Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിധാൻ സൗധ തകർത്തതായി എഐ വിഡിയോ; ബീഹാർ സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
Vidhana Soudha
cancel
camera_altപിടിയിലായ യുവാവ്

ബംഗളൂരു: കർണാടക സർക്കാരിന്റെ ആസ്ഥാനമായ വിധാൻ സൗധയിൽ ബോംബ് സ്ഫോടനം നടക്കുന്നതായി എഐ ഉപയോഗിച്ച് നിർമിച്ച വ്യാജ വിഡിയോ സൃഷ്ടിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ബിഹാർ അരാരിയ ജില്ല സ്വദേശി ഹസ്രത്ത് അലി ഷുഐബ് (25) ആണ് ബംഗളൂരു സിറ്റി പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബംഗളൂരുവിൽ ദിവസക്കൂലിക്ക് പൈപ്പ് ഫിറ്ററായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ചൊവ്വാഴ്ച രാവിലെയാണ് jnx_king_h_g എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. വിധാൻ സൗധയുടെ പുറംഭാഗത്തിന്റെ ദൃശ്യങ്ങളിൽ തുടങ്ങുന്ന വിഡിയോയിൽ പിന്നീട് ചരിത്രപ്രസിദ്ധമായ കെട്ടിടത്തിനുള്ളിൽ വൻ സ്ഫോടനം നടക്കുന്നതായി എഐ വിഷ്വൽ എഫക്റ്റുകൾ ഉപയോഗിച്ച് ചിത്രീകരിച്ചതാണ് കാണിക്കുന്നത്.

വിധാൻസഭാ ഉഡാ ദിയാ ബം സെ" (വിധാൻസഭ ബോംബ് വെച്ച് തകർത്തു) എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പൊലീസിന്റെ പതിവ് ഡിജിറ്റൽ നിരീക്ഷണത്തിനിടെയാണ് ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ടത്. സംഭവം അതീവ ഗൗരവമായി കണ്ട വിധാൻ സൗധ പൊലീസ് ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഐപി ലോഗുകളും മറ്റ് ഡിജിറ്റൽ തെളിവുകളും ഉപയോഗിച്ച് അക്കൗണ്ട് ട്രാക്ക് ചെയ്യുകയുമായിരുന്നു.

വിധാൻ സൗധ പോലുള്ള അതീവ സുരക്ഷാ മേഖലയെക്കുറിച്ച് വ്യാജവും ഭീതി പരത്തുന്നതുമായ ഉള്ളടക്കം പ്രചരിപ്പിച്ചത് ഗുരുതരമായ കുറ്റമാണ്. ഇയാൾക്കെതിരെ പൊതുജനങ്ങളിൽ ഭീതി സൃഷ്ടിക്കൽ, വ്യാജ വിവരം പ്രചരിപ്പിക്കൽ, ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയിട്ടുണ്ട്.

എഐ ഉപയോഗിച്ച് ഇത്തരം വിഡിയോകൾ നിർമിക്കുന്നത് വർധിച്ചു വരുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ കർശന നിരീക്ഷണം തുടരുമെന്ന് ബംഗളൂരു സിറ്റി പൊലീസ് അറിയിച്ചു. വെറും ലൈക്കിനും റീച്ചിനും വേണ്ടി എഐ ഉപയോഗിച്ച് ഇത്തരം തെറ്റായ വീഡിയോകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AI Vidhana Blast Prompts Arrest
Next Story