Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightവൻകുടലിനെ ബാധിക്കുന്ന...

വൻകുടലിനെ ബാധിക്കുന്ന ഇറിറ്റബിൾ ബവൽ സിൻഡ്രോം; ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ മതി!

text_fields
bookmark_border
വൻകുടലിനെ ബാധിക്കുന്ന ഇറിറ്റബിൾ ബവൽ സിൻഡ്രോം; ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ മതി!
cancel

ദഹനവ്യവസ്ഥയിലുണ്ടാകുന്ന അവസ്ഥയാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐ.ബി.എസ്). വൻകുടലിനെ ബാധിക്കുന്ന ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവില്ലെങ്കിലും നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതാണ്. ആരോഗ്യപരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ ഇവ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും.

ഇവ സാധാരണമാണെങ്കിലും ചില ഘട്ടങ്ങളിൽ ഇവ കുടലുകളെ ഗുരുതരമായി ബാധിക്കുന്ന ദഹനനാള രോഗത്തിന് കാരണമായേക്കാം. ഇവയുടെ ലക്ഷണങ്ങൾ ദഹനനാളത്തിന്റെ ഭിത്തിയിലെ നാഡികളുടെ ഹൈപ്പർസെൻസിറ്റിവിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് സമീപകാല പഠനങ്ങൾ കണ്ടെത്തിയത്.

കാരണങ്ങൾ

ദഹനനാളത്തിലൂടെ ഭക്ഷണം നീക്കുമ്പോൾ കുടൽ ഭിത്തികളിലെ പേശികൾ ചുരുങ്ങും. ഇത് പതിവിലും കൂടുതൽ നേരം നീണ്ടുനിൽക്കുമ്പോൾ വയറുവേദന, വയറിളക്കം എന്നിവക്ക് കാരണമാകും. ക്രമേണ ദഹനവ്യവസ്ഥയിലെ ഞരമ്പുകൾക്ക് പ്രശ്നമുണ്ടാവുകയും ഇത് അടിവയറ്റിൽ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

ഗ്യാസ് അല്ലെങ്കിൽ മലം കാരണം നീർവീക്കം ഉണ്ടാകാം. കൂടാതെ തലച്ചോറും കുടലും തമ്മിലുള്ള മോശം ഏകോപനം ദഹന പ്രക്രിയയിൽ സംഭവിക്കുന്ന മാറ്റങ്ങളോട് അമിതമായി പ്രതികരിക്കാൻ കാരണമാകും. ഇത് വേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം എന്നിവക്ക് കാരണമാകും. ബാക്ടീരിയ അല്ലെങ്കിൽ വൈറസ് മൂലമുണ്ടാകുന്ന കഠിനമായ വയറിളക്കത്തിന് ശേഷം ഒരാൾക്ക് ഐ.ബി.എസ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനെ ഗ്യാസ്ട്രോഎന്റൈറ്റിസ് എന്ന് പറയുന്നു. ചില ആളുകൾക്ക് സമ്മർദം മൂലവും ഐ.ബി.എസ് ഉണ്ടാകാം.

ലക്ഷണങ്ങൾ

  • ആവർത്തിച്ചുള്ള വയറുവേദന, മലബന്ധം അല്ലെങ്കിൽ വയറിളക്കം
  • ഗ്യാസ്, വയറു വീർക്കൽ.
  • മലവിസർജ്ജനത്തിനു ശേഷം വയറു പൂർണ്ണമായി ശൂന്യമായിട്ടില്ലെന്ന് തോന്നുക.
  • ഭക്ഷണശേഷം ഉടൻ ടോയ്‌ലറ്റിൽ പോകാനുള്ള തോന്നൽ
  • നെഞ്ചെരിച്ചിൽ
  • ഉറക്ക അസ്വസ്ഥതകൾ

എങ്ങനെ പ്രതിരോധിക്കാം?

ഐ.ബി.എസ് നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ, സമ്മർദം ഇല്ലാതാക്കൽ എന്നിവ ആവശ്യമാണ്. ഇവ വയറു വീർക്കൽ, വേദന, ക്രമരഹിതമായ മലവിസർജ്ജനം തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. ഭക്ഷണക്രമത്തിലെ മാറ്റങ്ങളും ഇറിറ്റബിൾ ബവൽ സിൻഡ്രോമിന്റെ സാധ്യത കുറക്കാൻ സഹായിക്കുന്നതാണ്.

കാപ്പി, മദ്യം, ശീതളപാനീയങ്ങൾ, കാബേജ് അല്ലെങ്കിൽ ബീൻസ് പോലുള്ള ഗ്യാസ് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. ദിവസവും കുറഞ്ഞത് എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളം കുടിക്കുക. അതോടൊപ്പം ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം തടയുന്നതിനും വെള്ളം, ഹെർബൽ ടീ അല്ലെങ്കിൽ മധുരമില്ലാത്ത പാനീയങ്ങൾ നല്ലതാണ്.

​ദിവസവും 30 മിനിറ്റ് നേരം മിതമായ വ്യായാമം ശീലമാക്കുക. വേഗത്തിലുള്ള നടത്തം, സൈക്ലിങ്, നീന്തൽ എന്നിവ ശീലമാക്കാവുന്നതാണ്. ഇത് ശരീരത്തെ ഉത്തേജിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്തി കുടലുകളെ നിയന്ത്രിക്കാനും സഹായിക്കും. സമ്മർദം നിയന്ത്രിക്കാനാവശ്യമായ മെഡിറ്റേഷൻ, ആഴത്തിലുള്ള ശ്വസനം, അല്ലെങ്കിൽ യോഗ പോലുള്ള റിലാക്സേഷൻ ടെക്നിക്കുകളും പരിശീലിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthCancerDigestionSymptoms
News Summary - Irritable Bowel Syndrome: Check Symptoms And Causes
Next Story