നല്ല ഉറക്കം നല്ല ആരോഗ്യം
text_fieldsഇന്നത്തെ തിരക്കേറിയ ലോകത്തിൽ പലരും ഉറക്കത്തെ ഗൗരവമായി കാണാറില്ല. െഎന്നാൽ ഇത് ഒരു ചെറിയ കാര്യമല്ല. മികച്ച ശാരീരിക മാനസിക ആരോഗ്യത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്. എന്നാൽ പലരും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന ദൈനംദിന ശീലങ്ങളെ അവഗണിക്കുന്നു.
ഉറക്കക്കുറവ് ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ഗുരുതരമായ ദോഷ ഫലങ്ങൾ ഉണ്ടാക്കും. ഒരു രാത്രിയിലെ ഉറക്കം നഷ്ടപ്പെട്ടാൽ അതെങ്ങനെ ബാധിക്കുന്നുവെന്ന് ഓരോരുത്തരും അനുഭവിച്ചിട്ടുണ്ടാകും.
ഉറക്കക്കുറവ് മാനസിക സമ്മർദത്തിനും ഡിപ്രഷനും വഴിവെക്കും. നല്ല ഉറക്കമുണ്ടെങ്കിൽ ആശങ്ക കുറയും, ചിന്താക്ഷമതയും പ്രതിരോധ ശേഷിയും ഉയരും. നവജാത ശിശുക്കൾ പ്രതിദിനം 14-17 മണിക്കൂർ ഉറങ്ങേണ്ടതുണ്ട്.
ശിശുക്കളിൽ ഇത് 12-15 മണിക്കൂർ ആകാം, കുട്ടികളിലും കൗമാരക്കാരിലും 8-10 മണിക്കൂർവരെ ഉറക്കം വേണ്ടിവരും . മുതിർന്നയാൾക്ക് ശരാശരി 7-9 മണിക്കൂർ ഉറക്കം വേണം.
ഉറക്കവും മാനസികാരോഗ്യവും
ഉറക്കക്കുറവ് മാനസിക ആരോഗ്യത്തിന് ദോഷമായി ബാധിക്കാം. നിരന്തരമായുള്ള ഉറക്കക്കുറവ് വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുകയും സ്ട്രെസ് ഹോർമോണുകളുടെ അളവ് വർധിപ്പിക്കുകയും ചെയ്യും. ചില ആളുകളിൽ അത് സൈക്യാട്രിക് എപ്പിസോഡുകൾക്ക് വിധേയമാക്കാം.
ചില മാനസിക ആരോഗ്യ പ്രശ്നങ്ങളിൽ ഉറക്കക്കുറവ് പൊതുവായി കാണുന്ന ലക്ഷണങ്ങളിൽ ഒന്നാണ്.
വിഷാദരോഗികളിൽ അതിരാവിലെ ഉണരുക, ചിലപ്പോൾ അമിതമായ ഉറക്കം, ഉറക്കമില്ലായ്മ എന്നിവ അനുഭവപ്പെടാം. അമിത ചിന്തകളും, ഉത്കണ്ഠയും ഉറക്കകുറവുണ്ടാക്കാം.
മൂന്നു മാസമോ അതിൽ കൂടുതലോ, ആഴ്ചയിൽ മൂന്നു രാത്രിയിൽ കൂടുതൽ ഉറക്കക്കുറവ്, ഉറങ്ങി എഴുന്നേൽക്കുമ്പോൾ ക്ഷീണം അല്ലെങ്കിൽ ഉന്മേഷക്കുറവ് തോന്നുക, വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ, അമിതമായ പകൽ ഉറക്കം അല്ലെങ്കിൽ ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോൾ ഡോക്ടറുടെ സഹായം തേടണം.
ഉറക്കക്കുറവിന്റെ ലക്ഷണങ്ങൾ
- പകൽസമയം അമിതമായ ക്ഷീണം
- ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്
- മൂഡ് സ്വിങ്സ് അല്ലെങ്കിൽ ക്ഷോഭം
- മീറ്റിങ്ങുകൾ, ക്ലാസുകൾ, അല്ലെങ്കിൽ ടി.വി കാണുമ്പോൾ ഉറങ്ങിപ്പോകുക
- ഉണർന്നിരിക്കാൻ ചായ, കാപ്പി എന്നിവയെ ആശ്രയിക്കുക
ആരോഗ്യകരമായ ഉറക്കത്തിന്
- സ്ഥിരമായ ഉറക്ക സമയക്രമം പാലിക്കുക
- ദിവസവും ഒരേ സമയം കിടക്കുക, ഒരേ സമയം എഴുന്നേൽക്കുക
- കഫീനും അമിതഭക്ഷണവും ഒഴിവാക്കുക.
- വൈകീട്ട് ചായ, കോഫി, സോഡ എന്നിവ ഒഴിവാക്കുക.
- ഉറക്കത്തിന് 2 മണിക്കൂർ മുമ്പ് മിതമായ ഭക്ഷണം കഴിക്കുക.
- ഉറക്ക അന്തരീക്ഷം ശാന്തവും സുഖകരവുമാക്കുക
- മുറി തണുപ്പും , ഇരുണ്ടതും ശാന്തവുമായ അന്തരീക്ഷമായിരിക്കണം.
- കിടക്കയിൽ ഫോൺ ഉപയോഗിക്കരുത്.
- സ്വയം ഉറങ്ങാൻ നിർബന്ധിക്കരുത്.
- ഉറക്കം വരുന്നില്ലെങ്കിൽ മറ്റെന്തെങ്കിലും ശാന്തമായ പ്രവർത്തനം ചെയ്ത് തിരിച്ചുവരിക
- ബെഡ്ടൈം ദിനചര്യകൾ ശീലമാക്കുക
- ബ്രീത്തിങ് എക്സർസൈസ്, പ്രാർഥന, സംഗീതം, വായന, ധ്യാനം എന്നിവ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

