You are here

അൽ ആര്യം ദ്വീപിൽ കണ്ടൽ നടീൽ പദ്ധതി തുടങ്ങി 

10:02 AM
15/02/2020
പ​ശ്ചി​മ അ​ബൂ​ദ​ബി​യി​ലെ അ​ൽ ആ​ര്യം ദ്വീ​പി​ൽ ക​ണ്ട​ൽ ചെ​ടി​ക​ളു​ടെ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി അ​ൽ ദ​ഫ്​​റ റൂ​ളേ​ഴ്‌​സ് പ്ര​തി​നി​ധി​യും അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ൻ​സി ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ൻ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
അ​ബൂ​ദ​ബി: പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​നും ആ​വാ​സ വ്യ​വ​സ്ഥ​യു​ടെ വി​ക​സ​ന​ത്തി​നു​മാ​യി പ​ശ്ചി​മ അ​ബൂ​ദ​ബി​യി​ലെ അ​ൽ ആ​ര്യം ദ്വീ​പി​ൽ ക​ണ്ട​ൽ ചെ​ടി​ക​ളു​ടെ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക്ക്​ തു​ട​ക്കം. 
അ​ൽ ദ​ഫ്​​റ മേ​ഖ​ല​യി​ലെ റൂ​ളേ​ഴ്‌​സ് പ്ര​തി​നി​ധി​യും അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ൻ​സി ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ൻ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​​െൻറ നേ​തൃ​ത്വ​ത്തി​ൽ ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണ​വും അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​​െൻറ പി​ന്തു​ണ​യോ​ടെ​യു​മാ​ണ് ദ്വീ​പി​ലെ ക​ണ്ട​ൽ ന​ടീ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ‘പ്ര​കൃ​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​രി​ഹാ​ര​ങ്ങ​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ദേ​ശീ​യ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി. 
അ​ൽ ദ​ഫ്​​റ മു​നി​സി​പ്പാ​ലി​റ്റി, അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ൻ​സി, അ​ബൂ​ദ​ബി നാ​ഷ​ന​ൽ ഓ​യി​ൽ ക​മ്പ​നി എ​ന്നി​വ​യു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് 25 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 150 ല​ക്ഷം ക​ണ്ട​ൽ തൈ​ക​ൾ അ​ബൂ​ദ​ബി​യി​ൽ ന​ടാ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​​െൻറ തി​ക്ത ഫ​ല​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നും ക​ണ്ട​ൽ​ക്കാ​ടു​ക​ൾ സ​ഹാ​യി​ക്കും. അ​ബൂ​ദ​ബി പൊ​ലീ​സ് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ഫാ​രി​സ് ഖ​ല​ഫ് അ​ൽ മ​സ്​​റൂ​ഇ, അ​ൽ​ദ​ഫ്​​റ ഭ​ര​ണാ​ധി​കാ​രി പ്ര​തി​നി​ധി ഓ​ഫി​സ് ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് മ​ത്താ​ർ അ​ൽ ദാ​ഹി​രി, റൂ​ളേ​ഴ്‌​സ് പ്ര​തി​നി​ധി​യു​ടെ ഉ​പ​ദേ​ഷ്​​ടാ​വ് ഈ​സ ഹ​മ​ദ് ബു​ഷെ​ഹാ​ബ്, അ​ൽ​ദ​ഫ്​​റ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ലി അ​ൽ മ​ൻ​സൂ​രി, അ​ൽ​ദ​ഫ്​​റ റീ​ജ്യ​ൻ പൊ​ലീ​സ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഹം​ദാ​ൻ സെ​യ്ഫ് അ​ൽ മ​ൻ​സൂ​രി എ​ന്നി​വ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
Loading...
COMMENTS