Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയിക്കാൻ എല്ലാവരും പുലർച്ചെ 5 മണിക്ക് തന്നെ ഉണരണോ?

text_fields
bookmark_border
വിജയിക്കാൻ എല്ലാവരും പുലർച്ചെ 5 മണിക്ക് തന്നെ ഉണരണോ?
cancel

പുലർച്ചെ അഞ്ച് മണിക്ക് എഴുന്നേൽക്കുന്നത് വിജയത്തിലേക്കുള്ള എളുപ്പവഴിയാണെന്ന് പലപ്പോഴും പറയാറുണ്ട്. എന്നാൽ ശാസ്ത്രീയമായ വശങ്ങൾ പരിശോധിച്ചാൽ ഇത് എല്ലാവർക്കും അനുയോജ്യമല്ലെന്ന് വേണം പറയാൻ. ആപ്പിൾ സി.ഇ.ഒ ടിം കുക്ക്, റിച്ചാർഡ് ബ്രാൻസൺ തുടങ്ങിയ പ്രമുഖരുടെ ദിനചര്യകൾ ഉദാഹരണമാക്കി നേരത്തെ എഴുന്നേൽക്കുന്നവർ വിജയിക്കും എന്ന സന്ദേശം ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്. എന്നാൽ ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ജൈവഘടികാരവും വ്യത്യസ്തമാണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.

ക്രോണോടൈപ്പ്

നേരത്തെ എഴുന്നേൽക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ ശാസ്ത്രീയമായും പ്രായോഗികമായും ചില ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അത് ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി അനുസരിച്ച് മാറിയിരിക്കും. നമ്മുടെ ഉറക്കവും ഉണർവും നിയന്ത്രിക്കുന്ന സ്വാഭാവികമായ ജൈവതാളമാണ് ക്രോണോടൈപ്പ്. ഇത് പ്രധാനമായും മൂന്ന് തരത്തിലുണ്ട്.

ലാലാർക്കുകൾ (Larks): പുലർച്ചെ എഴുന്നേൽക്കാൻ ഇഷ്ടപ്പെടുന്നവർ. ഇവർക്ക് രാവിലെയാണ് കൂടുതൽ ഊർജ്ജം അനുഭവപ്പെടുക.

ഓൾസ് (Owls): വൈകി എഴുന്നേൽക്കുന്നവർ. ഇവർക്ക് രാത്രിയിലാണ് ജോലി ചെയ്യാനും ചിന്തിക്കാനും കൂടുതൽ താല്പര്യം.

ഇന്റർമീഡിയറ്റ് ടൈപ്പ്: ഇതിന് രണ്ടിനും ഇടയിലുള്ള ഭൂരിഭാഗം ആളുകൾ. നമ്മുടെ ക്രോണോടൈപ്പ് നിർണയിക്കുന്നത് ജനിതക ഘടകങ്ങളാണ്. അതിനാൽ എല്ലാവർക്കും നിർബന്ധപൂർവ്വം പുലർച്ചെ 5 മണിക്ക് എഴുന്നേൽക്കുന്നത് പ്രായോഗികമായെന്ന് വരില്ല.

സോഷ്യൽ ജെറ്റ്ലാഗ്

നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക താളവും സമൂഹത്തിന്റെ ഷെഡ്യൂളും തമ്മിലുള്ള പൊരുത്തക്കേടിനെയാണ് 'സോഷ്യൽ ജെറ്റ്ലാഗ്' എന്ന് വിളിക്കുന്നത്. രാത്രി വൈകി ഉറങ്ങാൻ ആഗ്രഹിക്കുന്ന ഒരാൾ ജോലിക്ക് വേണ്ടി നിർബന്ധപൂർവ്വം രാവിലെ 5 മണിക്ക് എഴുന്നേൽക്കുമ്പോൾ, അത് അയാളുടെ ആരോഗ്യത്തെയും ഉല്പാദനക്ഷമതയെയും സാരമായി ബാധിക്കും.

ലളിതമായി പറഞ്ഞാൽ, നമ്മുടെ ശരീരം ഉറങ്ങാൻ ആഗ്രഹിക്കുന്ന സമയത്ത് നിർബന്ധപൂർവ്വം ഉണർന്നിരിക്കേണ്ടി വരുന്ന അവസ്ഥയാണിത്. പലർക്കും അവധി ദിവസങ്ങളിൽ അലാറം ഇല്ലാതെ വൈകി എഴുന്നേൽക്കാനാണ് ഇഷ്ടം. എന്നാൽ ജോലി ദിവസങ്ങളിൽ പുലർച്ചെ എഴുന്നേൽക്കാൻ അലാറം ഉപയോഗിക്കേണ്ടി വരുന്നു. ഈ രണ്ട് സമയക്രമങ്ങൾ തമ്മിലുള്ള വലിയ വ്യത്യാസമാണ് സോഷ്യൽ ജെറ്റ്ലാഗ് ഉണ്ടാക്കുന്നത്.

രാത്രിസമയങ്ങളിൽ പഠിക്കാൻ താല്പര്യപ്പെടുന്നവരെ സാധാരണയായി 'നൈറ്റ് ഔളുകൾ' എന്നാണ് വിളിക്കുന്നത്. ശാസ്ത്രീയമായി പറഞ്ഞാൽ ഇവരുടെ ജൈവഘടികാരം രാത്രി വൈകി കൂടുതൽ ഉന്മേഷം നൽകുന്ന രീതിയിലാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. രാത്രി വൈകി തലച്ചോറിന്റെ റിലാക്സ്ഡ് ആയ അവസ്ഥയിൽ കൂടുതൽ സർഗ്ഗാത്മകമായ ചിന്തകൾ ഉണ്ടാകാറുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു. നിങ്ങൾ ഒരു 'മോണിങ് ടൈപ്പ്' ആണെങ്കിൽ നേരത്തെ എഴുന്നേൽക്കുന്നത് നിങ്ങൾക്ക് വലിയ നേട്ടമാകും. 'ഈവനിങ് ടൈപ്പ്' ആണെങ്കിൽ, അനാവശ്യമായി നേരത്തെ എഴുന്നേറ്റ് ഉറക്കം കളയുന്നതിനേക്കാൾ നല്ലത് നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ സമയക്രമം കണ്ടെത്തുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Why Waking Early Won't Make You More Successful
Next Story