You are here

അഹ്​മദ്​ അൽ ഫലാസി അറബ്​ ഹോപ്​​ മേക്കർ

08:09 AM
21/02/2020
അറബ്​ ഹോപ്​​ മേക്കേഴ്​സ്​ പുരസ്​കാരം നേടിയ അഹ്​മദ്​ അൽ ഫലാസി (ഇടത്തുനിന്ന്​ രണ്ടാമത്​), ഫൈനലിസ്​റ്റുകളായ അലി അൽ ഗംദി, മുജാഹെദ്​ മുസ്​തഫ, മുഹമ്മദ് ബീസിക്​, സ്​റ്റീവ്​ സോസ്​ബീ എന്നിവർ ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തൂമിനൊപ്പം

ദു​ബൈ: ലോകത്തിന്​ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പ്രകാശം പരത്തിയ സേവന നായകർക്ക് പ്രൗഢവേദിയിൽ ആദരം.  യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തൂം തുടക്കമിട്ട അറബ്​ ഹോപ്പ്​ മേക്കേഴ്​സ്​ പുരസ്​കാരത്തിന്​ ഇക്കുറി   ഇമറാത്തി പൗരൻ അഹ്​മദ്​ അൽ ഫലാസി അർഹനായി.   അറബ്​ ഹോപ്​​ മേക്കേഴ്​സ്​ പുരസ്​കാരം സ്വന്തമാക്കുന്ന ആദ്യ ഇമറാത്തിയെന്ന പട്ടവുമായാണ്​ പത്ത്​ ലക്ഷം ദിർഹം സമ്മാനതുകയുള്ള പുരസ്​കാരം അഹ്​മദ്​ അൽ ഫലാസിയെ തേടിയെത്തിയത്​. അവസാന പട്ടികയിൽ ഉണ്ടായിരുന്ന അലി അൽ ഗംദി, മുജാഹെദ്​ മുസ്​തഫ, മുഹമ്മദ് ബീസിക്​, സ്​റ്റീവ്​ സോസ്​ബീ എന്നിവരെ മറികടന്നാണ് ജനങ്ങൾ​ ​ഫലാസിക്ക്​ വോട്ട്​ ചെയ്​തത്​. തെരഞ്ഞെടുക്കപ്പെട്ട അഞ്ച്​ പേരിൽ നിന്ന്​ പൊതുജനങ്ങളുടെ വോട്ടാണ്​ പുരസ്​കാര ജേതാവിനെ നിശ്​ചയിച്ചത്​.  ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തൂമാണ്​ പുരസ്​കാരം സമ്മാനിച്ചത്​. ഫലാസിസിക്ക്​ പുറമെ ഫൈനലിസ്​റ്റുകളായ മറ്റു നാലുപേർക്കും പത്ത്​ ലക്ഷം ദിർഹം വീതം സമ്മാനിക്കുന്നതായി ശൈഖ്​ മുഹമ്മദ്​ പ്രഖ്യാപിച്ചു.
യു.​എ.​ഇ​യാ​ണ്​ സ്വ​ദേ​ശ​മെ​ങ്കി​ലും കെ​നി​യ​യി​ലെ പ്ര​വ​ർ​ത്ത​നം മു​ൻ​നി​ർ​ത്തി​യാ​ണ്​ പു​ര​സ്​​കാ​രം ന​ൽ​കു​ന്ന​ത്​. ഡ​യാ​ലി​സി​സി​ന്​ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലാ​തെ വ​ല​ഞ്ഞ കെ​നി​യ​ൻ ജ​ന​ത​ക്കാ​യി ​െമാം​ബാ​സ​യി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി വി​പു​ലീ​ക​രി​ച്ച്​ ആ​ധു​നി​ക സൗ​ക​ര്യ​​ങ്ങ​ളൊ​രു​ക്കി​ക്കൊ​ടു​ത്ത​ത്​ അ​ഹ്​​മ​ദ്​ അ​ൽ ഫ​ലാ​സി​യാ​ണ്. 8000 പേ​ർ​ക്ക്​ ഡ​യാ​ലി​സി​സ്​ സൗ​ക​ര്യ​വും 570 ശി​ശു​ക്ക​ൾ​ക്ക്​ ചി​കി​ത്സാ സൗ​ക​ര്യ​വും ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം. മൊം​ബാ​സ​യി​ലെ വെ​ള്ള​പ്പൊ​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ളും കി​ണ​റു​ക​ളും അ​ദ്ദേ​ഹം നി​ർ​മി​ച്ചു​കൊ​ടു​ത്തി​രു​ന്നു. 
അ​നാ​ഥ​രു​ടെ പി​താ​വ്​ എ​ന്ന​റി​യ​പ്പെ​ടു​ന്ന സൗ​ദി അ​റേ​ബ്യ​യി​ലെ അ​ലി അ​ൽ ഗം​ദി​യെ​യാ​ണ്​ അ​ഞ്ച്​ ഫൈ​ന​ലി​സ്​​റ്റു​ക​ളി​ൽ ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത്. ആ​ഫ്രി​ക്ക കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ ഗം​ദി 28 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 7000 അ​നാ​ഥ​രു​ടെ അ​ത്താ​ണി​യാ​ണ്. ഇൗ​ജി​പ്​​ഷ്യ​ൻ സ്വ​ദേ​ശി​യാ​ണ്​ മു​ജാ​ഹെ​ദ്​ മു​സ്​​ത​ഫ. പാ​വ​​ങ്ങ​ളു​െ​ട ഡോ​ക്​​ട​ർ എ​ന്നാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇൗ​ജി​പ്​​തി​ലെ ദു​രി​ത മേ​ഖ​ല​ക​ളി​ലെ സേ​വ​ന​മാ​ണ്​ ഡോ​ക്​​ട​റെ പു​ര​സ്​​കാ​ര വേ​ദി​യി​​ൽ എ​ത്തി​ച്ച​ത്. 
മാ​ര​ക​രോ​ഗം ബാ​ധി​ച്ച​വ​രെ പ​രി​ച​രി​ച്ചി​രു​ന്ന ലി​ബി​യ​ൻ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ബീ​സി​ക്​ ഇ​പ്പോ​ൾ അ​മേ​രി​ക്ക ​േക​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഫ​ല​സ്​​തീ​ൻ ചി​ൽ​ഡ്ര​ൻ​സ്​ റി​ലീ​ഫ്​ ഫ​ണ്ടി​​െൻറ പ്ര​സി​ഡ​ൻ​റും സി.​ഇ.​ഒ​യു​മാ​ണ്​ സ്​​റ്റീ​വ്​ സോ​സ്​​ബീ. അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ സ്​​റ്റീ​വ്​ 25 വ​ർ​ഷ​മാ​യി ഫ​ല​സ്​​തീ​ൻ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വ​രെ​ല്ലാം വി​ജ​യി​ക​ളാ​ണെ​ന്ന്​ താ​ൻ ക​രു​തു​ന്ന​താ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

Loading...
COMMENTS