യാ​യി അ​ഴീ​ക്ക​ൽ ഏ​ഴു കു​ടി​ക്കാ​ൻ ഉ​സ്മാ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ ന​ട​ന്ന മൂ​ന്നു​ഘ​ട്ട അ​ഭി​മു​ഖ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഉ​സ്മാ​നെ സം​സ്ഥാ​ന പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. മ​ല​പ്പു​റം ലേ​ബ​ർ ഓ​ഫീ​സി​ലും കോ​ഴി​ക്കോ​ട് റീ​ജ്യ​ന​ൽ​ലേ​ബ​ർ ഓ​ഫീ​സി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി ന​ട​ന്ന അ​ഭി​മു​ഖ​ങ്ങ​ളി​ൽ മ​ത്സ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ചോ​ദ്യ​ങ്ങ​ളാ​ണ് ചോ​ദി​ച്ച​ത്.

കൂ​ടാ​തെ മ​ത്സ്യ മേ​ഖ​ല​യി​ലെ വി​വി​ധ തൊ​ഴി​ൽ നൈ​പു​ണ്യ​വും, പ്ര​ള​യ , ഓ​ഖി ദു​ര​ന്ത സ​മ​യ​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മെ​ല്ലാം പ​രി​ഗ​ണി​ച്ചു. ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​യാ​ണ് ഉ​സ്മാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PonnaniFishermanAwardMalappuram News
News Summary - The award for the best fisherman in the state goes to Ponnani native
Next Story