You are here

ഇന്ന് തിരുവോണം; നന്നായി ഉണ്ടോണം

10:21 AM
11/09/2019
അബൂദബി മദീന സായിദിലെ ലുലു മാളിൽ പച്ചക്കറി സാധനങ്ങൾ വാങ്ങാനെത്തിയ മലയാളികൾ
ഷാ​ർ​ജ/അബൂദബി: തി​രു​വോ​ണ​ത്തി​ന് സ​ദ‍്യ​യൊ​രു​ക്കാ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​ന്ന​വ​രു​ടെ തി​ര​ക്കാ​യി​രു​ന്നു ഉ​ത്രാ​ട ദി​വ​സം ക​ട​ക​മ്പോ​ള​ങ്ങ​ളി​ൽ.  സ​ദ്യ​യി​ലെ ആ​ദ‍്യ ഇ​ന​മാ​യ ഉ​പ്പു​മു​ത​ൽ പാ​യ​സം വ​രെ​യു​ള്ള സാ​ധ​ന​ങ്ങ​ളെ​ല്ലാം വി​ല​ക്കു​റ​വി‍​​െൻറ പ​ട്ടി​ക​യി​ൽ ക​യ​റി​യ​ത് ആ​ശ്വാ​സ​മാ​യ​താ​യി കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന​വ​രും ബാ​ച്ചി​ല​ർ​മാ​രും പ​റ​ഞ്ഞു.

എ​ന്നാ​ൽ, സ​ദ്യ​യൊ​രു​ക്കാ​ൻ സ​മ​യ​യോ സൗ​ക​ര്യ​മോ ഇ​ല്ലാ​ത്ത​വ​ർ​ക്കും ക​ഴി​ക്ക​ണ്ടേ? അ​തി​നാ​യി ചെ​റു​തും വ​ലു​തു​മാ​യ റ​സ്​​റ്റാ​റ​ൻ​റു​ക​ളും രം​ഗ​ത്തു​ണ്ട്. 30 ഇ​നം വി​ഭ​വ​ങ്ങ​ളോ​ടു കൂ​ടി​യ സ​ദ‍്യ ഇ​രു​ന്ന് ക​ഴി​ക്കാ​ൻ 35 ദി​ർ​ഹ​വും പാ​ർ​സ​ലി​ന് 37 ദി​ർ​ഹ​വു​മാ​ണ് പ​ല റ​സ്​​റ്റാ​റ​ൻ​റു​ക​ളും ഇൗ​ടാ​ക്കു​ന്ന​ത്. മൂ​ന്ന് ത​രം പാ​യ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ദ‍്യ​യാ​ണി​ത്.  വി​ഭ​വ​ങ്ങ​ളു​ടെ എ​ണ്ണം അ​നു​സ​രി​ച്ച്​ പ​ല​യി​ട​ങ്ങ​ളി​ലും നി​ര​ക്കി​ലും മാ​റ്റ​മു​ണ്ട്. 19 ദി​ർ​ഹ​മി​ന്​ പോ​ലും സ​ദ്യ വി​ള​മ്പു​ന്നു​ണ്ട്​ ഇ​ട​ത്ത​രം ഹോ​ട്ട​ലു​ക​ളി​ൽ. എ​ന്നാ​ൽ, സ​ദ്യ ക​ഴി​ക്കു​ന്ന​തി​ൽ പ​ല​പ്പോ​ഴും ഹോ​ട്ട​ലി​​​െൻറ ബ്രാ​ൻ​ഡ്​​ പ​ല​രും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.  ആ​ഴ്ച​ക​ൾ​ക്ക് മു​മ്പു​ത​ന്നെ സ​ദ‍്യ ബു​ക്കി​ങ്​ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

കൂ​ടെ ജോ​ലി​ചെ​യ്യു​ന്ന മ​റ്റു രാ​ജ‍്യ​ങ്ങ​ളി​ലെ കൂ​ട്ടു​കാ​രെ ഒ​പ്പം കൊ​ണ്ടു​പോ​യി സ​ദ‍്യ വി​ള​മ്പു​ന്ന​ത് മ​ല​യാ​ളി​ക്കൊ​രു ഹ​ര​മാ​ണ്. ക​ത്തി​യും ഫോ​ർ​ക്കും സ്​​പൂ​ണും ഉ​പ​യോ​ഗി​ച്ച്​ മാ​ത്രം ഭ​ക്ഷ​ണം ക​ഴി​ച്ച്​ ശീ​ല​മു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​രെ കൊ​ണ്ടു​പോ​യി കൈ​കൊ​ണ്ട്​ കു​ഴ​ച്ച്​ കു​ഴ​ച്ച്​ ക​ഴി​ക്കു​ന്ന​തി​​​െൻറ ഹ​രം ഒ​ന്ന്​ അ​നു​ഭ​വി​പ്പി​ക്കു​ന്ന​തി​ലാ​ണ്​ അ​തി​​​െൻറ ര​സം. ഇ​ല​യി​ൽ​നി​ന്ന്​ സ്​​പൂ​ണി​ൽ കോ​രി​ക്ക​ഴി​ക്കു​ന്ന​തും എ​ന്തും സോ​സി​ൽ മു​ക്കി ക​ഴി​ക്കു​ന്ന ശീ​ല​മു​ള്ള​വ​ർ കൊ​ണ്ടാ​ട്ടം മു​ള​ക്​ ക​റി​യി​ൽ മു​ക്കി ക​ഴി​ക്കു​ന്ന​തു​മൊ​ക്കെ കാ​ണാ​ൻ ര​സം ത​ന്നെ​യാ​ണ്. ഓ​ണ​ത്തി​ന് മാ​ത്രം കൈ​കൊ​ണ്ട് ഭ​ക്ഷ​ണം ക​ഴി​ച്ച് ശീ​ലി​ച്ച അ​റ​ബി​ക​ളും ഫി​ലി​പ്പി​നോ​ക​ളും പി​ന്നീ​ട് ആ ​ശീ​ലം മാ​റ്റാ​തെ കൊ​ണ്ടു​ന​ട​ക്കു​ന്നു. ഓ​ഫി​സു​ക​ളി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ പൂ​ക്ക​ള​മി​ടാ​നും അ​റ​ബി​ക​ളും ഫി​ലി​പ്പി​നോ​ക​ളും ഉ​ത്ത​രേ​ന്ത്യ​ക്കാ​രും സ​ജീ​വ​മാ​യി ഉ​ണ്ട്.  എ​ന്തി​നേ​റെ തി​രു​വോ​ണ ദി​വ​സം ക​സ​വി‍​​െൻറ ക​ര​വെ​ച്ച വ​സ്ത്രം ധ​രി​ക്കു​ന്ന​വ​രും ഇ​ത​ര രാ​ജ‍്യ​ക്കാ​രി​ലു​ണ്ട്.

 സ​ദ‍്യ​ക്കാ​യി നാ​ക്കി​ല​ക​ൾ വ​ന്ന​ത് കേ​ര​ള​ത്തി​ൽ​നി​ന്നും ഒ​മാ​നി​ൽ​നി​ന്നു​മാ​ണ്. തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ പ്ര​ള​യം കാ​ര്യ​മാ​യി ബാ​ധി​ക്കാ​ത്ത​താ​ണ് ഇ​ത്ത​വ​ണ നാ​ട്ടി​ൽ​നി​ന്ന് പ​ച്ച​ക്ക​റി​ക​ൾ എ​ത്താ​ൻ കാ​ര​ണം. ത​ല​യി​ൽ ചൂ​ടാ​നു​ള്ള മു​ല്ല​പ്പൂ​വും പൂ​ക്ക​ള​മി​ടാ​നു​ള്ള പൂ​ക്ക​ളും മാ​ർ​ക്ക​റ്റു​ക​ളി​ൽ സു​ല​ഭ​മാ​ണ്. സ​ലാ​ല​യി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ പോ​യ​വ​ർ അ​വി​ടെ​നി​ന്ന്  വ​ട്ടി​നി​റ​യെ പൂ​ക്ക​ളു​മാ​യി​ട്ടാ​ണ് എ​ത്തി​യ​ത്. അ​ത്തം പി​റ​ന്ന​ത് മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് ഗ​ൾ​ഫി​ലെ ഓ​ണാ​ഘോ​ഷം. ചി​ങ്ങം ക​ഴി​ഞ്ഞാ​ലും ആ​ഘോ​ഷം തു​ട​രു​ന്ന​ത് ഗ​ൾ​ഫി​​​െൻറ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്. ബ​ർ​ദു​ബൈ​യി​ലെ അ​മ്പ​ല​ങ്ങ​ളി​ൽ തി​രു​വോ​ണം പ്ര​മാ​ണി​ച്ച് പ്ര​ത‍്യേ​ക പൂ​ജ​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​യു​ള്ള പൂ​ക്ക​ട​ക​ളി​ൽ ധാ​രാ​ളം പൂ​ക്ക​ളും എ​ത്തി​യി​ട്ടു​ണ്ട്. ഷാ​ർ​ജ​യി​ലും ധാ​രാ​ളം പൂ​ക്ക​ട​ക​ളു​ണ്ട്.

പ്രവൃത്തി ദിവസത്തിലാണ് ഈ വർഷത്തെ തിരുവോണമെങ്കിലും ഓണാഘോഷത്തെ വരവേൽക്കാനുള്ള അവസാനവട്ട ഉത്രാടപ്പാച്ചിലിലായിരുന്നു ചൊവ്വാഴ്​ച യു.എ.ഇയിലെ മലയാളികൾ. സന്ധ്യയോടെ തലസ്ഥാനമായ അബൂദബിയിലെ മാളുകളിലേക്ക് ഓണത്തിനുള്ള ഒരുക്കത്തിന് സാധന സാമഗ്രികൾ വാങ്ങാനെത്തിയവരുടെ വൻ തിരക്കായിരുന്നു.

 സന്ധ്യക്കു ശേഷം എല്ലാ മാളുകളിലും പ്രാദേശിക മാർക്കറ്റുകളിലും പഴം പച്ചക്കറി വിപണികളിലായിരുന്നു ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത്.  പഴം പച്ചക്കറി സാധനങ്ങൾക്ക് വൻ വിലക്കുറവാണ് ഓണം പ്രമാണിച്ചെന്നതിനാൽ ഓഫറുള്ള സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക് പതിവിലും കൂടുതലായിരുന്നു. ഗൃഹാതുര സ്മരണകളുമായി ബുധനാഴ്​ച ഒന്നാം ഓണം ആഘോഷിക്കുന്ന മലയാളികൾക്ക് റെഡിമെയ്ഡായി പായസം വരെ ലഭ്യമായതിനാൽ വിവിധ തരം പായസങ്ങളും മാളുകളിൽ നിന്നു വാങ്ങാനെത്തിയവർ ധാരാളം.

കാണം വിറ്റും ഓണം ഉണ്ണുന്ന ശീലക്കാരാണ് മലയാളികൾ എന്ന പഴമൊഴിയെ അന്വർഥമാക്കുംവിധം തൂശനിലയും പഴം, പച്ചക്കറി സാധനങ്ങളും വാങ്ങിയാണ് എല്ലാവരും മടങ്ങിയത്. കോടിമുണ്ടും കസവു സാരിയും വാങ്ങാനെത്തുന്നവരുടെ തിരക്കും മാളുകളിൽ അനുഭവപ്പെട്ടു. ചൊവ്വാഴ്​ച ജോലി കഴിഞ്ഞ് റൂമിലെത്തിയ ബാച്​ലേഴ്‌സും ഫാമിലിയും ഓണാഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങാൻ വിപണികളിലേക്കിറങ്ങിയതിനാൽ മാളുകൾക്കു സമീപത്തെ വാഹന പാർക്കിങ് കേന്ദ്രങ്ങളിലും തിരക്കനുഭവപ്പെട്ടു.
 
Loading...
COMMENTS