ഉറങ്ങും മുമ്പേയുള്ള ഫോൺ സ്ക്രോളിങ് ദഹനം കുഴപ്പത്തിലാക്കും
text_fieldsഫോൺ സ്ക്രോൾ ചെയ്ത് ക്ഷീണിച്ചാണോ നിങ്ങൾ ഉറക്കത്തിലേക്ക് വീഴുന്നത് ? എങ്കിൽ സൂക്ഷിക്കണം, കിടക്കയിൽനിന്നുള്ള ഫോൺ ഉപയോഗം ദഹനപ്രക്രിയയെ മോശമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വൈകിയുള്ള അത്താഴം, രാത്രി കാപ്പി കുടിക്കൽ തുടങ്ങിയവ പോലെയുള്ള അനാരോഗ്യ ശീലമാണ് ഇത്തരം ഫോൺ സ്ക്രോളിങ്ങെന്ന് ഹാർവഡിൽ പരിശീലനം നേടിയ പ്രമുഖ ഉദരരോഗ വിദഗ്ധൻ സൗരഭ് സേത്തി മുന്നറിയിപ്പു നൽകുന്നു.
ഈ ശീലങ്ങൾ നമ്മുടെ ഉദര-തലച്ചോർ അച്ചുതണ്ടിനെ ആശയക്കുഴപ്പത്തിലാക്കുമത്രെ. ഇവ ദഹന സംവിധാനവും തലച്ചോറും തമ്മിലുള്ള ആശയവിനിമയ ബന്ധത്തെ ബുദ്ധിമുട്ടിക്കുമെന്നും ഇത് ദഹനം വൈകിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഉറങ്ങുന്നതിനുമുമ്പ് ഫോൺ സ്ക്രോൾ ചെയ്യുന്നവരിൽ മെലാടോണിൻ ഹോർമോൺ കുറക്കും. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം കുറക്കും. ഒപ്പം ദഹന സംവിധാനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

