Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightഅന്തരീക്ഷ മലിനീകരണവും...

അന്തരീക്ഷ മലിനീകരണവും ആരോഗ്യവും​; ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

text_fields
bookmark_border
air pollution
cancel
camera_alt

പ്രതീകാത്മക ചിത്രം

ഡൽഹിയിലെയും മുംബൈയിലെയും കഠിനമായ വായുമലനീകരണം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്നുണ്ട്. ഓക്കാനം, തലവേദന തുടങ്ങിയ അസ്വസ്ഥതകൾ ആളുകളിൽ വ്യാപകമാവുകയാണ്. ചെറിയ യാത്രകളിൽ ​പോലും ചുമ, പനി, തുമ്മൽ എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതൽ ഗുരുതരമായി ബാധിക്കുന്നത് പ്രായമാവരെയും കുട്ടികളെയും ഗർഭിണികളെയുമാണ്.

എന്നാൽ ദീർഘനേരം മലിനവായു ശ്വസിക്കുന്നത് നാഡീവ്യവസ്ഥയെ ബാധിക്കുമെന്നും ഇത് ഓക്കാനം, തലകറക്കം, ബലഹീനത, തുടർച്ചയായ തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളിലേക്ക് നയിക്കുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

മലിനമായ വായു ശ്വസിക്കുമ്പോൾ പി.എം 2.5, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഡൈ ഓക്സൈഡ് തുടങ്ങിയ ദോഷകരമായ കണികകൾ രക്തത്തിൽ പ്രവേശിച്ച് തലച്ചോറിലേക്ക് സഞ്ചരിക്കും. ഇത് തലച്ചോറിന് ലഭിക്കുന്ന ഓക്സിജന്റെ അളവ് കുറക്കും.അങ്ങനെയാണ് തലകറക്കം, ക്ഷീണം എന്നിവ അനുഭവപ്പെടുന്നത്. എന്നാൽ തലച്ചോറിൽ മാത്രം ഒതുങ്ങുന്നതല്ല ഇതിന്റെ ആഘാതം. വായുവിന്റ ഗുണനിലവാരം കുറയുന്നത് ആമാശയത്തെയും നാഡീവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.

വായുമലിനീകരണം ഉയരുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

  • അന്തരീക്ഷ വായു ഗുണനിലവാര (എ.ക്യു.ഐ) പ്രകാരം നിങ്ങളുടെ പ്രദേശത്തെ വായു മോശം വിഭാഗത്തിലുള്ളവയാണെങ്കിൽ പുറത്തിറങ്ങുന്നത് കുറക്കണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തു പോകാതിരിക്കുകയും ഇനി പുറത്തിറങ്ങേണ്ടിവന്നാൽ ശരിയായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും വേണം. അതിനായി മാസ്ക് ധരിക്കുന്നത് നല്ലതാണ്.
  • ഉറങ്ങുമ്പോൾ ശുദ്ധവായു നിലനിർത്താൻ വീടുകളിലെ കിടപ്പുമുറിയിൽ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക.
  • നിർജ്ജലീകരണവും മലിനീകരണം മൂലമുണ്ടാകുന്ന തലവേദന തടയാൻ ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളം കുടിക്കുക.
  • മലിനീകരണം മൂലം മൂക്കിലും തൊണ്ടയിലും ഉണ്ടാകുന്ന അസ്വസ്ഥതകൾ ശമിപ്പിക്കാൻ ആവി പിടിക്കുന്നത് ശീലമാക്കണം.
  • മലിനമായ വായു മൂലമുണ്ടാകുന്ന വീക്കം, ഓക്സിഡേറ്റീവ് ഘടകം എന്നിവക്കെതിരെ പോരാടുന്നതിന് ശരീരത്തെ സജ്ജമാക്കണം. അതിനായി ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങളായ പഴങ്ങൾ, ഇലക്കറികൾ, നട്സ് എന്നിവ കഴിക്കുക.

കഠിനമായ അന്തരീക്ഷ മലിനീകരണം കാരണം രൂപപ്പെടുന്ന പുകമഞ്ഞ് പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ മേൽപറഞ്ഞ ലക്ഷണങ്ങൾ നേരത്തെ മനസിലാക്കുകയും ശരീരത്തിന് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. എങ്കിൽ ഒരു പരിധി വരെ അപകടസാധ്യതകൾ കുറക്കാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthair pollutionhealthcareAir quality indexDelhiMumbai
News Summary - Nausea, dizziness, headaches: What the smog is doing to most people
Next Story