Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightചർമത്തിലെ മാറ്റങ്ങൾ...

ചർമത്തിലെ മാറ്റങ്ങൾ ശ്രദ്ധിക്കണം; വൃക്ക തകരാറിന്‍റെ ലക്ഷണങ്ങളാകാം

text_fields
bookmark_border
skin health
cancel

ശരീരത്തിലെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ മിക്കതും വൃക്കയുമായി ബന്ധപ്പെട്ടതാണ്. രക്തം ശുദ്ധീകരിക്കുന്നത് മുതൽ ശരീരത്തെ ആരോഗ്യപരമായി നിലനിർത്തുന്നത് വരെ വൃക്കക്ക് കാര്യമായ പങ്കുണ്ട്. ഇവക്ക് എന്തെങ്കിലും തകരാറുണ്ടാവുകയാണെങ്കിൽ നമ്മുടെ ശരീരം പല തരത്തിൽ മുന്നറിയിപ്പ് നൽകും. അത്തരത്തിലൊന്നാണ് ചർമത്തിലെ മാറ്റങ്ങൾ. ഇത് നേരത്തേ കണ്ടുപിടിക്കാൻ സാധിക്കുകയാണെങ്കിൽ വൃക്കക്ക് അധികം കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കാൻ സാധിക്കും.

വരണ്ട ചർമം

വൃക്കരോഗങ്ങളിലെ പ്രധാനപ്പെട്ട ലക്ഷങ്ങളിലൊന്നാണ് ചർമം കഠിനമായി ചുരുങ്ങും. ശരീരത്തിലെ വിയർപ്പ് ഗ്രന്ഥികളെ നിയന്ത്രിക്കുന്നത് വൃക്കയായതിനാൽ ഇവയുടെ തകരാറുകൾ ചർമത്തെ നേരിട്ട് ബാധിക്കും. ചർമം വരണ്ടുണങ്ങുമ്പോഴുള്ള ചൊറിച്ചിൽ വിള്ളലുകളിലേക്കും തുടർന്ന് അണുബാധകളിലേക്കും നയിക്കും. ഇത് പരിഹരിക്കുന്നതിനായി ദിവസവും മോയ്സ്ചറൈസ് ശീലമാക്കുക. പെട്ടെന്ന് തന്നെ വൃക്ക പരിശോധിക്കുക. ആവശ്യമെങ്കിൽ ഡോക്ടറെ കാണുക. കൂടാതെ വൃക്കരോഗങ്ങളിൽ നിന്നും ചർമത്തെ പ്രതിരോധിക്കാൻ ധാരാളം വെള്ളം കുടിക്കുക, ചൂട് വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.


കഠിനമായ ചൊറിച്ചിൽ

വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ അലട്ടുന്നവരിൽ നേരിയ വേദന മുതൽ സ്ഥിരമായ വേദനയോട് കൂടിയുള്ള ചൊറിച്ചിൽ അനുഭവപ്പെടും.യൂറിയ പോലുള്ള വിഷവസ്തുക്കൾ ഞരമ്പുകളെ പ്രകോപിപ്പിക്കുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും. 56 ശതമാനം വൃക്കരോഗികളിലും ഇത്തരത്തിലുള്ള ചൊറിച്ചിലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചർമത്തിലെ ചുണങ്ങുകളും മുഴകളും

വൃക്ക തകരാറുകൾ മൂർച്ഛിക്കുമ്പോൾ ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതാണ് ചുണങ്ങുകൾ രൂപപ്പെടുന്നതിന് കാരണം. ക്രമേണ അവ പരുക്കൻ പാടുകളായി മാറും. യുറീമിയ വീക്കം ഉണ്ടാക്കുന്നതിനാൽ അവസാന ഘട്ടത്തിലുള്ള രോഗികളിൽ ഇത് കണ്ട് വരുന്നതാണ്. കാലുകളിൽ പാടുകളോ അൾസറോ ഉള്ള വേദനാജനകമായ ചുണങ്ങുകൾ പ്രത്യക്ഷപ്പെടും. ആദ്യകാല ചർമ പരിശോധനകൾ ഇവ പടരുന്നത് തടയാൻ സഹായിക്കും. ചുണങ്ങുള്ള ഭാഗങ്ങളിൽ സുഗന്ധദ്രവ്യങ്ങളില്ലാത്ത സോപ്പുകൾ മാത്രം ഉപയോഗിക്കുക, കഠിനമായി തടവുന്നതിന് പകരം സൗമ്യമായി ഉണക്കുക, ചുണങ്ങു പടരുകയോ ദ്രാവകം സ്രവിക്കുകയോ ചെയ്താൽ ചർമവിദഗ്ധരെ സമീപിക്കുക.


വീക്കം

വൃക്കകൾ തകരാറിലാകുന്നത് ടിഷ്യൂകളിൽ വെള്ളവും ഉപ്പും അടിഞ്ഞുകൂടാൻ കാരണമാകുന്നതിനാൽ കണ്ണ്, കണങ്കാൽ, കൈകൾ എന്നിവക്ക് ചുറ്റും വീക്കങ്ങൾ കാണപ്പെടും. ഇത് അവഗണിക്കരുത്. കാരണം, ഇവ ഭാവിയിൽ ശ്വസന പ്രശ്നങ്ങൾ വഷളാക്കാൻ സാധ്യതയുണ്ട്. ധാതുക്കളുടെ അസന്തുലിതാവസ്ഥ കാരണം കൈകളും കാലുകളും വീർക്കും, ചർമത്തിനടിയിൽ കാൽസ്യം അടിഞ്ഞുകൂടുന്നത് സന്ധികൾക്ക് സമീപം കട്ടിയുള്ള മുഴകൾ കാണപ്പെടുക, വിരൽത്തുമ്പിൽ വേദന അനുഭവ​പ്പെടുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇതിനെ പ്രതിരോധിക്കാൻ കാലുകൾ ദിവസവും നെഞ്ചിന് മുകളിലായി ഉയർത്തി പിടിക്കുക, ദ്രാവകം അടിഞ്ഞുകൂടുന്നത് ലഘൂകരിക്കാൻ ഉപ്പ് കഴിക്കുന്നത് കുറക്കുക, ദിവസവും ഭാരം നിരീക്ഷിക്കുക.

ചർമത്തിലെ നിറവ്യത്യാസം

വിഷവസ്തുക്കൾ ചർമത്തിന്റെ നിറം മാറ്റും. ഇവ ചർമത്തിന് വിളറിയ, ചാര നിറത്തിലോ മഞ്ഞയോ ഇരുണ്ടതോ ആയ നിറം നൽകും. വൃക്കരോഗികളിൽ 51ശതമാനം പേരെയും ഹൈപ്പർപിഗ്മെന്റേഷൻ ബാധിക്കുന്നുണ്ട്. സൂര്യപ്രകാശം ഏൽക്കുന്ന ഇടങ്ങളിലാണ് ഇവ ധാരാളമായി കണ്ടുവരുന്നത്. ഹോർമോൺ നഷ്ടപ്പെടുന്നത് മൂലമുണ്ടാകുന്ന വിളർച്ച കാരണം 64 ശതമാനം പേരിലും വരണ്ട ചർമം രൂപപ്പെടും. ഇവയെ പ്രതിരോധിക്കാൻ സൂര്യപ്രകാശത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുക, ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, ചർമത്തിലെ നിറവ്യത്യാസങ്ങൾ ശ്രദ്ധിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:skinSymptomshealth carekidney damage
News Summary - signs of Kidney damage that appear on the skin
Next Story