Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഓർമശക്തി കുറയും,...

ഓർമശക്തി കുറയും, തീരുമാനങ്ങൾ എടുക്കാൻ പറ്റാതെയാവും; സ്ഥിരമായ ഉറക്കമില്ലായ്മ തലച്ചോറിലെ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പഠനം

text_fields
bookmark_border
insomnia
cancel

ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഉറക്കം. ഒരു വ്യക്തി ഏഴ് മണിക്കൂർ സമയമെങ്കിലും ഉറങ്ങണമെന്നാണ് വിധഗ്ധർ പറയുന്നത്. മതിയായ ഉറക്കം ലഭിക്കാത്തത് തലച്ചോറിന്റെ പ്രവർത്തനത്തെയും ക്രിയേറ്റിവ് സാധ്യതകളെയും മന്ദഗതിയിലാക്കുമെന്ന് പഠനം. ഉറക്കമില്ലായ്മ കാരണം തലച്ചോറിന് വിവരങ്ങൾ വേഗത്തിൽ വിശകലനം ചെയ്യാനും തീരുമാനമെടുക്കാനുമുള്ള കഴിവ് കുറയുന്നു. ഇത് ശ്രദ്ധക്കുറവ്, ഓർമക്കുറവ്, ചിന്താക്കുഴപ്പം എന്നിവക്ക് കാരണമാകും.

വിശ്രമത്തിനും ഊർജം വീണ്ടെടുക്കുന്നതിനും ഉറക്കം അനിവാര്യമാണെന്ന് നമുക്കറിയാം. ഭക്ഷണവും വെള്ളവും ശരീരത്തിന് എത്രയും ആവശ്യമാണോ അത്രയും പ്രാധാന്യത്തോടെ തന്നെ കാണേണ്ട ഒന്നാണ് ഉറക്കവും. എന്നാൽ പലപ്പോഴും സൗകര്യപൂർവം ഉറക്കത്തെ മാറ്റിനിർത്തുന്നവരാണ് നമ്മിൽ പലരും. അനാരോഗ്യകരമായ ജോലിഭാരവും മാനസികസമ്മർദ്ദവും മുതൽ മൊബൈൽ ഫോണിന്റെയും ലഹരിയുടെയും ഉപയോഗം വരെ കാരണങ്ങൾ പലതാണ്.

ഇൻസോംനിയയാണ് അതിൽ ഏറ്റവും കൂടുതലാളുകളിൽ കണ്ടുവരുന്ന അവസ്ഥ. ഈ രോഗമുള്ളവർക്ക് ഉറങ്ങാൻ ഏറെ ബുദ്ധിമുട്ടാണ്. ഉറങ്ങിയാലും ഇടക്ക് ഉണരുകയും ചെയ്യും. പകൽസമയം മുഴുവൻ ഉറക്കം തൂങ്ങുക, പെട്ടെന്ന് ദേഷ്യം വരിക, ജോലിയിലും പഠനത്തിലും ശ്രദ്ധ നഷ്ടപ്പെടുക, എന്നിവ ഇതിന്‍റെ ലക്ഷണങ്ങളാണ്. മാനസികസമ്മർദം, ഉത്കണ്ഠ, വിഷാദം എന്നിവ ഇൻസോംനിയക്ക് കാരണമാകാം. രാത്രികാല ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്കും നിരന്തരം ഉറക്കമിളച്ച് സമയം കൊല്ലുന്നവർക്കും ഭാവിയിൽ ഇൻസോംനിയ ഉണ്ടാകാൻ സാധ്യതയുണ്ട്. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും റിലാക്സേഷൻ ടെക്നിക്കുകളുമാണ് ഇൻസോംനിയ ചികിൽസിക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്.

സ്ഥിരമായ ഉറക്കമില്ലായ്മ തലച്ചോറിലെ 'അസ്‌ട്രോസൈറ്റുകൾ' എന്ന കോശങ്ങൾക്ക് നാശമുണ്ടാകുന്നു. ഈ കോശങ്ങൾ തലച്ചോറിനെ സംരക്ഷിക്കാൻ സഹായിക്കുന്നവയാണ്. തലച്ചോറിലെ 'അമിഗ്‌ഡാല' എന്ന ഭാഗത്തിന്‍റെ പ്രവർത്തനത്തെയും തകരാറിലാക്കുന്നു. ഇത് വൈകാരിക പ്രതികരണങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ഭാഗമാണ്. അതുകൊണ്ട് ഉറക്കക്കുറവുള്ളവർക്ക് പെട്ടെന്ന് ദേഷ്യം വരികയും വിഷാദരോഗം പോലുള്ള മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും.

ഉറക്കമില്ലായ്മ സ്ഥിരമായാൽ വൈജ്ഞാനിക വൈകല്യമോ ഡിമെൻഷ്യയോ ഉണ്ടാകാനുള്ള സാധ്യത 40 ശതമാനം കൂടുതലാണെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. ഉറക്കമില്ലായ്മ നിങ്ങളുടെ വികാരത്തെ മാത്രമല്ല ബാധിക്കുന്നത്. കാലക്രമേണ അത് നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കാം. ​​ഉറങ്ങുമ്പോൾ തലച്ചോറ് പകൽ സമയത്തെ വിവരങ്ങൾ ഓർമയായി സംഭരിക്കുന്നു. ഉറക്കമില്ലായ്മ ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. അതിനാൽ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള കഴിവ് കുറയുകയും ഓർമശക്തിക്ക് കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്യും.​ സ്ഥിരമായ ഉറക്കക്കുറവ് നമ്മുടെ ശരീരത്തെയും തലച്ചോറിനെയും വലിയ രീതിയിൽ ബാധിക്കുന്ന ഒരു പ്രശ്നമാണ്. മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sleepingbrainMemory Lossinsomnia
News Summary - chronic sleep deprivation can cause changes in the brain
Next Story