ശരീരഭാരം കുറക്കാൻ മഞ്ഞൾ കാപ്പി കുടിച്ചുനോക്കൂ
text_fieldsമഞ്ഞൾ കാപ്പി
കാപ്പി ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ മഞ്ഞൾ കാപ്പി പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? മഞ്ഞൾ കാപ്പിയിൽ ചേർക്കുന്നത് സ്വാഭാവിക ഊർജ്ജം നൽകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മഞ്ഞൾ കാപ്പി എന്നത് മഞ്ഞൾപ്പൊടിയോ പച്ച മഞ്ഞളോ ചേർത്ത കാപ്പിയാണ്. ആന്റിഓക്സിഡന്റുകൾ, പോളിഫെനോളുകൾ, പോഷകങ്ങൾ എന്നിവയാൽ നിറഞ്ഞ ഈ പാനീയം ആരോഗ്യത്തിന് നല്ലതാണെന്ന് ന്യൂട്രീഷ്യനിസ്റ്റും സർട്ടിഫൈഡ് ഡയബറ്റിസ് എഡ്യൂക്കേറ്ററുമായ ഡോ. അർച്ചന ബാത്ര പറയുന്നു.
കുര്‍ക്കുമിന്‍ കഴിക്കുന്നത് ശരീരഭാരവും ബോഡിമാസ് ഇന്‍ഡക്‌സും ഗണ്യമായി കുറക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കാപ്പി മെറ്റബോളിസത്തെ വര്‍ധിപ്പിക്കുകയും ചെയ്യും. മഞ്ഞള്‍കാപ്പി പതിവായി കഴിക്കുന്നത് ചര്‍മത്തിന്റെ സ്വാഭാവിക തിളക്കം നിലനിര്‍ത്താനും നീര്‍വീക്കവും ചര്‍മ പ്രശ്‌നങ്ങളും കുറക്കാനും സഹായിക്കും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മഞ്ഞള്‍ സഹായിക്കുന്നു. ക്ലോറോജെനിക് ആസിഡുകള്‍, കഫെസ്‌റ്റോള്‍ തുടങ്ങിയ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന പല സംയുക്തങ്ങളും കാപ്പിയില്‍ അടങ്ങിയിട്ടുണ്ട്.
മഞ്ഞൾ കാപ്പിയുടെ ഗുണങ്ങൾ
വീക്കം കുറക്കുന്നു: മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിൻ ശരീരത്തിലെ വീക്കം കുറക്കാൻ സഹായിക്കുന്നു. കാപ്പിയിലെ ആന്റിഓക്സിഡന്റുകളും ഇതിന് പിന്തുണ നൽകുന്നു. കാപ്പിയും മഞ്ഞളും ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു: മഞ്ഞൾ ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാനും വയറുവേദന, ഗ്യാസ്, അസിഡിറ്റി എന്നിവ കുറക്കാനും സഹായിക്കുന്നു.
പ്രതിരോധശേഷി കൂട്ടുന്നു: മഞ്ഞൾ പരമ്പരാഗതമായി പ്രതിരോധശേഷി വർധിപ്പിക്കാൻ ഉപയോഗിക്കുന്നു.
ശരീരഭാരം കുറക്കാൻ: കുർക്കുമിൻ ശരീരഭാരം കുറക്കാൻ സഹായിക്കുമെന്നും കാപ്പി മെറ്റബോളിസം വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു: മഞ്ഞൾ പരമ്പരാഗതമായി ദഹനപ്രശ്നങ്ങൾ, ഗ്യാസ്, വയറുവീർപ്പ് (Bloating) എന്നിവ ലഘൂകരിക്കാൻ ഉപയോഗിക്കുന്നു. ഇത് സുഗമമായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഹൃദയാരോഗ്യം പിന്തുണക്കുന്നു: കുർക്കുമിൻ്റെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഓക്സിഡേറ്റീവ് സമ്മർദം കുറക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറക്കാൻ സഹായിക്കും. കൊളസ്ട്രോൾ കുറക്കാനും ധമനികളുടെ കേടുപാടുകൾ തടയാനും ഇത് സഹായിക്കുന്നു.
മസ്തിഷ്ക പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു: കാപ്പിയിലെ കഫീൻ ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കുകയും ഉടനടി ഉണർവ് നൽകുകയും ചെയ്യുന്നു.കുർക്കുമിനും തലച്ചോറിൻ്റെ ആരോഗ്യത്തിന് ഗുണകരമാണ്.
പതിവ് രീതിയിൽ ഒരു കപ്പ് ചൂടുള്ള കാപ്പി ഉണ്ടാക്കുക. ഒരു ചെറിയ പാത്രത്തിൽ മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, കറുവപ്പട്ട പൊടി എന്നിവ എടുത്ത് നന്നായി യോജിപ്പിക്കുക. ഈ മസാല മിശ്രിതം ഉണ്ടാക്കി വെച്ച ചൂടുള്ള കാപ്പിയിലേക്ക് ചേർക്കുക. കുറച്ച് നേരം ബീറ്റ് ചെയ്താൽ ഒരു ലാറ്റെ പോലെ പതഞ്ഞ ക്രീമി ടെക്സ്ചർ ലഭിക്കും. ചെറു ചൂടോടെ മഞ്ഞൾക്കാപ്പി കുടിക്കാവുന്നതാണ്. ഇത് മുഖക്കുരു, എക്സിമ, സോറിയാസിസ് തുടങ്ങിയ വീക്കം മൂലമുള്ള ചർമപ്രശ്നങ്ങളുടെ തീവ്രത കുറക്കാൻ സഹായിക്കും. ചർമത്തിന് ആരോഗ്യകരമായ തിളക്കവും മൃദുത്വവും നൽകാൻ സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

