‘ഒരു പ്രായം കഴിയുമ്പോൾ സ്ത്രീകൾ വീട്ടിൽനിന്ന് പുറത്തിറങ്ങാതാവുന്നത് കണ്ടിട്ടുണ്ടോ; കാരണം ഇതാകാം..’ അദീല അബ്ദുല്ല ഐ.എ.എസിന്റെ കുറിപ്പ്
text_fieldsപ്രായമായ സ്ത്രീകൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പുറത്തേക്ക് പോകാൻ വിളിച്ചാൽ ഒരു മടി. കാരണം മൂത്ര ശങ്ക ആകാം. അതായത് 60 കഴിഞ്ഞ സ്ത്രീകളിൽ നാലിൽ മൂന്നു പേർക്ക് അറിയാതെ മൂത്രം പോകും. പ്രായമാവുമ്പോഴാണ് ബുദ്ധിമുട്ട് കൂടുക. ഇത് മൊബിലിറ്റിയെ ബാധിക്കും. പിന്നെ യാത്രയൊക്കെ ഒഴിവാക്കും. ഇത് വലിയ മാനസിക പ്രയാസം ഉണ്ടാക്കുമെന്ന് ഡോ. അദീല അബ്ദുല്ല ഐ.എ.എസ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഇനി വീട്ടിൽ മുതിർന്ന സ്‌ത്രീകളുണ്ടെങ്കിൽ പുറത്തിറങ്ങാൻ മടിയുണ്ടെങ്കിൽ ആദ്യം ഒന്ന് ചോദിച്ചു നോക്കുക അറിയാതെ മൂത്രം പോകുന്നുണ്ടോ എന്ന്. ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതിനെ പറ്റി സംസാരിക്കണമെന്നും ആദില പറയുന്നു.
കുറിപ്പിന്‍റെ പൂർണ രൂപം
മൊബിലിറ്റിയും മൂത്രവും തമ്മിൽ എന്ത് ബന്ധമാണന്നല്ലേ, പറയാം. ഒരു പ്രായം കഴിയുമ്പോൾ സ്ത്രീകൾ ചിലപ്പൊൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാണ്ടാവുന്നത് കണ്ടിട്ടുണ്ടോ? പുറത്തോട്ടു പോകാൻ വിളിച്ചാൽ ഒരു മടി. യാത്രക്കാണ് എങ്കിൽ വയ്യേ വയ്യ. പണ്ട് യാത്രകളൊക്കെ വലിയ ഇഷ്ടമായിരുന്നു. പക്ഷേ ഇന്ന് മടി. ഏയ് ഞാനില്ല. നിങ്ങൾ പോയിട്ട് വാ എന്ന് പറയും. കാരണം മൂത്ര ശങ്ക' ആകാം. അതായത് 60 കഴിഞ്ഞ സ്ത്രീകളിൽ നാലിൽ മൂന്നു പേർക്ക് അറിയാതെ മൂത്രം പോകും. അറിയാതെ മൂത്രം പോകുക എന്നതിനെ മൂത്രശങ്ക (urinary incontinence) എന്ന് പറയും. രണ്ടു തരമുണ്ട്. stress urinary incontinence അതായത് ചുമ, തുമ്മൽ, ഓടുക, ചാടുക ഈ അവസ്ഥയിലൊക്കെ മൂത്രം അറിയാതെ പോകും. പിന്നെ urge urinary incontinence. മൂത്രം പിടിച്ചു വെക്കാൻ പറ്റൂല. ഒഴിക്കണം എന്ന് കരുതുമ്പോഴേക്കും അറിയാതങ്ങ് ഒഴിച്ച് പോകും.
ഇത് രണ്ടും വന്നാലും മൊബിലിറ്റിയെ ബാധിക്കും. വീട്ടിൽ നിന്ന് പുറത്തിറങ്ങി അറിയാതെ മൂത്രം പോകുമ്പോൾ നമ്മളെ മൂത്രം മണക്കാൻ തുടങ്ങും. നല്ല വൃത്തിയിൽ നടക്കുന്ന ആളുകളാണ് നമ്മൾ പൊതുവെ. അത് കൊണ്ട് തന്നെ ഇത് വലിയ മാനസിക പ്രയാസം ഉണ്ടാക്കും. പിന്നെ എന്ത് ചെയ്യും. പുറത്തിറങ്ങൂല. ഓട്ടം, ചാട്ടം, യാത്ര ഇവയൊക്കെ നൈസായങ്ങു ഒഴിവാക്കും. നമ്മളുടെ ഒരു കൂട്ടുകാരന്റെ ഉമ്മ 15 വർഷം മുമ്പ് മരിച്ചു. ഇന്ന് ജീവിച്ചിരുന്നെങ്കിൽ അവർക്കു ഒരമ്പത്തെട്ടു പ്രായമേ കാണൂള്ളൂ. മരിക്കുമ്പോൾ 43 വയസ്സ്.
അവനും ഉമ്മയും തമ്മിൽ 18-20 വയസ്സ് വ്യത്യസമേ ഉള്ളൂ. വാപ്പ മരിച്ചു ഒരു വർഷമായപ്പോഴേക്കും ഉമ്മയും മരിച്ചു. ചെറിയ ഇൻഫെക്ഷൻ വന്നതാണ്. പുറത്തു കാണാത്ത സ്ഥലത്ത്. ആരോടും പറഞ്ഞില്ല. സെപ്സിസ് വന്നാണ് മരിച്ചത്. രോഗം വന്നതങ്ങ് രഹസ്യമാക്കി വെച്ചു. ചെലപ്പൊ പെണ്ണുങ്ങൾ അങ്ങനെയാ. വല്ലാതെ രഹസ്യം സൂക്ഷിക്കും. ആന്റിയെ ഞാൻ ഓർത്തു. ഈയിടെ ഓർക്കുന്നു. പലപ്പോഴായി. അതാണ് ഈ മൂത്ര രഹസ്യം പരസ്യമാക്കാൻ പ്ലാൻ ചെയ്തത്.
60 വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ 75 ശതമാനം പേർക്കും ഈ ബുദ്ധിമുട്ടുണ്ടാവുമത്രെ.. 40 വയസ്സ് കഴിഞ്ഞാൽ 50 ശതമാനം പേരിൽ രണ്ടിൽ ഒരാൾക്ക്. കഷ്ടം അതല്ലാ. നോർമലാണെന്നു കരുതും ഇത്. പ്രായമാവുമ്പോളാണ് ബുദ്ധിമുട്ടു കൂടുക. ഇനി വീട്ടിൽ മുതിർന്ന സ്‌ത്രീകളുണ്ടെങ്കിൽ പുറത്തിറങ്ങാൻ മടിയുണ്ടെങ്കിൽ ആദ്യം ഒന്ന് ചോദിച്ചു നോക്കുക അറിയാതെ മൂത്രംപോകുന്നുണ്ടോ എന്ന്. ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതിനെ പറ്റി സംസാരിക്കുക. യാത്ര ചെയ്യുമ്പോൾ ഇടക്കിടക്ക് ബ്രേക്ക് എടുക്കുക. കംഫർട്ടാക്കുക. ഈ പ്രശ്നം ഉണ്ടെങ്കിൽ ചികത്സ തേടുക.
ചികത്സ diaper ഉപയോഗിക്കുന്നത് തൊട്ട് ഓപ്പറേഷൻ വരെയുണ്ട്. പേശി ബലം കൂട്ടാൻ ഉതകുന്ന exercise ' kiegel ''സ് exercise' യൂട്യൂബിൽ വിഡിയോ കിട്ടും. net സെർച്ച് ചെയ്താലും കിട്ടും. പേശി ബലം കൂട്ടാൻ kiegel's exercise നന്നായി സഹായിക്കും. വിഷയം ഗൗരവമായി എടുക്കുമല്ലോ. 10 വർഷം കൊണ്ട് കേരളത്തിൽ നാലിൽ ഒരാൾ 90 വയസ്സ് വരെ ജീവിക്കും. ഇതിൽ പാതിയും സ്ത്രീകളാകും. അത് കൊണ്ട് തന്നെ ആരോഗ്യത്തോടെ നമ്മുടെ സ്ത്രീകൾ ജീവിക്കണം. മൊബൈൽ ആയി ജീവിക്കണം. മൂത്രം മൊബിലിറ്റിയെ തകർക്കരുത്. അത്രമാത്രം. ശ്രദ്ധിക്കുമല്ലോ. സ്നേഹത്തോടെ..ഡോ. അദീല അബ്ദുള്ള
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

