You are here

ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ  സി​ല​ബ​സ് പു​റ​ത്തി​റ​ക്കി 

09:58 AM
15/02/2020
ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെൻറ​ർ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ സി​ല​ബ​സ് ഇ​സ്​​ലാ​ഹി സെൻറ​ര്‍ ട്ര​ഷ​റ​ർ വി.​കെ. സ​ക്ക​റി​യ പു​റ​ത്തി​റ​ക്കു​ന്നു
ദു​ബൈ: യു.​എ.​ഇ ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സ​െൻറ​ര്‍ ന​ട​ത്തി​വ​രു​ന്ന ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ പു​തി​യ സി​ല​ബ​സ് ഇ​സ്​​ലാ​ഹി സ​െൻറ​ര്‍ ട്ര​ഷ​റ​ർ വി.​കെ. സ​ക്ക​റി​യ പു​റ​ത്തി​റ​ക്കി. പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ബ്​​ദു​സ്സ​മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. ഹു​സൈ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്​​ദു​ൽ റ​ഹ്‌​മാ​ൻ ചീ​ക്കു​ന്ന്, അ​ഹ്‌​മ​ദ് കു​ട്ടി മ​ദ​നി, കെ.​എ. ജാ​ഫ​ർ സാ​ദി​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​രീ​ക്ഷ​യു​ടെ അ​ടു​ത്ത സെ​ഷ​ന്‍ ജൂ​ണ്‍ 12ന് ​രാ​വി​ലെ യു.​എ.​ഇ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. മു​ഹ​മ്മ​ദ്‌ അ​മാ​നി മൗ​ല​വി ത​യാ​റാ​ക്കി​യ വി​ശു​ദ്ധ ഖു​ര്‍ആ​ന്‍ വി​വ​ര​ണ​ത്തി​ലെ ജു​സ്അ്  23 ആ​സ്പ​ദ​മാ​ക്കി​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക.
ഖു​ര്‍ആ​നി‍​െൻറ അ​ധ്യാ​പ​ന​ങ്ങ​ള്‍ക്കും വീ​ക്ഷ​ണ​ങ്ങ​ള്‍ക്കും നി​യ​മ​ങ്ങ​ള്‍ക്കു​മെ​തി​രെ വ്യാ​പ​ക​മാ​യ തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന ഇ​ക്കാ​ല​ത്ത് തു​റ​ന്ന​തും സു​താ​ര്യ​വു​മാ​യ ഇ​ത്ത​രം പ​ഠ​ന-​പ​രീ​ക്ഷ സ​മ്പ്ര​ദാ​യ​ങ്ങ​ള്‍ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ര്‍ഷ​ത്തി​ല്‍ ര​ണ്ടു ത​വ​ണ​യാ​യി ന​ട​ക്കു​ന്ന പ​രീ​ക്ഷ​യി​ല്‍ യു.​എ.​ഇ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നാ​യി പ്ര​ഫ​ഷ​ന​ലു​ക​ള്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍ഥി​ക​ള്‍  വീ​ട്ട​മ്മ​മാ​ര്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി‍​െൻറ വി​വി​ധ തു​റ​ക​ളി​ലു​ള്ള ധാ​രാ​ളം പേ​ര്‍ സ്ഥി​ര​മാ​യി പ​ങ്കെ​ടു​ത്തു​വ​രു​ന്നു. പാ​രാ​യ​ണം മു​ത​ല്‍ അ​ര്‍ഥ-​വ്യാ​ഖ്യാ​ന സ​ഹി​ത​മു​ള്ള പ​ഠ​ന​ക്ലാ​സു​ക​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ വി​വി​ധ സ​െൻറ​റു​ക​ളി​ല്‍ ന​ട​ന്നു​വ​രു​ന്നു. 
ദു​ബൈ​യി​ല്‍ നാ​ലു കേ​ന്ദ്ര​ങ്ങ​ള്‍, അ​ബൂ​ദ​ബി​യി​ല്‍ ര​ണ്ടു കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ല്‍ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ജി​സ്​​ട്രേ​ഷ​നും പ​ഠ​ന​സ​ഹാ​യ​ത്തി​നും: അ​ല്‍ഖൂ​സ് (056 755 9101), ദേ​ര (04 272 2723), ഖി​സൈ​സ് (04 263 3391), ബ​ര്‍ദു​ബൈ (04 359 3716), അ​ബൂ​ദ​ബി (02 674 3233), മു​സ​ഫ (050 514 2511), ഷാ​ര്‍ജ, (055 695 2713) അ​ജ്മാ​ന്‍ (050 517 4037), ഫു​ജൈ​റ (050 411 0173), ദൈ​ദ് (055 489 8624).
 
Loading...
COMMENTS