ഇടക്കിടെ രക്തസമ്മർദം പരിശോധിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
text_fieldsസാങ്കേതിക വിദ്യയുടെ വളർച്ചയെ തുടർന്ന് ഇന്ന് രക്തസമ്മർദവും പ്രമേഹവുമെല്ലാം ഏതൊരാൾക്കും വീട്ടിൽ നിന്ന് തന്നെ പരിശോധിക്കാവുന്നതാണ്. ഇതിന് നിരവധി ഗുണങ്ങളുണ്ട്. പെട്ടന്ന് രക്തസമ്മർദമോ പ്രമേഹമോ കുറയുന്നുണ്ടോ കൂടുന്നുണ്ടോ എന്നെല്ലാം തിരിച്ചറിയാൻ സാധിക്കും. എന്നാൽ എല്ലാ കാര്യങ്ങളിലും ഉള്ളത് പോലെ ഇവക്കും ചില ദോഷങ്ങളുണ്ട്.
വീട്ടിൽ യന്ത്രമുള്ളത് കൊണ്ട് ഒരു ദിവസം തന്നെ രണ്ട് തവണയിലധികം അളക്കുക, അളവിലുണ്ടാവുന്ന വ്യത്യാസങ്ങൾ ഡോക്ടറെ അറിയിക്കുന്നതിന് പകരം സ്വയം ചികിത്സിക്കുക,അളവിലുള്ള മാറ്റങ്ങളെ കുറിച്ച് ആശങ്കപ്പെടുക തുടങ്ങിയ കാര്യങ്ങൾ പതിവ് പരിശോധനയുടെ ദോഷങ്ങളാണ്.
എപ്പോഴാണ് പ്രശ്നമാകുന്നത്?
ആരോഗ്യ വിദഗ്ധന്റെ ഉപദേശമില്ലാതെ ദിവസവും ഇടവിട്ടുള്ള സമയങ്ങളിൽ രക്തസമ്മർദം പരിശോധിക്കുന്നത് പ്രശ്നമാണ്. അളവുകളെ വൈകാരികമായി സമീപിക്കുന്നത് തുടർന്നുള്ള പരിശോധനയെ ബാധിക്കുന്നതാണ്. ഇങ്ങനെ ഓരോ തവണയും വ്യത്യസ്ത അളവുകളാണ് പരിശോധനയിലൂടെ ലഭിക്കുക.
മാത്രവുമല്ല ഇത്തരം യന്ത്രങ്ങൾ എപ്പോഴും ശരിയായ കണക്കുകൾ കാണിക്കണമെന്നില്ല. ചില സന്ദർഭങ്ങളിൽ തെറ്റായ ഫലങ്ങളും ഇവ നൽകും. മെഷീനുകളുടെ തകരാർ, കൈകളുടെ സ്ഥാനം, തുടങ്ങി പരിശോധനയിലുണ്ടാവുന്ന ചെറിയ തെറ്റുകൾ പോലും അളവുകളെ ബാധിക്കുന്നതാണ്.
സ്ഥിരമായി രക്തസമ്മർദം പരിശോധിക്കേണ്ടത് ആരെല്ലാം?
രക്താതിമർദം സ്ഥിരീകരിച്ചവർ
രക്തസമ്മർദ മരുന്നുകൾ കഴിക്കുന്നവർ(പ്രത്യേകിച്ച് ഡോസുകളിൽ മാറ്റം വരുത്തിയവർ)
പ്രമേഹം, വൃക്കരോഗം അല്ലെങ്കിൽ ഹൃദ്രോഗമുള്ള രോഗികൾ
രക്താതിമർദമില്ലാത്ത ആരോഗ്യമുള്ള വ്യക്തികൾക്ക് ദിവസേനയുള്ള പരിശോധനകൾ സാധാരണയായി ആവശ്യമില്ല.
രക്തസമ്മർദ്ദം പരിശോധിക്കുന്നതിനുള്ള ശരിയായ ഇടവേളകൾ?
ഉയർന്ന രക്തസമ്മർദമുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം കുറച്ചു ദിവസം രാവിലെയും വൈകുന്നേരവും ഒരു തവണ പരിശോധന നടത്തിയാൽ മതിയാകും. ദീർഘകാലാടിസ്ഥാനത്തിൽ ആഴ്ചയിൽ ഏതെങ്കിലും ദിവസമോ അല്ലെങ്കിൽ ക്ലിനിക്ക് സന്ദർശനങ്ങൾക്ക് മുമ്പോ നിരീക്ഷിച്ചാൽ മതി.
തുടർച്ചയായി, തലകറക്കം, നെഞ്ചിലെ തലവേദന, അസാധാരണമായ ക്ഷീണം, അല്ലെങ്കിൽ ഹൃദയമിടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുമ്പോഴും രക്തസമ്മർദം പരിശോധിക്കണം. രോഗലക്ഷണങ്ങളോ വൈദ്യോപദേശമോ ഇല്ലാതെ ഓരോ മണിക്കൂറിലും നിരന്തരം പരിശോധിക്കുന്നത് അപൂർവ്വമായി മാത്രമേ സഹായകമാകൂ. മാത്രമല്ല ഇത്തരം പരിശോധനകൾ പലപ്പോഴും ഉത്കണ്ഠ വർദ്ധിക്കുന്നതിന് കാരണമാവും.
വീട്ടിൽ നിന്നും പരിശോധിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
പരിശോധിക്കുന്നതിന് മുമ്പ് അഞ്ച് മിനിറ്റ് നിശബ്ദമായി ഇരിക്കുക
രക്തസമ്മദം പരിശോധിക്കുന്നതിന് 30 മിനിറ്റ് മുമ്പ് കാപ്പി, പുകവലി വ്യായാമം എന്നിവ ഒഴിവാക്കുക
കൈ ഹൃദയനിരപ്പിൽ വെക്കുക
കൃത്യമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ മെഷീൻ ഉപയോഗിക്കുക
രണ്ട് റീഡിങ്ങുകൾ എടുത്ത് ശരാശരി രേഖപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

