ഭക്ഷണം കഴിക്കാതിരിക്കുന്നവർ പിന്നീട് അമിതമായി കഴിക്കുന്നതിന്‍റെ കാരണമെന്ത്?
text_fieldsതിരക്കിട്ട ജീവിതവും ശരീരഭാരം കുറക്കുന്നതിന്റെ ഭാഗമായും പലരും ഭക്ഷണം കഴിക്കാതിരിക്കുന്നത് സാധാരണമാണ്. രാവിലത്തെ സമയക്കുറവ് കാരണം പ്രഭാതഭക്ഷണം കഴിക്കാതിരിക്കുക, മീറ്റിങ്ങുകൾ കാരണമോ ജോലി സമ്മർദമോ കാരണം ഉച്ചഭഷണം കഴിക്കാതിരിക്കുക എന്നിട്ട് ഇതിനെല്ലാം പകരമായി അത്താഴം അമിതമായ അളവിൽ കഴിക്കുക, എന്നിങ്ങനെയാണ് മിക്ക ആളുകളുടെയും ഭക്ഷണക്രമം. എന്നാൽ ക്രമേണ ഇത് വലിയ തിരിച്ചടിയാകുമെന്നാണ് പോഷകാഹാര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുന്നത് ശരീരത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാക്കും. മാത്രവുമല്ല ഇവ വിശപ്പ് ഉണ്ടാക്കുന്ന ഹോർമോണിനെ പ്രതികൂലമായി ബാധിക്കും. ഇത് പിന്നീട് ലഭിക്കുന്ന ഭക്ഷണം അമിതമായി കഴിക്കാൻ പ്രേരിപ്പിക്കും. ഹോർമോണിലുണ്ടാകുന്ന വ്യത്യാസം വിശപ്പിനെ മാത്രമല്ല തലച്ചോറിലെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും. കുറേ സമയം ഭക്ഷണം കഴിക്കാതെ എന്തെങ്കിലും കഴിക്കുമ്പോൾ വലിയ അളവിൽ വേഗത്തിൽ കഴിക്കാൻ കാരണമാവും.
ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നത് മോശം ഭക്ഷണം തിരഞ്ഞെടുക്കുന്നതിന് കാരണമാവും. പ്രോസസ്ഡ് ഭക്ഷണവും മധുര പലഹാരങ്ങളും കഴിക്കാൻ തോന്നുകയും ഇത് ശരീരത്തിൽ വലിയ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. ഇത്തരം ശീലങ്ങൾ ക്രമേണ ആരോഗ്യകരമല്ലാത്ത ശരീരഭാരം വർധിക്കുന്നതിനും ദഹനപ്രശ്നത്തിനും കാരണമാവും.
ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുമ്പോൾ ശരീരത്തിലെ പഞ്ചസാരയുടെ അളവ് താഴും. ഇത് വിശപ്പ് വർധിപ്പിക്കുന്ന ഹോർമോണിന്റെ അളവ് ഉയർത്തും. അതുകൊണ്ടാണ് പിന്നീട് ഭക്ഷണം ലഭിക്കുന്ന സമയത്ത് അമിതമായി കഴിക്കുന്നത്. ഭക്ഷണം ലഭിക്കാതെ വരുമ്പോൾ ഊർജം ലാഭിക്കുന്നതിനായി ശരീരം മെറ്റബോളിസം കുറക്കും. ഇത് പിന്നീട് ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിൽ കൊഴുപ്പായി മാറും.
ശരീരത്തിൽ ഗുരുതരമായ രോഗം രൂപപ്പെടുന്നതിന് മുന്നേ ഇവ മാറ്റിയെടുക്കണം. കൃത്യമായ ഇടവേളകളിൽ മൂന്ന് നേരത്തെ ഭക്ഷണം കഴിക്കണം. ഭക്ഷണത്തിൽ പ്രോട്ടീൻ, നാരുകൾ എന്നിവ ഉൾപ്പെടുത്തണം. ശരീര ഭാരം കുറക്കുന്നതിന് ഭക്ഷണം കഴിക്കാതിരിക്കരുത്. അത്തരം സന്ദർഭങ്ങളിൽ ഒരു ഡയറ്റിഷ്യനെ സമീപിച്ച അവർ നിർദേശിക്കുന്ന ഭക്ഷണം കഴിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

