ലോക ഹൃദയദിനം; ബോധവത്കരണത്തിന് ഒരു ദിനം
text_fieldsപ്രതീകാത്മക ചിത്രം
ലോകത്തിലെ ഓരോ അഞ്ചുപേരിൽ ഒരാൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ (ഹൃദയാഘാതം / പക്ഷാഘാതം) മൂലം മരിക്കുന്നു. എല്ലാ വർഷവും രണ്ടുകോടിയിലധികം പേർ ഹൃദ്രോഗം മൂലം മരിക്കുന്നു. നമ്മുടെ ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങളിലൂടെ അത്തരം മരണങ്ങളിൽ 80ശതമാനം വരെ തടയാൻ കഴിയും. ഈ ആധുനിക കാലത്തെ പകർച്ചവ്യാധിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് സെപ്റ്റംബർ 29 ലോക ഹൃദയദിനമായി ആഘോഷിക്കുന്നത്.
‘ഒരു സ്പന്ദനം പോലും നിലയ്ക്കരുത്’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ഹൃദയത്തിലെ രക്തക്കുഴലുകൾ കട്ടിയാകുന്നത് മൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്. വാർധക്യത്തോടെയാണ് ഇത് സംഭവിക്കുന്നത്. വാർധക്യം തടയാൻ കഴിയാത്തതുപോലെ, ഈ അവസ്ഥയും തടയാനാകില്ല. എന്നാൽ നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ നമുക്ക് അത് വൈകിപ്പിക്കാൻ കഴിയും.
പുകവലി നിർത്തുക, ദിവസവും 30-45 മിനിറ്റ് വ്യായാമം ചെയ്യുക, അനുയോജ്യമായ ശരീരഭാരം നിലനിർത്താൻ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുക, മദ്യത്തിന്റെ അളവ് കുറയ്ക്കുക, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവയുടെ അളവ് നിയന്ത്രണത്തിലാക്കാൻ പതിവായി പരിശോധിക്കുക എന്നിവയാണ് പ്രധാനമായും ചെയ്യേണ്ട അടിസ്ഥാന ജീവിതശൈലി മാറ്റങ്ങൾ.
വറുത്ത ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ ഒഴിവാക്കുന്ന സമീകൃതാഹാരം, കാർബോഹൈഡ്രേറ്റുകൾ പരിമിതപ്പെടുത്തൽ എന്നിവ ഒരു മാനദണ്ഡമായിരിക്കണം. പ്രമേഹം, രക്താതിമർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നീ മൂന്ന് ഘടകങ്ങളും നിശബ്ദ കൊലയാളികളാണ്. ഡോക്ടറുമായി കൂടിയാലോചിച്ച് ജീവിതകാലം മുഴുവൻ മരുന്നുകൾ പതിവായി കഴിക്കണം. വായു മലിനീകരണവും മാനസിക സമ്മർദ്ദവും ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുന്ന മറ്റ് ഘടകങ്ങളാണ്.
ഹൃദയധമനിയിലെ ബ്ലോക്ക് തുറക്കുന്നതാണ് ഹൃദയാഘാതത്തിനുള്ള ചികിത്സ. ആൻജിയോപ്ലാസ്റ്റി സൗകര്യമുള്ള ഒരു ആശുപത്രിയിൽ എത്രയും വേഗം എത്തിച്ചേരുക എന്നതായിരിക്കണം ലക്ഷ്യം. ആൻജിയോപ്ലാസ്റ്റി സമയത്ത് കാർഡിയോളജിസ്റ്റ് ലൈറ്റ് അല്ലെങ്കിൽ അൾട്രാ സൗണ്ട് ഉപയോഗിച്ച് രക്തകുഴലുകൾക്കുള്ളിൽ കാണുന്ന പരിശോധന - OCT / IVUS സ്റ്റെന്റിനുള്ളിൽ ബ്ലോക്കുകൾ ഉണ്ടാകുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. ‘നിംസി’ൽ ഞങ്ങൾക്ക് AI പവർഡ് OCT (Ultreon 2) ഉണ്ട്. ഇത് ഭാവിയിൽ സ്റ്റെൻറിനുള്ളിൽ ബ്ലോക്ക് വരുന്ന സാധ്യത കുറയ്ക്കാൻ ഏറ്റവും മികച്ച സാങ്കേതികവിദ്യയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

