പെയിൻറിങ്ങിനു നൽകിയ കാർ വിറ്റ കേസിൽ നാലു പേർ അറസ്റ്റിൽ
text_fieldsപന്തീരാങ്കാവ്: പെയിൻറിങ്ങിനു നൽകിയ കാർ മറിച്ചുവിറ്റെന്ന പരാതിയിൽ നാലു പേരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം ചേന്ദമംഗലൂർ കറുത്തേടത്ത് വീട്ടിൽ മുഹമ്മദ് റിയാസാണ് പരാതിക്കാരൻ.പെയിൻറിങ്ങിനായി നൽകിയ കാർ പലതവണ കൈമാറി വിൽപന നടത്തിയ കേസിലാണ് താനൂർ വെന്നിയൂർ കൊടക്കല്ല് വീരശ്ശേരി ഷിഹാബുദ്ദീൻ (25), താനൂർ വട്ടത്താണി പടിക്കൽ വീട്ടിൽ മുഹമ്മദ് ഫാസിൽ (23), തിരൂർ പൂക്കയിൽ ചന്ദനക്കാട്ടിൽ വീട്ടിൽ ഷാഹുൽ ഹമീദ് (36), വയനാട് തൊണ്ടർനാട് കാണ്ടിവയൽ വീട്ടിൽ ഷബീർ (28) എന്നിവർ പിടിയിലായത്.
കുറ്റ്യാടി സ്വദേശി ഇസ്മായിലിനെ പിടികിട്ടാനുണ്ട്. മുഹമ്മദ് റിയാസ് സുഹൃത്തിെൻറ ആവശ്യത്തിനായി നൽകിയ കാർ ഇസ്മായിലിനെ പെയിൻറിങ്ങിനായി ഏൽപിച്ചതാണ്.കാർ തിരിച്ചുകിട്ടാത്തതിനെ തുടർന്നാണ് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.പന്തീരാങ്കാവ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ. ജോസിെൻറ നിർദേശപ്രകാരം എസ്.ഐ ധനഞ്ജയദാസ്, സി.പി.ഒമാരായ രഞ്ജിത്, ഹാരിസ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

