Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightവയറിലെ കൊഴുപ്പ്...

വയറിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കാൻ ജ്യൂസുകൾ

text_fields
bookmark_border
വയറിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കാൻ ജ്യൂസുകൾ
cancel
Listen to this Article

നമുടെ ശരീരത്തിലെ ഏത് ഭാഗത്തെയും കൊഴുപ്പ് കുറക്കാൻ സാധിച്ചാലും അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാൻ സാധിച്ചെന്നു വരാറില്ല. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണരീതിയുമാണ് വയറിലെ കൊഴുപ്പ് വർധിക്കാൻ പ്രധാനകാരണം. അടിവയർ കൂടുന്നവർക്കും വയർ കുറക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രകൃതിദത്തമായ അഞ്ച് ജ്യൂസുകളെ പരിചയപ്പെടാം.

1. കാരറ്റ്

ശരീരഭാരം കുറക്കാൻ ഏറ്റവും നല്ല മാർഗമാണ് കാരറ്റ്. കുറഞ്ഞ കലോറിയും കൂടിയ അളവിൽ നാരുകളും ധാരാളമായി അടങ്ങിയിരിക്കുകയും ചെയ്യുന്നു. ദിവസവും കാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറക്കാനും ശരീരഭാരം കുറക്കാനും സഹായിക്കുന്നു.

2. പാവക്ക

ശരീരത്തിലെ കൊഴുപ്പ് കുറക്കണം എന്നുണ്ടെങ്കിൽ കലോറി കുറഞ്ഞതും അതുപോലെ വേഗത്തിൽ ദഹിക്കാൻ ശേഷിയുളളതുമായ ഭക്ഷണങ്ങൾ കഴിക്കണം. കലോറിയുടെ അളവ് നന്നെ കുറഞ്ഞ ഒരു പച്ചക്കറിയാണ് പാവക്ക. പാവക്കയിലെ ആന്‍റിഓക്സിഡറ്റുകൾ ശരീരത്തിന്‍റെ പ്രവർത്തനങ്ങളും ദഹനസംവിധാനവും മെച്ചപ്പെടാൻ സഹായിക്കുന്നു.

3.നെല്ലിക്ക

വെറുംവയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിച്ചാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കൽ മാത്രമല്ല വയർ കുറയാനും സഹായിക്കുന്നുണ്ട്. നെല്ലിക്കയിൽ കാൽസ്യം,ഫോസ്ഫറസ്, അയൺ, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മെറ്റബോളിസത്തിന്‍റെ അളവ് കൂട്ടുകയും ശരീരഭാരം കുറക്കുകയും ചെയ്യുന്നു.

4.മാതള നാരങ്ങ

രക്തത്തിന്‍റെ അളവ് വർധിപ്പിക്കുന്നതിനും രോഗപ്രതിരോധ ശേഷി കൂട്ടാനും മാതള നാരങ്ങ ജ്യൂസ് സഹായിക്കുന്നു.ശരീരഭാരം കുറക്കാനും വയറ് വീർക്കുന്നത് തടയുകയും ചെയ്യുന്നു.

5.പപ്പായ

വയറിലെ കൊഴുപ്പ് കുറക്കുന്നതിന് ഫലപ്രദമായ പഴങ്ങളിലൊന്നാണ് പപ്പായ. പപ്പായ കഴിക്കുന്നതും ജ്യൂസായി കഴിക്കുന്നതും നല്ലതാണ്. രാവിലെയോ വൈകുന്നേരമോ ലഘു ഭക്ഷണമായി കഴിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health TipsJuiceslose belly fat
News Summary - Juices to help reduce belly fat
Next Story