ഉലുവ ചെറിയൊരു മീനല്ല...
text_fieldsനമ്മുടെ അടുക്കളയിലെ പ്രധാന ഘടകമായ ഉലുവക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. അവ രുചി വർധിപ്പിക്കുന്നതിനും സുഗന്ധം വർധിപ്പിക്കുന്നതിനും മാത്രമല്ല, നമുടെ ആരോഗ്യത്തിനും അത്യുത്തമമായ ഒന്നാണ്. അടുത്തകാലത്തായി ഉലുവ വെള്ളത്തിൽ കുതിർത്ത് രാവിലെ കഴിക്കുന്ന ശീലം വർധിച്ച് വന്നിട്ടുണ്ട്.
ആയുർവേദം അനുസരിച്ച്, ഉലുവയിട്ട വെള്ളം കുടിക്കുന്നത് ദഹനശേഷി മെച്ചപ്പെടുത്താനും ശരീരത്തിന് അവയുടെ ആരോഗ്യ ഗുണങ്ങൾ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാനും കഴിയും. നാരുകൾ, പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഉലുവ.
വെള്ളത്തിൽ കുതിർക്കുന്നത് പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഭക്ഷണത്തിലെ നാരുകളുടെ അളവ് വർധിപ്പിക്കുകയും ചെയ്യും. ഈ പ്രക്രിയ പ്രോട്ടീനിന്റെയും അന്നജത്തിന്റെയും ദഹനശേഷി വർധിപ്പിക്കുകയും ധാതുക്കളുടെ ലഭ്യത വർധിപ്പിക്കുകയും കയ്പ്പ് കുറയ്ക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യും.
കുതിർത്ത ഉലുവയുടെ 6 മികച്ച ആരോഗ്യഗുണങ്ങൾ
1.ഭാരം നിയന്ത്രിക്കാൻ സാധിക്കുന്നു
കുതിർത്ത ഉലുവയിൽ നാരുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ദീർഘനേരം നിങ്ങളുടെ വയർ നിറഞ്ഞിരിക്കുന്നതായി തോന്നൽ ഉണ്ടാക്കുകയും അമിതമായി വിശപ്പ് കുറക്കുകയും ചെയ്യുന്നു. ഇതുവഴി ഭാരം നിയന്ത്രിക്കാൻ സാധിക്കുകയും ചെയ്യും. ആരോഗ്യമുളള വ്യക്തികൾക്കും ടൈപ് 2 പ്രമേഹം ഉള്ളവർക്കും ഇത് ഗുണം ചെയ്യും.
2. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സാധിക്കുന്നു
കുതിർത്ത ഉലുവ ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. അതിനാൽ പ്രീ-ഡയബറ്റിക്ക് അവസ്ഥയുളളവർക്കും ടൈപ് 2 പ്രമേഹം ഉളള്ളവർക്കും (ഡോക്ടറുടെ നിർദേശത്തോടെ) ഗുണകരമായേക്കും.
3.ദഹനം സുഗമമാക്കും
ജീവിതശൈലി, ദൈനംദിന വ്യായാമക്കുറവ്, ക്രമരഹിതമായ സമയങ്ങളിൽ സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കൽ എന്നിവ കാരണം ദഹന പ്രശ്നങ്ങൾ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. വയർ വീക്കം, ആസിഡിറ്റി, മലബന്ധം തുടങ്ങിയ വേദനജനകമായ ദഹന പ്രശ്നങ്ങൾക്കും കുതിർത്ത ഉലുവ അത്യുത്തമമാണ്.
4.ഹൃദയാരോഗ്യം സംരക്ഷിക്കും
കുതിർത്ത ഉലുവയിൽ അടങ്ങിയിരിക്കുന്ന ഡയോസ്ജിനിൻ പോലുള്ള ഘടകങ്ങൾ ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
5.ചർമത്തിനും മുടിക്കും ഗുണം
കുതിർത്ത ഉലുവയിൽ വാർധക്യത്തെ ചെറുക്കുന്ന നിരവധി ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഉലുവയിലും കുതിർത്ത വെള്ളത്തിലും അടങ്ങിയിരിക്കുന്ന ഗുണങ്ങൾ നമുടെ ചർമവും മുടിയും ആരോഗ്യമാക്കാൻ സഹായിക്കുന്നു. ചില ചർമ പ്രശ്നങ്ങൾ കുറയ്ക്കാനും ഇത് സഹായകരമാവും.
6.ഹോർമോൺ ബാലൻസ് നിലനിർത്തുന്നു
ശരീരത്തിന്റെ ആന്തരിക സംവിധാനങ്ങളുടെ ശരിയായ പ്രവർത്തനത്തിന് ഹോർമോണുകൾ ആവശ്യമുള്ളതിനാൽ ഹോർമോൺ സന്തുലിതാവസ്ഥ അത്യാവശ്യമാണ്. പ്രത്യുൽപാദന ആരോഗ്യം വർധിപ്പിക്കുന്നതിനും ഹോർമോൺ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും ഉലുവ ഗുണകരമാണെന്ന് സൂചിപ്പിക്കുന്ന നിരവധി പഠനങ്ങളുണ്ട്. കുതിർത്ത ഉലുവയിൽ ഫൈറ്റോ ഈസ്ട്രജൻ പോലുള്ള ഘടകങ്ങൾ, സ്ത്രീകളിലും പുരുഷന്മാരിലും ഹോർമോൺ സന്തുലിതാവസ്ഥക്ക് സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

