Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightനോമ്പ്​കാലത്തെ...

നോമ്പ്​കാലത്തെ ആരോഗ്യത്തോടെ വരവേൽക്കാം

text_fields
bookmark_border
നോമ്പ്​കാലത്തെ ആരോഗ്യത്തോടെ വരവേൽക്കാം
cancel

റമദാൻ നോമ്പ്​ അടുക്കുന്നതോടെ പ്രായമായവർക്കും രോഗികൾക്കും സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നവർക്കും ആശങ്ക​ സ്വാഭാവികമാണ്​. അടിസ്ഥാനപരമായി ആരോഗ്യ പരിചരണത്തിനും വിശ്വാസത്തിനും ഒരുപോലെ പരിഗണനയും പ്രാധാന്യവും നൽകിയാവണം ഈ ഗണത്തിൽപ്പെട്ടവർ നോമ്പനുഷ്​ഠിക്കേണ്ടത്​. ​ആരോഗ്യ പ്രശ്നങ്ങളുള്ള വയോജനങ്ങളും മരുന്ന് കഴിക്കുന്നവരും നോമ്പിന്​ മുമ്പായിത്തന്നെ ചികിത്സിക്കുന്ന ഡോക്​ടറുമായി ബന്ധപ്പെട്ട്​ നോമ്പനുഷ്ഠിക്കാനുള്ള ആരോഗ്യമുണ്ടെന്ന്​ ഉറപ്പുവരുത്തേണ്ടതും നോമ്പെടുക്കുമ്പോൾ മരുന്നുകൾ കഴിക്കേണ്ട രീതിയെക്കുറിച്ച്​ വ്യക്​തതവരുത്തേണ്ടതുമാണ്. രോഗികൾക്കും പ്രായമേറിയവർക്കും നോമ്പെടുക്കുന്ന​തിൽ ഇളവുള്ളതിനാൽ പ്രായംമൂലം അവശത അനുഭവിക്കുന്നവരും ഗൗരവമുള്ള രോഗങ്ങൾക്ക്​ ചികിത്സയിലിരിക്കുന്നവരും നോമ്പ്​ ഒഴിവാക്കുന്നതായിരിക്കും നല്ലത്​.

രോഗികൾ ശ്രദ്ധിക്കുക

നിയന്ത്രണവിധേയമല്ലാത്ത പ്രമേഹമുള്ളവരും ഹൃദയ സംബന്ധമോ വൃക്ക സംബന്ധമോ ആയ ഗൗരവമുള്ള രോഗങ്ങളുള്ളവരും നിർബന്ധമായും ചികിത്സിക്കുന്ന ഡോക്ടറുടെ സമ്മതത്തോടെ മാത്രമേ ഉപവാസത്തിന്​ മുതിരാവു. ഇവർ ഒരിക്കലും ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ നിർത്തിവെക്കുകയോ, അളവുകളിലും കഴിക്കുന്ന സമയങ്ങളിലും മാറ്റങ്ങൾ വരുത്തു​കയോ അരുത്​.

പകൽ മുഴുവൻ ഉപവാസവും നോമ്പുതുറക്കുശേഷം ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിനാൽ പ്രമേഹ ബാധിതർ മരുന്ന് കഴിക്കേണ്ട സമയത്തിലും അളവുകളിലും വിദഗ്​ധ നിർദേശം സ്വീകരിക്കണം​. അല്ലാത്തപക്ഷം രക്​തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ്​ പെട്ടെന്ന്​ വർധിക്കാനോ ക്രമാതീതമായി കുറഞ്ഞുപോകാനോ സാധ്യതയുണ്ട്​. ഇങ്ങനെ സംഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക്​ വഴിവെക്കും.

രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ്​ കൂടിയാലും കുറഞ്ഞാലും പ്രമേഹ രോഗികൾക്ക്​ ശാരീരികമായ കടുത്ത ക്ഷീണം അനുഭവപ്പെടും. അതുകൊണ്ടുതന്നെ നോമ്പുകാലത്തുണ്ടാവുന്ന സാധാരണ ക്ഷീണത്തിൽ കവിഞ്ഞുള്ള ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്​.

വീട്ടിൽ ഗ്ലൂക്കോമീറ്റർ ഉണ്ടെങ്കിൽ രക്​തം പരിശോധിച്ച്​ പ്രശ്നങ്ങളില്ലെന്ന്​ ഉറപ്പുവരുത്തണം. ഗ്ലൂക്കോസ്​ നില വളരെയധികം താഴുന്ന അവസ്ഥയിൽ (ഹൈപ്പോഗ്ലൈസീമിയ) നോമ്പ്​ ഉടൻതന്നെ മുറിക്കുന്നതാണ്​ അഭികാമ്യം. അപകടകരമാംവണ്ണം രക്തത്തിൽ പഞ്ചസാരയുടെ അളവ്​ കുറഞ്ഞുപോയാൽ വിറയല്‍, അമിതമായ വിയർപ്പ്​, കാഴ്ച മങ്ങൽ, ഹൃദയമിടിപ്പ് വർധിക്കൽ, ബോധക്ഷയം എന്നിവക്ക് സാധ്യതയുണ്ട്​. ചിലരിൽ അപസ്മാര സാധ്യതയുമുണ്ടാവാം.

രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്ന ഹൈപ്പര്‍ ഗ്ലൈസിമിയയാണ് മറ്റൊരു പ്രശ്നം. തലവേദന, അമിതമായ ദാഹം, അമിത ക്ഷീണം, ഇടക്കിടക്ക്​ മൂത്രമൊഴിക്കാന്‍ തോന്നൽ എന്നിവയാണ്​ ലക്ഷണം. ഷുഗര്‍ ലെവല്‍ 250നും 300നുമൊക്കെ മുകളില്‍ തുടരുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ വരുക.

ശരീരത്തിലെ നിർജലീകരണം പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സമ്മതത്തോടെയല്ലാതെ വൃക്കരോഗികൾ നോമ്പെടുക്കരുത്​.

ഭ​ക്ഷ​ണം വി​ല്ല​നാ​വാ​തെ സൂ​ക്ഷി​ക്കാം

മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ഏ​റ്റ​വും മി​ക​ച്ച അ​വ​സ​ര​മാ​ണ്​ നോ​മ്പു​കാ​ലം. പ​ക്ഷേ, ചി​ല​രെ​ങ്കി​ലും അ​ശാ​സ്​​ത്രീ​യ​മാ​യ രീ​തി​യി​ൽ അ​മി​ത​ഭ​ക്ഷ​ണം ക​ഴി​ച്ച്​ രോ​ഗി​ക​ളാ​യി മാ​റാ​റു​ണ്ട്. മ​റ്റു​ചി​ല​രാ​വ​ട്ടെ ആ​വ​ശ്യ​ത്തി​ന്​ ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തു​മൂ​ല​വും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്താ​റു​ണ്ട്. ഭ​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കൃ​ത്യ​ത​യും നി​യ​ന്ത്ര​ണ​വും പാ​ലി​ക്കാ​നാ​യി താ​ഴെ​പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം.

  • വ്ര​താ​നു​ഷ്ഠാ​ന നാ​ളു​ക​ളി​ൽ സൂ​ര്യോ​ദ​യ​ത്തി​നു മു​മ്പു​ള്ള അ​ത്താ​ഴം ഒ​രു​കാ​ര​ണ​വ​ശാ​ലും ഒ​ഴി​വാ​ക്ക​രു​ത്.
  • അ​ത്താ​ഴ​ത്തി​ന്​ അ​ന്ന​ജ​മ​ട​ങ്ങി​യ ഭ​ക്ഷ​ണ​മാ​ണ് ന​ല്ല​ത്. പ​ക​ൽ സ​മ​യ​ത്ത്​ ശ​രീ​ര​ത്തി​ന്‍റെ ഊ​ർ​ജം നി​ല​നി​ർ​ത്താ​ൻ ഇ​ത്​ സ​ഹാ​യി​ക്കും.
  • നോ​മ്പു​തു​റ സ​മ​യ​ത്ത്​ മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും മ​ധു​ര​പാ​നീ​യ​ങ്ങ​ളും മ​ധു​ര​മേ​റി​യ ജ്യൂ​സു​ക​ളും ഒ​ഴി​വാ​ക്കി ത​വി​ടോ​ടു​കൂ​ടി​യ അ​രി, ഗോ​ത​മ്പ്, മു​ത്താ​റി എ​ന്നി​വ​യി​ൽ പാ​കം ചെ​യ്ത എ​ണ്ണ​കു​റ​ഞ്ഞ ഭ​ക്ഷ​ണം കൂ​ടു​ത​ലാ​യി ക​ഴി​ക്ക​ണം. അ​തു​പോ​ലെ ഭ​ക്ഷ​ണ​ത്തി​ൽ ഉ​പ്പി​ന്‍റെ അ​ള​വും പ​ര​മാ​വ​ധി കു​റ​ക്കാ​ൻ ശ്ര​മി​ക്ക​ണം.
  • മീ​ൻ, മു​ട്ട, കോ​ഴി​യി​റ​ച്ചി എ​ന്നി​വ മി​ത​മാ​യ തോ​തി​ൽ ക​ഴി​ക്കു​ന്ന​തോ​ടൊ​പ്പം പ്രോ​ട്ടീ​ൻ ധാ​രാ​ളം അ​ട​ങ്ങി​യ പ​യ​ർ, ക​ട​ല, ഗ്രീ​ൻ​പീ​സ് എ​ന്നി​വ​യും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം.
  • നോ​മ്പു​തു​റ​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ക്കു​ന്ന പ​ഴ​ങ്ങ​ളി​ൽ മ​ധു​രം കു​റ​വു​ള്ള ആ​പ്പി​ൾ, പേ​ര​ക്ക, മു​സ​മ്പി, ഓ​റ​ഞ്ച്, പ​പ്പാ​യ എ​ന്നി​വ​ക്ക്​ പ്രാ​ധാ​ന്യം ന​ൽ​ക​ണം.
  • നോ​മ്പു​തു​റ​ക്കു​​മ്പോ​ൾ ബി​രി​യാ​ണി പോ​ലു​ള്ള ദ​ഹി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള ഭ​ക്ഷ​ണ​വും എ​ണ്ണ​പ്പ​ല​ഹാ​ര​ങ്ങ​ളും മൈ​ദ​കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണം.
  • ഇ​ട​നേ​ര​ത്ത്​ മ​ധു​ര​മി​ല്ലാ​ത്ത ത​രി​ക്ക​ഞ്ഞി​യോ ഗോ​ത​മ്പു​ക​ഞ്ഞി​യോ ഓ​ട്സ് ക​ഞ്ഞി​യോ പാ​ലി​നൊ​പ്പ​മോ അ​ല്ലാ​തെ​യോ ക​ഴി​ക്കാം.
  • ഭ​ക്ഷ​ണം ഒ​റ്റ​യി​രി​പ്പി​ന് വേ​ഗ​ത്തി​ൽ ക​ഴി​ക്കാ​തെ സാ​വ​ധാ​നം ച​വ​ച്ച​ര​ച്ച്​ ഇ​ട​വി​ട്ട് ക​ഴി​ക്കു​ക​യാ​ണ്​ ന​ല്ല​ത്. ഇ​തി​ലൂ​ടെ അ​മി​ത​ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കാം.
  • നോ​മ്പു​തു​റ സ​മ​യ​ത്തും അ​ത്താ​ഴം​വ​രെ​യു​ള്ള ഇ​ട​വേ​ള​ക​ളി​ലും 10 ഗ്ലാ​സെ​ങ്കി​ലും ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക​യും ശ​രീ​ര​ത്തി​ൽ തു​ട​ർ​ന്നും ജ​ലാം​ശം നി​ല​നി​ർ​ത്താ​ൻ ത​ണ്ണി​മ​ത്ത​ൻ, ക​ക്കി​രി, ത​ക്കാ​ളി, തൈ​ര്, ഇ​ള​നീ​ർ തു​ട​ങ്ങി​യ​വ​യും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.
  • ക​ഫീ​ൻ അ​ട​ങ്ങി​യ ചാ​യ, കാ​പ്പി, കോ​ള​ക​ൾ എ​ന്നി​വ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. കാ​ർ​ബ​ണേ​റ്റ​ഡ്​ പാ​നീ​യ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണം. ഇ​വ കൂ​ടു​ത​ൽ നി​ർ​ജ​ലീ​ക​ര​ണ​ത്തി​ന്​ കാ​ര​ണ​മാ​വും.

ഉറക്കത്തെ അവഗണിക്കരുത്​

രോഗികളും പ്രായമായവരും തുടച്ചയായി ആറു മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രദ്ധിക്കണം. നോമ്പുതുറക്ക്​ ശേഷമുള്ള പ്രാർഥനകൾ കഴിഞ്ഞാൽ നേരത്തെ ഉറങ്ങുകയും അത്താഴത്തോടനുബന്ധിച്ച്​ എഴുന്നേൽക്കുകയും ചെയ്താൽ ഇത്​ സാധ്യമാവും. കൂടാതെ പകൽ സമയത്ത്​ കഠിനമായ ജോലികളിലോ വ്യായാമങ്ങളിലോ ഏർപ്പെടാതെ ശ്രദ്ധിക്കണം.

വെയിൽ നേരിട്ടുപതിക്കുന്ന തുറസ്സായ സ്​ഥലങ്ങളിൽ കഴിയുന്നത്​ പൂർണമായും ഒഴിവാക്കണം. യാത്രകളും പരമാവധി ഒഴിവാക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthFasting
News Summary - Welcome the fasting period with health
Next Story