You are here

അക്ഷരങ്ങളുടെ അശ്വമേധം ഇന്ന് സമാപിക്കും

10:01 AM
09/11/2019

ഷാ​ര്‍ജ: തു​റ​ന്ന പു​സ്ത​ക​ങ്ങ​ളെ​യും മ​ന​സ്സു​ക​ളെ​യും സാ​ക്ഷി​യാ​ക്കി അ​ക്ഷ​ര മ​ഹോ​ത്സ​വ​ത്തി​ന് ശ​നി​യാ​ഴ്ച കൊ​ടി​യി​റ​ങ്ങും. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ പു​സ്ത​കോ​ത്സ​വം എ​ന്ന​തി​ന് പു​റ​മെ, 1530 എ​ഴു​ത്തു​കാ​രെ ഒ​രേ സ​മ​യം പ​ങ്കെ​ടു​പ്പി​ച്ച് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡ് ക​ര​സ്ഥ​മാ​ക്കി​യാ​യി​രു​ന്നു വി​ശ്വ​സം​സ്കാ​ര വേ​ദി​യി​ൽ ഷാ​ർ​ജ​യു​ടെ പു​ത്ത​നാം അ​ശ്വ​മേ​ധം. അ​ക്ഷ​ര​ങ്ങ​ളു​ടെ പൂ​ര​ന​ഗ​രി​യി​ൽ ല​ക്ഷ​ങ്ങ​ളാ​ണ് തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തി​യ​ത്. 
മ​ല​യാ​ള​ത്തി​​െൻറ മാ​സ്മ​രി​ക വ​ല​യ​ത്തി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ​യും ഏ​ഴാം ന​മ്പ​ർ ഹാ​ൾ. വി​ശ്ര​മ​മി​ല്ലാ​ത്ത പു​സ്ത​ക പ്ര​കാ​ശ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ൽ ന​ട​ന്ന​ത്.  ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ഡോ.​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ര​ചി​ച്ച മൂ​ന്നു പു​സ്ത​ക​ങ്ങ​ളു​ടെ മ​ല​യാ​ള പ​രി​ഭാ​ഷ​ക​ൾ പ്ര​കാ​ശ​നം ചെ​യ്ത​താ​ണ് ഇ​തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യം.  ഇ​ന്ത്യ​യി​ൽ​നി​ന്ന് 150 പ്ര​സാ​ധ​ക​രാ​ണ് ഇ​ത്ത​വ​ണ പ​ങ്കെ​ടു​ത്ത​ത്. ദൃ​ഢ​നി​ശ്ച​യ​മു​ള്ള കു​ട്ടി​ക​ളു​ടെ പു​സ്ത​ക പ്ര​കാ​ശ​ന​മാ​യി​രു​ന്നു മേ​ള​യി​ലെ ഏ​റ്റ​വും ധ​ന്യ​മാ​യ മു​ഹൂ​ർ​ത്തം. ഒ​ട്ടും വൈ​ക​ല്യ​മി​ല്ലാ​ത്ത പു​സ്ത​ക പ്ര​കാ​ശ​ന​വു​മാ​യി​രു​ന്നു ഇ​ത്.
81 രാ​ജ്യ​ങ്ങ​ളി​ലെ 2000 പ്ര​സാ​ധ​ക​രാ​ണ് മേ​ള​യി​ലെ​ത്തി​യ​ത്. 68 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 173 പ്ര​മു​ഖ എ​ഴു​ത്തു​കാ​രും ചി​ന്ത​ക​രും ക​ലാ​കാ​ര​ന്മാ​രും 987 പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. നൊ​ബേ​ൽ ജേ​താ​വും തു​ർ​ക്കി സാ​ഹി​ത്യ​കാ​ര​നു​മാ​യ ഓ​ർ​ഹാ​ൻ പാ​മു​ക്കി​നെ കാ​ണാ​ന്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന​ട​ക്കം വാ​യ​ന​ക്കാ​രെ​ത്തി​യി​രു​ന്നു. 
അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​ൻ സ്​​റ്റീ​വ് ഹാ​ർ​വേ, ഹി​ന്ദി ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ഗു​ൽ​സാ​ർ, ലി​സ റാ​യ്, അ​നി​ത നാ​യ​ർ, റോ​ബി​ൻ ശ​ർ​മ തു​ട​ങ്ങി​യ​വ​രും മ​ല​യാ​ള​ത്തി​ല്‍നി​ന്ന് ക​ഥാ​കൃ​ത്ത് ടി. ​പ​ത്മ​നാ​ഭ​ൻ, ഗാ​യി​ക കെ.​എ​സ്. ചി​ത്ര, ഗ്രാ​ൻ​ഡ്​ മാ​സ്​​റ്റ​ർ ജി.​എ​സ്. പ്ര​ദീ​പ്, ഇ​ന്ത്യ​ന്‍  ഇം​ഗ്ലീ​ഷ് എ​ഴു​ത്തു​കാ​രാ​യ ആ​ന​ന്ദ്  നീ​ല​ക​ണ്ഠ​ൻ, ജീ​ത് ത​യ്യി​ല്‍, മു​ന്‍ ന​യ​ത​ന്ത്ര​ജ്ഞ​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ടി.​പി. ശ്രീ​നി​വാ​സ​ന്‍, കെ.​വി. മോ​ഹ​ന്‍കു​മാ​ര്‍, ബി​നോ​യ് വി​ശ്വം എം.​പി, വി.​ടി. ബ​ൽ​റാം എം.​എ​ൽ.​എ, കെ.​പി. രാ​മ​നു​ണ്ണി, ശി​ഹാ​ബു​ദ്ദീ​ന്‍ പൊ​യ്ത്തും​ക​ട​വ്, താ​ഹ മാ​ടാ​യി, ന​ട​ന്മാ​രാ​യ സി​ദ്ദീ​ഖ്, മ​നോ​ജ് കെ. ​ജ​യ​ന്‍, ടൊ​വി​നോ തോ​മ​സ്, സം​വി​ധാ​യ​ക​രാ​യ എം.​എ. നി​ഷാ​ദ്, സ​ലീം അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​വ​രും മേ​ള​ക്കെ​ത്തി. ഇ​വ​രി​ല്‍ പ​ല​രു​ടെ​യും പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വു​മു​ണ്ടാ​യി​രു​ന്നു. ക​വി വീ​രാ​ന്‍കു​ട്ടി,  അ​നി​ത ത​മ്പി, ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ര്‍ ശ​ര​ത് ച​ന്ദ്ര​വ​ര്‍മ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത കാ​വ്യ​സ​ന്ധ്യ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. 
ഇ​ന്ത്യ​ൻ പ​വി​ലി​യ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ഴാം​ന​മ്പ​ർ ഹാ​ളി​ലെ 150ലേ​റെ പേ​ര്‍ക്കി​രി​ക്കാ​വു​ന്ന റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ല്‍ 200ലേ​റെ പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു. മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ വ​ൻ പ്രാ​തി​നി​ധ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​ത്യേ​ക വേ​ദി ഒ​രു​ക്കി​യ​ത്.  മ​ല​യാ​ളി കു​ട്ടി​ക​ൾ  ര​ചി​ച്ച 40 പു​സ്ത​ക​ങ്ങ​ൾ ഇ​ത്ത​വ​ണ പ്ര​കാ​ശ​നം ചെ​യ്തു. 
കു​ട്ടി​ക​ൾ​ക്കു​ള്ള സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​ന് കോ​മി​ക് കോ​ർ​ണ​ർ എ​ന്ന പേ​രി​ൽ ഏ​ഴാം ന​മ്പ​ർ ഹാ​ളി​ൽ പ്ര​ത്യേ​ക തി​യ​റ്റ​ർ ഒ​രു​ക്കി​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ ശി​ൽ​പ​ശാ​ല​ക​ൾ​ക്കാ​യി പു​റ​ത്ത് പ്ര​ത്യേ​ക വേ​ദി​യും തീ​ർ​ത്തി​രു​ന്നു.

ഇ​ന്ന​ത്തെ പ്ര​ധാ​ന പ​രി​പാ​ടി​ക​ളും
പ്ര​കാ​ശ​ന​ങ്ങ​ളും
•ദ​അ്​​വ - ഡോ. ​ജാ​ബി​ർ അ​മാ​നി - 5.00
•പ​റ​ങ്ങോ​ട​ൻ - ദി​ലി​പ് മോ​ഹ​ൻ -5.30
•ദി ​ഡോ​ർ റ്റു ​മൈ സോ​ൾ -ദു​ർ​ഗ ര​മേ​ഷ്- 6.00
•നി​ഴ​ലു​ക​ൾ -ലു​കോ​സ് വി. ​ചെ​റി​യാ​ൻ -6.30
•ജീ​വി​ത​നി​മി​ഷ​ങ്ങ​ൾ - ര​ഞ്ജി​ത്ത്- 7.00
•മോ​ഹ​ന​വീ​ണ - പോ​ളി വ​ർ​ഗീ​സ് -7.30
•ക​റു​പ്പ് - ഉ​ഷ ഷി​നോ​ജ്- 8.00

Loading...
COMMENTS