Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

text_fields
bookmark_border
ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ (CMO KERALAM) പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫിസ് കത്തു നൽകി.

ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകൾ അറിയിച്ചതുമായ രണ്ട് പോസ്റ്റുകളാണ് നീക്കം ചെയ്തത്. പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും ഉള്ളടക്കം നീക്കം ചെയ്തതിന്റെ കാരണം ഐ.ടി നിയമപ്രകാരം വ്യക്തമാക്കണമെന്നും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര ഐ.ടി മന്ത്രാലയം ഇടപെടണമെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കർ അയച്ച കത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ 19നാണ് ആശാ പ്രവർത്തകരുടെ ഉത്സവബത്ത സംബന്ധിച്ച് പേജിൽ പോസ്റ്റിട്ടത്. ആശാ പ്രവർത്തകർക്ക് 1,450 രൂപ വീതം ഉത്സവബത്ത അനുവദിച്ച സർക്കാർ തീരുമാനമാണ് ഇതിലൂടെ അറിയിച്ചിരുന്നത്. രണ്ടാമത്തെ പോസ്റ്റ് നബിദിനത്തോടനുബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ ആശംസകള്‍ പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു.

എന്ത് കാരണത്താലാണ് പോസ്റ്റുകള്‍ നീക്കം ചെയ്തതെന്ന് വ്യക്തമല്ല. മെറ്റയുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച്‌ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Removal of posts from Facebook page: Chief Minister's Office writes to Meta and Union IT Ministry
Next Story