Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗർഭിണികളും കുട്ടികളും കഴിക്കാൻ പാടില്ലാത്ത ഏഴ് മത്സ്യങ്ങൾ ഇവയാണ്...

text_fields
bookmark_border
health
cancel
camera_altപ്രതീകാത്മക ചിത്രം

മത്സ്യം പലരുടെയും ഇഷ്ട ഭക്ഷണമാണ്. വറുത്തും കറിവെച്ചും ബിരിയാണിയാക്കിയും വരെ നമ്മൾ മത്സ്യം കഴിക്കാറുണ്ട്. രുചിയിൽ മാത്രമല്ല പ്രോട്ടീൻകൊണ്ടും സമ്പന്നമായ മത്സ്യങ്ങൾ ഒമേഗ–3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ എന്നിവയുടെ നല്ല ഉറവിടവുമാണ്. എന്നാൽ എല്ലാ മത്സ്യങ്ങളും ഒരുപോലെ ആരോഗ്യകരമല്ല. പ്രത്യേകിച്ച് ഗർഭിണികളും ചെറിയ കുട്ടികളും ചില മത്സ്യങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. കാരണം ചില വലിയ സമുദ്രമത്സ്യങ്ങളിൽ മർക്കുറി എന്ന ലോഹത്തിന്റെ അളവ് കൂടുതലായിരിക്കും. ഇത് ഗർഭിണികൾ കഴിച്ചാൽ ഗർഭത്തിലുള്ള കുഞ്ഞിന്റെ മസ്തിഷ്ക വികസനത്തെയും നാഡീവ്യവസ്ഥയെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. അതുപോലെ കുട്ടികൾക്ക് ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനും ഇടയുണ്ട്.

ഗർഭിണികളും കുട്ടികളും ഒഴിവാക്കേണ്ട മത്സ്യങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം

1. ഷാർക്ക്

2. സ്വോർഡ് ഫിഷ്

3. കിങ് മാക്കറൽ

4. ടൈൽഫിഷ്

5. മാർലിൻ

6. ബിഗ് ഐ ട്യൂണ

7. ഓറഞ്ച് റഫി

ഈ മത്സ്യങ്ങൾ സാധാരണയായി വലിയതും ദീർഘകാലം ജീവിക്കുന്നതുമായതിനാൽ ശരീരത്തിൽ മർക്കുറി കൂടുതൽ അടിഞ്ഞുകൂടിയിരിക്കും. എന്നാൽ മെർക്കുറിയുടെ അളവ് കുറഞ്ഞ മത്സ്യങ്ങൾ ഗർഭിണികൾക്കും കുട്ടികൾക്കും കഴിക്കാവുന്നതാണ്. അത്തരത്തിൽ സുരക്ഷിതമായ മത്സ്യങ്ങളാണ്

1. സാൽമൺ

2. സാർഡിൻ

3. ആഞ്ചോവി

4. തിലാപിയ

5. കോഡ്

ഈ മത്സ്യങ്ങൾ പോഷകഗുണമുള്ളതും സാധാരണയായി സുരക്ഷിതവുമാണ്. ഗർഭിണികൾ ആഴ്ചയിൽ 1 മുതൽ 3 പ്രാവശ്യം മാത്രമായി മത്സ്യം കഴിക്കുന്നതാണ് നല്ലത്. പുതുതായി ലഭിക്കുന്ന മത്സ്യം തിരഞ്ഞെടുക്കുകയും അത് വറുത്തോ പ്രോസസ് ചെയ്തോ കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fish To Avoid
Next Story