ഉറങ്ങുമ്പോൾ ചില ശബ്ദങ്ങൾ കേട്ട് ഞെട്ടി എണീക്കാറുണ്ടോ? നിങ്ങൾക്ക് ‘എക്സ്പ്ലോഡിങ് ഹെഡ് സിൻഡ്രോം’ ആയിരിക്കാം!
text_fieldsഉറങ്ങാൻ കിടക്കുമ്പോൾ ചില ശബ്ദങ്ങൾ കേട്ട് ഞെട്ടിയെണീക്കാറുണ്ടോ? എന്നാൽ ഉറക്കമുണർന്ന് നോക്കുമ്പോൾ അവ വെറുമൊരു തോന്നലാണെന്ന് തിരിച്ചറിഞ്ഞ് ആശ്വസം ലഭിക്കാറുണ്ടോ? ഇത്തരത്തിൽ ഉച്ചത്തിലുള്ള സ്ഫോടനം, ഇടിമുഴക്കം, എന്നിവ അനുഭവിക്കാൻ കാരണം ‘എക്സ്പ്ലോഡിങ് ഹെഡ് സിൻഡ്രോം’ എന്ന ഉറക്ക തകരാറാണ്. ഈ അവസ്ഥ അനുഭവിക്കുന്ന ആളുകൾ ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കും.
എന്താണ് എക്സ്പ്ലോഡിങ് ഹെഡ് സിൻഡ്രോം
വെടിയൊച്ചകൾ, വാതിലടക്കുന്ന ശബ്ദം, പടക്കം പൊട്ടിക്കൽ, തുടങ്ങിയ ശബ്ദങ്ങൾ ചുരുക്ക സമയത്തേക്ക് അനുഭവപ്പെടുന്നതിനെയാണ് എക്സ്പ്ലോഡിങ് ഹെഡ് സിൻഡ്രോം എന്ന് പറയുന്നത്. ഇത് ഉറക്കത്തിലേക്ക് മാറുന്ന സമയത്താണ് അനുഭവപ്പെടുക. നമ്മൾ ഉണരുന്നതിന്റെ കുറച്ച് സെക്കന്റുകൾ മുമ്പ് വരെയാണ് ഇത് അനുഭവപ്പെടുക. പെട്ടെന്ന് ഞെട്ടുമ്പോൾ ഹൃദയമിടിപ്പ് കൂടുകയും ശരീരം വലിയ തോതിൽ വിയർക്കുകയും ചെയ്യും. ഏകദേശം 14 ശതമാനം ആളുകളെ ഈ ഉറക്കതകരാര്‍ ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത്തരം അനുഭവമുണ്ടാകുന്ന ആളുകളിൽ 10 ശതമാനം പേർക്ക് ശരീരത്തിൽ ചൂട് അനുഭവപ്പെടാറുണ്ട്. ചിലപ്പോൾ ശ്വാസം മുട്ടലും ശ്വാസം നിലച്ചതുപോലെ അനുഭവപ്പെടുകയും ചെയ്യും.
ഈ അവസ്ഥ ഉറക്കത്തില്‍ ഒരു തവണയോ പല തവണയോ സംഭവിക്കാം. ഈ ലക്ഷണം പ്രത്യക്ഷപ്പെടുമ്പോള്‍തന്നെ ആളുകള്‍ക്ക് ആശയക്കുഴപ്പവും ഭയവും അനുഭവപ്പെടുന്നു. ഇങ്ങനെ സംഭവിച്ചാലും ശാരീരികമായ ദോഷങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എല്ലാ പ്രായത്തിലുളളവര്‍ക്കും ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്. മൈഗ്രേന്‍, ആന്റി ഡിപ്രസന്റ് മരുന്നുകളുടെ ഉപയോഗം എന്നിവയുള്ളവരില്‍ ഇത്തരം അനുഭവങ്ങള്‍ കൂടുതലായും പ്രത്യക്ഷപ്പെടാം. പാരമ്പര്യമായും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. തലച്ചോറിലെ ചില പ്രവർത്തനങ്ങളുടെ ഫലമായാണ് എക്സ്പ്ലോഡിങ് ഹെഡ് സിൻഡ്രോം ഉണ്ടാകുന്നത്.
ചികിത്സ
ഇത്തരം അവസ്ഥക്ക് നിലവിൽ ചികിത്സകളൊന്നുമില്ല. പക്ഷേ ഇത്തരം അവസ്ഥകൾക്ക് കാരണമാവുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞാൽ ഒരു പരിധി വരെ അവയുടെ ബുദ്ധമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും. ഉറങ്ങുന്നതിന് കൃത്യമായ സമയം ശീലമാക്കുക. ദിവസവും ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കം നിർബന്ധമാക്കണം. കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്ക്രീനുകൾ ഒഴിവാക്കുക. സമ്മർദം കുറക്കുന്നതിനായി യോഗ ശീലമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

