Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ആര്യൻ ഖാനെ...

'ആര്യൻ ഖാനെ കുടുക്കിയത്​ ലഖിംപുർ ഖേരിയെ മറയ്​ക്കാൻ; വിജയകരമായി ശ്രദ്ധമാറ്റി'

text_fields
bookmark_border
attention diverted from Lakhimpur violence through Aryan Khan drug case
cancel

ന്യൂഡൽഹി: ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസിലൂടെ കർഷക കുട്ടക്കൊല നടന്ന ലഖിംപൂർ ഖേരി സംഭവത്തിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചുവിട്ടതായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. 'നിരപരാധിയാണെന്ന്​ തെളിയിക്കപ്പെടുന്നതുവരെ കുറ്റക്കാരനാണെന്ന ​' പുതിയ നിയമശാസ്ത്രം​ ഷാരൂഖ്​ ഖാ​െൻറ മക​െൻറ കാര്യത്തിൽ മാത്രമായി ഉണ്ടാക്കിയെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.​


ഒക്ടോബർ മൂന്നിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്​ത ആര്യ​ൻ (23), നിലവിൽ ജയിലിലാണ്​. 'ആര്യൻ ഖാൻ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, പുതിയ നിയമ ശാസ്​ത്രം, ഉപയോഗത്തിനും കൈവശം വച്ചതിനും തെളിവില്ല, 'നിരപരാധിയാണെന്ന്​ തെളിയിക്കപ്പെടുന്നതുവരെ കുറ്റക്കാരൻ, ആശിഷ്​ മിശ്രയിൽ (ലഖിംപുർ ഖേരി) നിന്ന്​ വിജയകരമായി ശ്രദ്ധ തിരിച്ചുവിട്ടു'-കപിൽ സിബൽ ട്വീറ്റ്​ ചെയ്​തു.


ലഖിംപുർ സംഭവത്തിൽ സമ്മർദ്ദം ശക്തമാക്കി, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധിസംഘം ബുധനാഴ്​ച രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദർശിച്ചിരുന്നു. മന്ത്രി അജയ് മിശ്രയെ ഉടൻ പുറത്താക്കാനും സുപ്രീം കോടതിയിലെ രണ്ട് സിറ്റിങ് ജഡ്​ജിമാരുടെ നേതൃത്വത്തിൽ അന്വേഷണം ഉറപ്പാക്കുകയും ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. ഒക്ടോബർ മൂന്നിന് ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ നാല് കർഷകരെ വാഹനമിടിച്ചും വെടിവച്ചും കൊന്ന കേസിൽ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ഉത്തർപ്രദേശ് പോലീസ് ശനിയാഴ്​ച അറസ്റ്റ് ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LakhimpurLakhimpur Kheri ViolenceAryan Khanattention diverted
News Summary - ‘attention diverted from Lakhimpur violence through Aryan Khan drug case’
Next Story