Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണസദ്യ പൊളിയാണ്; ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം

text_fields
bookmark_border
ഓണസദ്യ പൊളിയാണ്;  ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം
cancel

തിരുവോണത്തിന് സദ്യ കഴിക്കുക എന്നത് മലയാളിക്ക് നിർബന്ധമാണ്. ധാരാളം പച്ചക്കറി വിഭവങ്ങൾ അടങ്ങിയ ഓണസദ്യ നല്ല ഒന്നാന്തരം പോഷക ആഹാരമാണെന്ന് സീനിയർ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് അഷിത വടക്കയിൽ പറയുന്നു. സ്വാദിനേക്കാൾ ആരോഗ്യത്തിന് മുൻഗണന നൽകുന്ന ഒന്നു കൂടിയാണ് സദ്യ.

1. ചോറ്

തവിടോട് കൂടിയ അരി കൊണ്ടുള്ള ചോറിൽ ബി കോംപ്ലക്‌സ് വിറ്റമിനുകളായ തയാമിൻ, റൈബോഫ്ലേവിൻ, നയാസിൻ എന്നിവയും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാവധാനത്തിലേ ഉയരുകയുള്ളൂ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടിപ്പോകാതെ നിയന്ത്രിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ പ്രമേഹ രോഗികൾക്കും ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്കും ഇത് ഗുണം ചെയ്യും.

2. സാമ്പാർ

രുചിയുടെ പേരിൽ മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാർ. പലതരം പച്ചക്കറികൾ അടങ്ങിയതിനാൽ തന്നെ മലബന്ധം അകറ്റുന്നു. പരിപ്പ് പ്രോട്ടീൻ സമ്പുഷ്ടമാണ്. കായം ദഹന പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു. ഇതിൽ ചേർക്കുന്ന മല്ലി പ്രമേഹരോഗികൾക്ക് നല്ലതാണ്.

3. അവിയൽ

പലതരത്തിലുള്ള പച്ചക്കറികളും, തേങ്ങയും, തൈരും ചേർത്ത് തയ്യാറാക്കുന്ന അവിയൽ സദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകൾ ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. വൈറ്റമിനുകളുടെ കലവറയാണിത്.

4. കിച്ചടി

വെള്ളരിക്ക, ബീറ്റ്റൂട്ട് എന്നിവയാണ് സാധാരണയായി കിച്ചടിക്ക് ഉപയോഗിക്കാറ്. വെള്ളരിക്ക ശരീരത്തിലെ വിഷാംശം പുറംതള്ളാൻ സഹായിക്കുന്നു. പൈനാപ്പിൾ കിച്ചടിയും ഇപ്പോൾ സദ്യയിൽ ഉൾപ്പെടുത്താറുണ്ട്. പൈനാപ്പിളിലുള്ള ബ്രോമെലൈൻ (Bromelain) എന്ന ഘടകം ദഹന പ്രശ്നങ്ങൾ നീക്കുന്നു. ബീറ്റ്റൂട്ടിൽ ഫോളിക് ആസിഡ്, അയേൺ, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്.

5. പുളിശ്ശേരി/കാളൻ

കാളനിൽ ചേർക്കുന്ന പുളിച്ച മോര് ദഹന പ്രവർത്തനങ്ങൾക്കുള്ള മരുന്നാണ്. മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയ മോരിലുണ്ട്. അവ കുടലുമായി ബന്ധപ്പെട്ട അസുഖങ്ങൾ കുറയ്ക്കുന്നു.

6. ഓലൻ

കുമ്പളങ്ങ, വൻപയർ ഉൾപ്പെടുത്തുന്നതിനാൽ പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളം ലഭിക്കുന്നു. മലബന്ധം, മൂത്രാശയ രോഗം എന്നിവ കുറയ്ക്കുന്നു. വിരശല്യത്തിനും നല്ലതാണ്. ശരീരത്തിലെ മെറ്റബോളിക് ടോക്സിനുകളെ ആഗിരണം ചെയ്യാനുള്ള കഴിവും ഇതിനുണ്ട്.

7. എരിശ്ശേരി

മത്തങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഇതിൽ കരോട്ടിൻ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. വൈറ്റമിൻ എ ഉള്ളതുകൊണ്ട് കാഴ്ചശക്തി വർധിപ്പിക്കുന്നു.

8. പരിപ്പ് കറി

സദ്യയിലെ ഒരു പ്രധാന വിഭവമാണ് പരിപ്പ് കറി. പ്രോട്ടീൻ ഉറവിടമായ പരിപ്പിലുള്ള പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല യുവത്വം തുളുമ്പുന്ന ചർമ്മം പ്രദാനം ചെയ്യുന്നു.

9. കുറുക്ക് കാളൻ

നേന്ത്രക്കായ, ചേന, ജീരകം, കുരുമുളക് എന്നിവ ചേർത്ത് തയ്യാറാക്കുന്നതിനാൽ വാത, പിത്ത, കഫ അസുഖങ്ങൾക്കും ഹോർമോൺ വ്യതിയാനങ്ങളെയും നിയന്ത്രിക്കുന്നു.

10. അച്ചാർ

വീട്ടിലുണ്ടാക്കുന്ന ഉപ്പും എണ്ണയും കുറഞ്ഞ അച്ചാറുകൾ ഉപയോഗിച്ചാൽ അത്യുത്തമം.

11. കൂട്ടുകറി

ചേന, കടല എന്നിവ കൊണ്ട് തയ്യാറാക്കുന്നതിനാൽ തന്നെ വളരെ ആരോഗ്യപ്രദവുമാണ്. ദഹന പ്രശ്നങ്ങൾക്കും മലബന്ധത്തിനും ചേന നല്ലതാണ്. നാരുകൾക്ക് പുറമെ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവയും ധാരാളം വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്. കടലയിൽ ആകട്ടെ പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

12. പായസം

പാൽ പായസവും ശർക്കരപായസവുമാണ് പണ്ടുമുതൽക്കേ ഓണസദ്യയിൽ കാണാറുള്ളത്. ശർക്കര ചേർത്ത് തയ്യാറാക്കുന്ന പായസത്തിൽ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം എന്നിവ ധാരാളമുണ്ട്. പച്ചക്കറികളും പഴവർഗ്ഗങ്ങളും അതുപോലെതന്നെ ചെറുധാന്യങ്ങൾ ഉപയോഗിച്ചും പായസം തയ്യാറാക്കാവുന്നതാണ്.

ശ്രദ്ധിക്കുക:

ജീവിതശൈലി രോഗമുള്ളവരും അമിതവണ്ണമുള്ളവരും മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. കൂടാതെ തന്നെ ഓണക്കളികളിലും ഏർപ്പെട്ട് ഫിസിക്കലി ആക്ടീവാകാൻ ശ്രദ്ധിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Know the benefits of Onam Sadya
Next Story