You are here

അജ്മാനിലെ കൊലപാതകം; പ്രതി പിടിയില്‍

10:07 AM
15/02/2020
arrest
representational image
അജ്മാന്‍: വാക്​ തര്‍ക്കത്തിനിടെ കൂടെയുണ്ടായിരുന്നയാളെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്​റ്റ്​ ചെയ്തു. കഴിഞ്ഞദിവസം രാത്രി 10.30നാണ്​ അജ്മാന്‍ നഗരത്തിലെ മുസല്ലക്ക് സമീപം കൊലപാതകം നടന്നത്. നഗരത്തിലെ ജനനിബിഡമായ സ്ഥലത്തായിരുന്നു കൃത്യം. 
പ്രതിയും കൂടെയുണ്ടായിരുന്നവരും അടുത്തുള്ള റസ്​റ്റാറൻറില്‍വെച്ച്​ തര്‍ക്കമുണ്ടായിരുന്നു. പുറത്തിറങ്ങിയ സമയത്ത് മൂര്‍ച്ചയേറിയ ആയുധംകൊണ്ട്  പ്രതി കുത്തുകയായിരുന്നു. കുത്തേറ്റയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
 പ്രതിയും കൂട്ടുകാരും സംഭവ ശേഷം ടാക്സിയില്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസ് പരിസരമാകെ തിരഞ്ഞെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു. 
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്​ 18 മണിക്കൂറിനുള്ളില്‍ ബര്‍ദു​ൈബയില്‍നിന്ന്  പ്രതിയെ പിടികൂടിയത്​. നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതി. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലക്ക് ഉപയോഗിച്ച മൂര്‍ച്ചയേറിയ ആയുധം ടാക്സിയില്‍നിന്ന്​ കണ്ടെടുത്തു. പ്രതിയോടോപ്പമുണ്ടായിരുന്ന രണ്ടു പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്​.  
 
Loading...
COMMENTS