കനത്തമഴ,ഗതാഗതതടസ്സം; ഡൽഹി-ജയ്പുർ ഹൈവേ മണിക്കൂറുകളോളം നിശ്ചലം വൈറലായി വിഡിയോ
text_fieldsഡൽഹി-ജയ്പുർ ഹൈവേ ഗതാഗത തടസ്സം രാത്രി ദൃശ്യം
കനത്തമഴ വെള്ളക്കെട്ട് ഡൽഹി-ജയ്പുർ ഹൈവേയിൽ നാലുമണിക്കൂറിലധികം ഗതാഗതതടസ്സം നേരിട്ടു. വൈകീട്ട് മൂന്നുമണി മുതൽ തുടങ്ങിയ കനത്തമഴയിൽ നാടും നഗരവും മുങ്ങി. വാഹനങ്ങൾക്ക് ഒരടിപോലും നീങ്ങാൻ കഴിയാത്തത്ര തടസ്സമാണുണ്ടായത്. ഡൽഹിയുടെ ഹൈടെക് നഗരമായ ഗുഡ്ഗാവിൽ റെക്കോഡ് മഴയാണ് (100mm) ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. കാലാവസ്ഥ മന്ത്രാലയം ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
അടുത്ത ദിവസങ്ങളിലും കനത്ത മഴയുണ്ടാവുമെന്ന് ഗുഡ്ഗാവ് ദുരന്തനിവാരണ അതോറിറ്റിയും അറിയിക്കുന്നു. മണിക്കൂറുകൾ നീണ്ട ഗതാഗതതടസ്സത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പല പ്രതിപക്ഷനേതാക്കളും വിഡിയോ ഷെയർ ചെയ്യുകയും ഡൽഹി ഭരണത്തിനെതിരെ പരാമർശം നടത്തുകയും ചെയ്തു. ജനങ്ങളുടെ കൈയിൽ നിന്ന് നികുതിവാങ്ങുകയും അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കാതിരിക്കുകയും ചെയ്യുന്ന പാഴ് സർക്കാറുകളാണ് ഭരിക്കുന്നതെന്നും അഭിപ്രായപ്പെട്ടാണ് ഗൗരവ് പന്തി വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
രൺദീപ് സിങ് സുർജേവാലയുടെ എക്സിൽ പറയുന്നത് ഇതാണ് ബിജെപിയുടെ ട്രിപ്പ്ൾ എൻജിൻ മോഡലാണ് ഈ കാണുന്നത്. മഴപോലെ കോടികൾ മുടക്കിയിട്ടും നഗരത്തിലെ ഡ്രെയിനേജ് സംവിധാനമെവിടെ മുഖ്യമന്ത്രി സർക്കാർ ഹെലിക്കോപ്ടർ വിട്ട് റോഡിലൂടെ സഞ്ചരിക്കൂ. നിരവധി പ്രമുഖരാണ് വിഡിയോ അവരുടെ എഫ്.ബി പേജിലും ഇൻസ്റ്റയിലും എക്സിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. മിക്ക സ്ഥാപനങ്ങളും അവരുടെ തൊഴിലാളികൾക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്‍കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ അഞ്ചുവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ അറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

