ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരം ജില്ലയിൽ മാർച്ച് മൂന്നിന് പ്രാദേശിക അവധി
text_fieldsതിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മാർച്ച് മൂന്നിന് പ്രാദേശിക അവധി പ്രഖ‍്യാപിച്ചു. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
തിരുവനന്തുരം നഗരപരിധിയിലെ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ‍്യാപിച്ചിട്ടുണ്ട്. അതേസമയം നഗരസഭാപരിധിയിലെയും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലെയും മുഴുവന്‍ മദ്യവില്പനശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. മാർച്ച് രണ്ട് വൈകീട്ട് ആറ് മുതൽ മൂന്നിന് വൈകീട്ട് ആറ് വരെയാണ് മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ വർഷത്തെ പൊങ്കാലമഹോത്സവം ഫെബ്രുവരി 23 ന് ആരംഭിച്ച് മാർച്ച് നാലിന് സാമപിക്കും ഇതിൽ പ്രധാന ചടങ്ങായ പൊങ്കാലയിടൽ മൂന്നിന് നടക്കും. പൊങ്കാലയോടനുബന്ധിച്ച് 700 കെ.എസ്.ആർ.ടി.സി ബസ് അധികസർവീസ് നടത്തും. ഇതൊടൊപ്പം തീർത്ഥാടനടൂറിസത്തിന്‍റെ ഭാഗമായി 250 ബസുകളും സിറ്റി ഷട്ടിൽ സർവീസിനായി 25 ബസുകളും സർവീസ് നടത്തും. സുരക്ഷാമുന്‍കരുതലിന്‍റെ ഭാഗമായി 400 അഗ്നിരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

