ആര്യന് ജയിലിലേക്ക് മണി ഓർഡറായി ഷാരൂഖിൻെറ 4500 രൂപ
text_fieldsമുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ആര്യൻ ഖാന് പിതാവ് ഷാരൂഖ് ഖാൻെറ മണി ഓർഡർ 4500 രൂപ. കഴിഞ്ഞ തിങ്കളാഴ്ച ജയിലിലേക്ക് പണം എത്തിയതായി സൂപ്രണ്ട് അറിയിച്ചു. ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യന് ഇവിടുത്തെ ചട്ടമനുസരിച്ച് 4500 രൂപവരെ പുറത്തുനിന്ന് പണം സ്വീകരിക്കാം. ഭക്ഷണം വാങ്ങാനും ജയിലിലെ മറ്റു ചിലവുകൾക്കും പണം ഉപയോഗിക്കാം.
മാതാപിതാക്കളായ ഷാരൂഖും ഗൗരി ഖാനുമായി ആര്യൻ വീഡിയോ കോളിൽ സംസാരിച്ചിരുന്നു. കുടുംബമൊത്തുള്ള ആര്യൻെറ വീഡിയോ കോൾ 10 മിനിറ്റ് നീണ്ടുവെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് െചയ്യുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ആഴ്ചയിൽ രണ്ടു തവണ തടവുകാർക്ക് കുടുബാംഗങ്ങളുമായി വീഡിയോ കോളിൽ സംസാരിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. ഇപ്രകാരമായിരുന്നു ആര്യൻെറ വീഡിയോ കോൾ.
ഒക്ടോബർ 20 വരെ 23കാരനായ ആര്യൻ ജയിലിൽ തുടരും. ജാമ്യാപേക്ഷയിൽ മുംബൈ സെഷൻസ് കോടതി 20നാണ് വിധി പറയുക. ക്വാറൻറീൻ കഴിഞ്ഞതോടെ സാധാരണ സെല്ലിലാണ് ആര്യൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.



