Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightടാറ്റൂകൾ കാഴ്ച...

ടാറ്റൂകൾ കാഴ്ച നഷ്ടപ്പെടുത്തുമോ? മഷി കണ്ണിന് അപകടമുണ്ടാക്കുമെന്ന് പഠനം

text_fields
bookmark_border
ടാറ്റൂകൾ കാഴ്ച നഷ്ടപ്പെടുത്തുമോ? മഷി കണ്ണിന് അപകടമുണ്ടാക്കുമെന്ന് പഠനം
cancel

സ്വയം പ്രകടിപ്പിക്കാനുള്ള മാർഗം, ഓർമകളുടെ രേഖപ്പെടുത്തൽ, പ്രിയപ്പെട്ടവരുടെ സ്മരണയ്ക്ക്, ഇങ്ങനെ പല കാരണങ്ങളാണ് ടാറ്റൂ ചെയ്യാൻ പലർക്കും ഉള്ളത്. ടാറ്റു ആർട്ടാണെങ്കിലും ടാറ്റൂ ചെയ്യുന്നതാണെങ്കിലും ഇന്ന് വ്യപകമാണ്. എന്നാലിതിന് പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇപ്പോളിതാ ഓസ്ട്രേലിയയിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ടാറ്റു കണ്ണിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നാണ് പറയുന്നത്. കണ്ണിനുണ്ടാകുന്ന വീക്കം അധവാ യുവിയൈറ്റിസ് പോലുള്ള അവസ്ഥയ്ക്ക് ടാറ്റു മഷി കാരണമാകാമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത്തരം അവസ്ഥ വരികയാണെങ്കിൽ കൃത്യസമയത്ത് ചികിത്സിക്കണം. ഇല്ലെങ്കിൽ കണ്ണിന്‍റെ കാഴ്ച ശക്തിയെ തന്നെ ഇത് ബാധിക്കും.

ചർമത്തിലെ ടാറ്റു കണ്ണിനെ ബാധിക്കുന്നതെങ്ങനെയെന്ന് ഒരുപക്ഷേ ചിന്തിക്കാം. ടാറ്റു മഷിയെ ശരീരം പുറമെ നിന്നുള്ള വസ്തുവായാണ് കാണുക. അതുകൊണ്ടു തന്നെ ഇതിനെ ശരീരം പ്രതിരോധിക്കാൻ ശ്രമിക്കും. എന്നാലീ മഷിയുടെ പിഗ്മെന്‍റുകൾ പൂർണമായും നീക്കം ചെയ്യാൻ കഴിയില്ല. പിഗ്മെന്റ് കണികകൾക്ക് ലിംഫറ്റിക് സിസ്റ്റത്തിലൂടെ സഞ്ചരിച്ച് മറ്റ് കലകളിൽ അടിഞ്ഞുകൂടും. ചില സന്ദർഭങ്ങളിൽ, ഈ രോഗപ്രതിരോധ പ്രതികരണം തെറ്റായി കണ്ണുകളെ ലക്ഷ്യം വച്ചേക്കാം, ഇത് യുവിയൈറ്റിസിന് കാരണമാകും. ഇത് സാധാരണയായി കാണപ്പെടുന്ന അസുഖമല്ലെന്നും നേരത്തെ കണ്ടെത്തുന്നത് വഴി ചികിത്സിക്കാൻ കഴിയുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthtattoohealth carevision loss
News Summary - Can Tattoos Cause Vision Loss? Australian Study Links Ink Toxins To Eye Risk
Next Story