Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിലെ മലിനീകരണത്തിന് പടക്കങ്ങളെ മാത്രം കുറ്റപ്പെടുത്തരുതെന്ന് വ്യാപാര സംഘടന

text_fields
bookmark_border
fire cracks
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഈ വർഷത്തെ ദീപാവലിക്ക് ഡൽഹിയിൽ ഏകദേശം 300 കോടി രൂപയുടെ പടക്ക വിൽപ്പന നടന്നതായി ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ). ഡൽഹിയിലെ വായുമലിനീകരണത്തിന് പടക്കങ്ങളെ മാത്രം ഉത്തരവാദികളാക്കുന്നത് ശരിയല്ലെന്നും വൈക്കോൽ കത്തിക്കൽ ഉൾപ്പെടെയുള്ള മറ്റ് മലിനീകരണ സ്രോതസ്സുകൾക്കെതിരേയും നടപടി വേണമെന്നും സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയൽ ആവശ്യപ്പെട്ടു.

ദീപാവലിക്ക് മുമ്പുതന്നെ നവംബർ 5, 6, 7 തീയതികളിൽ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 350നും 400നും ഇടയിലായിരുന്നുവെന്ന് സിടിഐ ചൂണ്ടിക്കാട്ടി. നവംബർ 8നാണ് പടക്കങ്ങൾ പൊട്ടിച്ചത്, അതിനാൽ മലിനീകരണത്തിന് പടക്കങ്ങൾ മാത്രമല്ല കാരണമെന്നും സംഘടന വ്യക്തമാക്കി. നവംബർ 10ന് രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിലാണ് സിടിഐ നിലപാട് വ്യക്തമാക്കിയത്. അയൽസംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കൽ തടയാൻ കേന്ദ്രസർക്കാരുമായി സഹകരിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പടക്കവ്യാപാര മേഖലയിലെ നിയന്ത്രണങ്ങൾ ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനത്തെ ബാധിക്കുന്നതായും സംഘടന ചൂണ്ടിക്കാട്ടി.

ശിവകാശിയിലെ നിർമാതാക്കൾ മുതൽ ഡൽഹിയിലെ ചെറുകിട വ്യാപാരികൾ വരെ രാജ്യത്ത് 10 ലക്ഷത്തോളം പേർ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നാണ് സിടിഐയുടെ കണക്ക്. പടക്കങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തുന്നതിന് പകരം നിശ്ചിത സമയത്തേക്ക് പടക്കങ്ങൾ പൊട്ടിക്കാൻ അനുമതി നൽകണമെന്നാണ് സംഘടനയുടെ നിർദേശം. മലിനീകരണ നിയന്ത്രണത്തിനൊപ്പം വ്യാപാരികളുടെ ഉപജീവനവും ഉത്സവാഘോഷങ്ങളുടെ പാരമ്പര്യവും സംരക്ഷിക്കണമെന്നും സിടിഐ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Diwali Crackers Not Sole Polluters
Next Story