ഏറ്റുമാനൂരിൽ ഗതാഗത നിയന്ത്രണം
text_fieldsഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ആറാട്ട് ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുംവരെ ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോഡിൽ ഏറ്റുമാനൂർ മുതൽ പൂവത്തുംമൂട് വരെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതവും റോഡിന്റെ വശങ്ങളില് പാര്‍ക്കിങ്ങും അനുവദിക്കുന്നതല്ല.
ഏറ്റുമാനൂർ, പട്ടിത്താനം ഭാഗങ്ങളില്‍നിന്നു മണർകാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എം.സി. റോഡിലൂടെ കോട്ടയം ടൗൺ വഴി പോകണം.
മണർകാട് ഭാഗത്തുനിന്ന് മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ കുരിശുപളളി കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മോസ്കോ കവല വഴി പോകണം.
മണർകാട് ഭാഗത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ പെട്രോള്‍ പമ്പ് ഭാഗത്ത് നിന്നു വലത്തേക്ക് തിരിഞ്ഞ് അയർക്കുന്നം വഴി പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

