Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightവ്യായാമം അൽഷിമേഴ്സിനെ...

വ്യായാമം അൽഷിമേഴ്സിനെ തടയുമോ?

text_fields
bookmark_border
Exercise
cancel

അൽഷിമേഴ്സ് അസുഖം ഒരു നാഡീ വ്യൂഹത്തെ ബാധിക്കുന്ന ഒരു രോഗമാണ്. തലച്ചോറിനെ ചുരുക്കി നാശത്തിലേക്ക് എത്തിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഓർമ്മനാശം അഥവാ ഡിമൻഷ്യ എന്ന അവസ്ഥയുടെ ഏറ്റവും പ്രധാന കാരണവും ഇത് തന്നെ. തുടർച്ചയായ ചിന്താപരവും പെരുമാറ്റപരവും സാമൂഹ്യപരവുമായ ആർജ്ജിത കഴിവുകൾ കുറയുന്നു. അങ്ങനെ ഒരു വ്യക്തി എന്ന നിലയിൽ സ്വതന്ത്രമായി വർത്തിക്കനുള്ള ഒരാളുടെ കഴിവുകളെ ബാധിക്കുന്ന എന്നതുമാണ് അൽഷിമേ്സ് എന്ന രോഗത്തിന്റെ സ്വഭാവം.

അറുപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ള അഞ്ച് മില്യൺ അധികം ആളുകൾ അമേരിക്കയിൽ ഈ രോഗവുമായി ജീവിച്ചിരിക്കുന്നു. ലോകത്താകമാനമുള്ള അൻപത് മില്യൺ ഡിമൻഷ്യ രോഗികളിൽ അറുപതിലേറെ ശതമാനം ആൾക്കാർക്ക് അൽഷിമേഴ്സ് രോഗമുണ്ടെന്ന് പറയപ്പെടുന്നു.

ലക്ഷണങ്ങൾ

മറവി തന്നെയാണ് അൽഷിമഴ്സ് രോഗത്തിന്റെ പ്രധാന ലക്ഷണം. അടുത്ത കാലത്ത് നടന്ന സംഭവങ്ങളോ സംഭാഷണങ്ങളും ഒക്കെ മറക്കുക എന്നതാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങൾ. രോഗം മൂർച്ചിക്കുന്നതിന് അനുസരിച്ച് കനത്ത ഓർമ്മക്കുറവ് ഉണ്ടാകുകയും ദൈനംദിന കാര്യങ്ങളെ നിർവഹിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. തുടക്കത്തിൽ തനിക്ക് മറവി ഉണ്ടായി വരുന്നു എന്നത് രോഗിക്ക് മനസ്സിലാക്കാൻ സാധിക്കും.

അൽഷിമേഴ്സിലെ മറവി

  • എല്ലാവർക്കും ചിലപ്പോഴൊക്കെ മറവി ഉണ്ടായേക്കാം. എന്നൽ ഈ രോഗത്തിലെ മറവി സ്ഥിരമായി നിലനിൽക്കുന്നതും കൂടി കൂടി വരുന്നതുമാണ്.
  • ഒരേ ചോദ്യങ്ങൾ വീണ്ടും വീണ്ടും ചോദിക്കുക
  • സംഭാഷണങ്ങൾ, സംഭവങ്ങൾ, എന്നിവ മറക്കുക. പിന്നീട് ഓർക്കുന്നതെയില്ല.
  • സാധനങ്ങൾ പതിവായി സൂക്ഷിക്കുന്ന സ്ഥലത്ത് നിന്ന് മാറി വെക്കുക. മിക്കവാറും വളരെ വിചിത്രമായ സ്ഥാനങ്ങളിൽ വെക്കുക.
  • പരിചയമുള്ള സ്ഥലങ്ങളിൽ വഴി തെറ്റുക
  • കുടുംബത്തിലെ തന്നെ പലരുടെയും പേരുകൾ മറക്കുക
  • സ്ഥിരം ഉപയോഗിക്കുന്ന സാധനങ്ങൾ മറക്കുക

ചിന്തയിൽ വന്ന മാറ്റം

ഏകാഗ്രതയോടെ കര്യങ്ങൾ ചെയ്യുക, ചിന്തിക്കുക എന്നിവ ബുദ്ധിമുട്ടാകും. തീരുമാനം എടുക്കാനുള്ള കഴിവ് ഇല്ലതെയാകുക. ദൈനം ദിന ജീവിതത്തിൽ സംഭവിക്കുന്ന പെട്ടന്നുള്ള മാറ്റങ്ങൾക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ കഴിയാതെ പോകുക. അതായത് പെട്ടന്ന് പാചകം ചെയ്യുന്ന സമയത്ത് പ്രതീക്ഷിക്കാതെ ഒരു അബദ്ധം സംഭവിച്ചാൽ അതിനെ മാനേജ് ചെയ്യാനുള്ള കഴിവ് ഇല്ലാതിരിക്കുക

  • സ്വഭാവത്തിൽ മാറ്റം
  • ഡിപ്രഷൻ
  • സമൂഹത്തിൽ നിന്നും ഉൾവലിയൽ
  • മൂഡ് മാറ്റങ്ങൾ
  • പെട്ടന്നുള്ള ദേഷ്യം
  • ഉറക്കത്തിൽ മാറ്റം

എപ്പോൾ ഡോക്ടറെ കാണണം?

മേൽപറഞ്ഞ രീതിയിൽ ഉള്ള ലക്ഷണങ്ങൾ നിങ്ങൾക്കോ നിങ്ങളുടെ അടുത്ത ആളുകൾക്കോ ഉണ്ട് എങ്കിൽ രോഗിയുമായി ചർച്ച ചെയ്ത് ഒരു ഡോക്ടറെ കാണാവുന്നതാണ്.

എങ്ങനെ തടയാം?

  • വ്യായാമം
  • മിതമായ അളവിൽ ഉള്ള വ്യായാമം അൽഷിമേഴ്സ് രോഗത്തെ തടയുകയോ രോഗത്തെ പതുക്കെ ആക്കുകയോ ചെയ്യുന്നു.
  • ആഹാരം
  • പഴങ്ങളും പച്ചക്കറികളും പയറുവഗ്ഗങ്ങൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കോഴി, കോഴിമുട്ട എന്നിവ മിതമായ അളവിൽ ഉൾപ്പെടുത്തുക

ഉറക്കം

  • ആവശ്യത്തിന് ഉറങ്ങുക എന്നത് വളരെ പ്രധാപ്പെട്ടതാണ്.
  • പുതിയ കര്യങ്ങൾ പഠിക്കുക, പുതിയ സ്കില്ലുകൾ ഉണ്ടാകുക.
  • സമൂഹവുമായി ഇടപഴകുക
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alzheimer'sHealth TipsExerciseLifestyle News
News Summary - Can Exercise Prevent Alzheimer's?
Next Story