വോട്ടെണ്ണലിൽ അട്ടിമറി തടയാൻ അസമിൽ കോൺഗ്രസിന് പ്രത്യേക സംഘങ്ങൾ
text_fieldsന്യൂഡൽഹി: മേയ് നാലിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ അട്ടിമറി ഒഴിവാക്കാനും പ്രക്രിയ നിരീക്ഷിക്കാനും അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഏഴ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സ്ട്രോങ്‌റൂമുകളിലും ജാഗ്രത പുലർത്തുന്നതോടൊപ്പം സ്ഥാനാർഥികളും ജില്ലതല യൂനിറ്റുകളും തമ്മിൽ ഏകോപനം ഉറപ്പാക്കുകയും ചെയ്യും.
നിരീക്ഷണം ശക്തമാക്കി വോട്ടെണ്ണൽ പ്രക്രിയ സുതാര്യമാണെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും പ്രത്യേക സംഘങ്ങളെ വിവിധ ജില്ലകളിലായി വിന്യസിക്കുമെന്നും കോൺഗ്രസ് ലോക്സഭാ ഉപനേതാവും എ.പി.സി.സി അധ്യക്ഷനുമായ ഗൗരവ് ഗൊഗോയിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും അസം ഇൻ ചാർജുമായ ജിതേന്ദ്ര സിങ്ങും പറഞ്ഞു. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്‌റൂമുകളുടെ നിരീക്ഷണവും പാർട്ടി സ്ഥാനാർഥികളുമായുള്ള ഏകോപനവും ജില്ലാ കോൺഗ്രസ് സമിതികളുമായുള്ള സമ്പർക്കവുമാണ് അവരുടെ പ്രധാന ഉത്തരവാദിത്തമെന്നും പ്രസ്താവന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

