You are here

ഗ്രാ​ൻ​ഡ് മീ​ലാ​ദ് എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് സ​ജി ചെ​റി​യാ​ന്

10:04 AM
09/11/2019
സ​ജി ചെ​റി​യാ​ൻ
ദു​ബൈ: ദു​ബൈ ഹോ​ർ അ​ൽ അ​ൻ​സി​ൽ ന​ട​ക്കു​ന്ന 19ാമ​ത് ഗ്രാ​ൻ​ഡ് മീ​ലാ​ദ് കോ​ൺ​ഫ​റ​ൻ​സി​െൻറ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന മൂ​ന്നാ​മ​ത് എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് വ്യ​വ​സാ​യി സ​ജി ചെ​റി​യാ​ന് സ​മ്മാ​നി​ക്കും. 
വി​വി​ധ മ​ത സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി  ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ്യ​വ​സാ​യ രം​ഗ​ത്തെ ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് സ​ജി ചെ​റി​യാ​നെ അ​വാ​ർ​ഡി​ന​ർ​ഹ​നാ​ക്കി​യ​ത്. ഫു​ജൈ​റ​യി​ൽ സ്വ​ന്തം കാ​ർ​മി​ക​ത്തി​ൽ മു​സ്​​ലിം പ​ള്ളി നി​ർ​മി​ച്ച് ന​ൽ​കി​യ​തും റ​മ​ദാ​ൻ മാ​സ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ദി​വ​സ​വും നോ​മ്പു​തു​റ​യൊ​രു​ക്കി​യും സ​ജി ചെ​റി​യാ​ൻ സാ​മൂ​ഹി​ക ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.  വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ ന​ട​ക്കു​ന്ന  ഗ്രാ​ൻ​ഡ് മീ​ലാ​ദ് സ​മ്മേ​ള​ത്തി​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. മി​ഡി​ൽ ഇൗ​സ്​​റ്റ്​ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സി​െൻറ  സ്ഥാ​പ​ക​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​ണ് സ​ജി ചെ​റി​യാ​ൻ.
 
Loading...
COMMENTS