ഇറാൻ ആക്രമണം; അബൂദബിയിൽ ഒരു മരണം, നാലുപേർക്ക് പരിക്ക്
text_fieldsഅബൂദബി: വ്യോമപ്രതിരോധത്തിനിടെ ചീളുകൾ പതിച്ച് അബൂദബി ഹബ്ഷാൻ ഗ്യാസ് സൗകര്യത്തിൽ ഒരു മരണം. സംഭവസ്ഥലത്ത് ഒഴിപ്പിക്കൽ നടപടിക്കിടെ ഈജിപ്ഷ്യൻ പൗരൻ മരിച്ചതായാണ് അധികൃതർ വെളിപ്പെടുത്തിയത്. കൂടാതെ, നാല് പേർക്ക് ചെറുതായി പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ട് പേർ പാകിസ്താനികളും രണ്ട് പേർ ഈജിപ്ഷ്യൻ പൗരന്മാരുമാണ്.
എയർ ഡിഫൻസ് സംവിധാനം വിജയകരമായി ആക്രമണം തടഞ്ഞതിനെ തുടർന്ന് വീണ അവശിഷ്ടങ്ങൾ കാരണം രണ്ട് സ്ഥലങ്ങളിലാണ് ഇവിടെ തീപിടിത്തമുണ്ടായത്. അടിയന്തര രക്ഷാപ്രവർത്തന സംഘം അതിവേഗം ഇടപെട്ട് അഗ്നിബാധ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ഇവിടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും വിലയിരുത്തൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ഔദ്യോഗികമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

