Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദീപാവലിക്ക് മുന്നേ പഞ്ചസാരക്ക് തീവില; ആറ് ദിവസത്തിനിടെ 10 ശതമാനം വർധന

text_fields
bookmark_border
sugar
cancel
camera_altപ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ദീപാവലി അടുത്തിരിക്കെ രാജ്യത്ത് പഞ്ചസാര വില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ പഞ്ചസാരക്ക് 10 ശതമാനത്തിലധികം വില വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്സവ സീസണിൽ മധുരപലഹാര നിർമാതാക്കളുടെയും ഗാർഹിക ഉപഭോക്താക്കളുടെയും ഡിമാൻഡ് ഉയരുന്നതിനിടെ വിപണിയിൽ സ്റ്റോക്ക് കുറവ് രൂക്ഷമായതാണ് വിലക്കയറ്റത്തിന് കാരണം.

ഉത്തർപ്രദേശിൽ ഒക്ടോബർ 6 ന് ക്വിന്റലിന് 4,600 രൂപയായിരുന്ന എക്സ്-മിൽ നിരക്ക് ഒക്ടോബർ 12 ആയപ്പോഴേക്കും 5,200 രൂപയായി ഉയർന്നു. 13 ശതമാനത്തിന്റെ വർധനവാണ് ഇവിടെ ഉണ്ടായത്. മഹാരാഷ്ട്രയിലാകട്ടെ സ്ഥിതി കൂടുതൽ രൂക്ഷമാണ്. 4,350 രൂപയിൽ നിന്ന് 5,100 രൂപയിലേക്കാണ് വില കുതിച്ചത്, 17 ശതമാനം വർധനവ്. പ്രാദേശിക വ്യാപാരികളാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

‘രാജ്യത്ത് ആവശ്യത്തിന് പഞ്ചസാരയില്ല. കയറ്റുമതി ചെയ്യാൻ ഉദ്ദേശിച്ചിരുന്ന അധിക 3 ലക്ഷം ടൺ ആഭ്യന്തര വിപണിയിൽ ലഭ്യമാക്കിയിരുന്നെങ്കിലും അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. ആ സ്റ്റോക്ക് സെപ്റ്റംബറിൽ തന്നെ വിറ്റഴിഞ്ഞു’ കൃഷി വിദഗ്ധനും സ്വതന്ത്ര ഡയറക്ടറുമായ ജി കെ സൂദ് പറഞ്ഞു.

സ്റ്റോക്കുകൾക്കും വ്യാപാരത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വിതരണ ശൃംഖലയെ കൂടുതൽ ഞെരുക്കിയെന്നും ആഭ്യന്തര ഉപഭോഗത്തിനായി ലഭ്യമാക്കിയ അധിക പഞ്ചസാരക്ക് നിലനിൽക്കുന്ന ആശ്വാസം നൽകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഭ്യത വർധിപ്പിക്കുന്നതിനും പൂഴ്ത്തിവെപ്പ് തടയുന്നതിനുമായി കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. 10 ലക്ഷം ടൺ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ അനുമതി നൽകുക, വ്യാപാരികൾക്ക് സ്റ്റോക്ക് പരിധി ഏർപ്പെടുത്തുക, ആഭ്യന്തര വിപണിയിൽ നിന്നുള്ള ബൾക്ക് ഉപഭോക്താക്കളുടെ വാങ്ങലുകൾ നിയന്ത്രിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എന്നാൽ ദീപാവലിയോടെ പഞ്ചസാര വില വീണ്ടും ഉയരുമോ എന്ന ആശങ്കയിലാണ് സർക്കാർ. ഉത്സവകാല തിരക്ക് മുന്നിൽക്കണ്ട് കരിമ്പ് പിഴിഞ്ഞെടുക്കൽ നേരത്തെ തുടങ്ങാനുള്ള വ്യവസായ മേഖലയുടെ പദ്ധതി മഹാരാഷ്ട്രയിലും കർണാടകയിലും വിളവെടുപ്പിന് തയാറായ കരിമ്പിന്റെ കുറവ് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്.

2026-27 സീസണിലെ ക്രഷിങ് നേരത്തെ ആരംഭിച്ച് ഉത്സവകാല ഡിമാൻഡിന് മുമ്പ് പുതിയ പഞ്ചസാര വിപണിയിലെത്തിക്കാമെന്നായിരുന്നു വ്യവസായ അസോസിയേഷനുകളുടെ വാഗ്ദാനം. ഒക്ടോബർ 15 മുതൽ ചില മില്ലുകൾക്ക് പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് സർക്കാർ വിശ്വസിച്ചിരുന്നു.

എന്നാൽ നവംബറിന് മുമ്പ് വലിയ തോതിൽ ക്രഷിങ് ആരംഭിക്കാൻ സാധ്യതയില്ലെന്നാണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലെയും കർണാടകയിലെയും പല ഭാഗങ്ങളിലെയും കരിമ്പ് ഉണങ്ങിപ്പോയി.

ശേഷിക്കുന്ന വിള നേരത്തെ വിളവെടുത്താൽ വിളവിലും പഞ്ചസാരയുടെ അളവിലും ഉണ്ടാകുന്ന നഷ്ടത്തിന് നഷ്ടപരിഹാരം നൽകാതെ കർഷകർ നേരത്തെ വിളവെടുക്കാൻ തയാറല്ല.കരിമ്പ് സംസ്കരണ സമയത്ത് വേർതിരിച്ചെടുക്കുന്ന പഞ്ചസാരയുടെ അനുപാതമാണ് ഷുഗർ റിക്കവറി. വിള പാകമാകുന്നതിന് മുമ്പ് വിളവെടുക്കുന്നത് റിക്കവറി കുറയ്ക്കുകയും ഓരോ ടൺ കരിമ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന പഞ്ചസാരയുടെ അളവ് കുറക്കുകയും ചെയ്യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Diwali Rush Fuels Sugar Inflation
Next Story