Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറ്റുകാൽ പൊങ്കാല...

ആറ്റുകാൽ പൊങ്കാല ഉത്സവം ഇന്ന് മുതൽ; മോഹൻലാൽ ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
ആറ്റുകാൽ പൊങ്കാല ഉത്സവം ഇന്ന് മുതൽ; മോഹൻലാൽ ഉദ്ഘാടനം ചെയ്യും
cancel

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവം ഇന്ന് ആരംഭിക്കും. വൈകിട്ട് 5.30ന് ഉത്സവം തുടങ്ങും. ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ തോറ്റംപാട്ടും ഇന്ന് ആരംഭിക്കും. രാത്രി എട്ടിന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും. ട്രസ്റ്റിന്റെ ആറ്റുകാൽ അംബാ പുരസ്കാരം മോഹൻലാലിന് സമർപ്പിക്കും. രാത്രി 10ന് നന്ദഗോവിന്ദം ഭജൻസ് ഉണ്ടാകും. മാർച്ച് മൂന്നിനാണ് ആറ്റുകാൽ പൊങ്കാല.

ഉത്സവദിവസങ്ങളിൽ അംബ, അംബിക, അംബാലിക സ്റ്റേജുകളിൽ കലാപരിപാടികൾ നടക്കും. ഹരിതചട്ടം പാലിച്ചാണ് പൊങ്കാല ഉത്സവം നടത്തുന്നത്. പൊലീസ്, റവന്യു, അഗ്നിരക്ഷാസേന, ജലഅതോറിറ്റി, ആരോഗ്യ വകുപ്പ്, കെ.എസ്.ആർ.ടി.സി എന്നിവ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

പൊങ്കാലമഹോത്സവം ഫെബ്രുവരി 23 ന് ആരംഭിച്ച് മാർച്ച് നാലിന് സമാപിക്കും. ഇതിൽ പ്രധാന ചടങ്ങായ പൊങ്കാലയിടൽ മൂന്നിന് നടക്കും. പൊങ്കാലയോടനുബന്ധിച്ച് 700 കെ.എസ്.ആർ.ടി.സി ബസ് അധികസർവീസ് നടത്തും. ഇതൊടൊപ്പം തീർത്ഥാടനടൂറിസത്തിന്‍റെ ഭാഗമായി 250 ബസുകളും സിറ്റി ഷട്ടിൽ സർവീസിനായി 25 ബസുകളും സർവീസ് നടത്തും. സുരക്ഷാമുന്‍കരുതലിന്‍റെ ഭാഗമായി 400 അഗ്നിരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

വൈദ്യുത ദീപാലങ്കാരങ്ങൾ ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർ വഴി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ നടത്താവൂ. കമാനങ്ങൾ, ആർച്ച്, പൂപന്തൽ, വാണിജ്യ സ്ഥാപനങ്ങൾ (മെറ്റാലിക് ഷീറ്റുകൾ കൊണ്ട് നിർമിച്ച സ്റ്റാളുകൾ) മുതലായവ വൈദ്യുത ലൈനുകൾ, ട്രാൻസ്‌ഫോമറുകൾ എന്നിവയിൽ നിന്നും അകലം പാലിക്കണം. ദീപാലങ്കാരത്തിനായി ഉപയോഗിക്കുന്ന വയറുകൾ കണക്ടർ ഉപയോഗിച്ച് മാത്രമേ യോജിപ്പിക്കാൻ പാടുളളൂ എന്ന് മുന്നറിയിപ്പുണ്ട്. ജനറേറ്റർ, ട്രാൻസ്‌ഫോമർ എന്നിവ സ്ഥാപിക്കുമ്പോൾ സമീപത്ത് ചപ്പുചവറുകൾ കത്തിക്കാൻ പാടില്ല. വൈദ്യുത പോസ്റ്റുകളിൽ താൽ‌ക്കാലിക ലൈറ്റിങ്ങിനോ മറ്റുകാര്യങ്ങൾക്കോ കയറുന്നത് ഒഴിവാക്കണം. വയറിങ്ങും വൈദ്യുത ലൈറ്റുകളും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഏതൊരു ഉപകരണവും ജനങ്ങളുമായി സമ്പർക്കത്തിൽ വരാത്ത വിധത്തിൽ സ്ഥാപിക്കണം.

പൊങ്കാല മഹോത്സവത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മാർച്ച് മൂന്നിന് പ്രാദേശിക അവധി പ്രഖ‍്യാപിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. തിരുവനന്തുരം നഗരപരിധിയിലെ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ‍്യാപിച്ചിട്ടുണ്ട്. അതേസമയം നഗരസഭാപരിധിയിലെയും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലെയും മുഴുവന്‍ മദ്യവില്പനശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. മാർച്ച് രണ്ട് വൈകീട്ട് ആറ് മുതൽ മൂന്നിന് വൈകീട്ട് ആറ് വരെയാണ് മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalInaugurateAttukal Pongala FestivalTrivandrum News
News Summary - Attukal Pongala festival to begin today
Next Story