പ്രമേഹരോഗികൾക്ക് സപ്പോട്ട കഴിക്കാമോ?
text_fieldsപ്രമേഹരോഗികൾക്കും സപ്പോട്ട കഴിക്കാം. പക്ഷേ വളരെ ചെറിയ അളവിൽ എന്ന് മാത്രം. ദിവസവും കഴിക്കരുത്. 55-65 വരെ ഗ്ലൈസെമിക് സൂചികയുള്ള പഴവർഗമാണിത്. അതായത് നിയന്ത്രിച്ചില്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ ഇവക്ക് കഴിയുമെന്ന് പോഷകാഹാര വിദഗ്ധ രൂപാലി ദത്ത പറയുന്നു.
പ്രമേഹമുള്ളവർ ദിവസേനയുള്ള ഉപയോഗം ഒഴിവാക്കാനും, ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നതിനുപകരം ഇടക്കിടെ ഭക്ഷണത്തിനുശേഷം കുറച്ച് കഷണങ്ങൾ മാത്രം കഴിക്കാനും വിദഗ്ധർ ഉപദേശിക്കുന്നു. ഉയർന്ന അളവിൽ രക്തത്തിൽ പഞ്ചസാര ഉള്ളവർ ഇവരെ ഒഴിവാക്കണം.
സപ്പോട്ടയുടെ ആരോഗ്യ ഗുണങ്ങൾ
1. സപ്പോട്ടയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജ്ജനം സുഗമമാക്കുതയും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നാരുകൾ ദഹനത്തെ ചെറുതായി മന്ദഗതിയിലാക്കുകയും ശരീരത്തിന് സ്വാഭാവിക പഞ്ചസാര കൂടുതൽ സ്ഥിരതയോടെ കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
2. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് സപ്പോട്ടയിൽ പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഉണ്ട്. ഇത് ശരീരത്തിലുണ്ടാകുന്ന വീക്കങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുന്നു. ഓക്‌സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നതിലൂടെ ഈ സംയുക്തങ്ങൾ ദീർഘകാല ആരോഗ്യത്തിനും സഹായിക്കുന്നു. ചർമത്തിനും പ്രതിരോധശേഷിക്കും ഇവ അനിവാര്യമാണ്.
3. സപ്പോട്ടയിൽ എല്ലുകൾക്ക് ബലം ലഭിക്കാനാവശ്യമായ കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കൾ അസ്ഥികളുടെ സാന്ദ്രത നിലനിർത്തുന്നതിലൂടെ കാലക്രമേണ ഉണ്ടാകാനിടയുള്ള എല്ലുകളുടെ ബലഹീനത തടയുന്നു.
4. സപ്പോട്ടയിൽ രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണക്കുന്ന മറ്റ് സൂക്ഷ്മ പോഷകങ്ങൾക്കൊപ്പം വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നു. അണുബാധകൾക്കും പാരിസ്ഥിതിക സമ്മർദത്തിനും എതിരെ പ്രതിരോധിക്കാൻ ഈ പോഷകങ്ങൾ സഹായിക്കുന്നു.
5. വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റ് എന്നിവയുടെ സാന്നിധ്യം ചർമത്തിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഈ പോഷകങ്ങൾ വാർദ്ധക്യത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കുറക്കുന്നതിനും ചർമത്തിലെ ജലാംശം നിലനിർത്തുന്നതിനും പോഷിപ്പിക്കുന്നതിനും സഹായിക്കുന്നു. സമീകൃതാഹാരത്തിന്റെ ഭാഗമായി ഇടക്കിടെ കഴിക്കുന്നത് ചർമത്തിന്റെ സ്വാഭാവിക തിളക്കം വർധിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

