ഡ്യൂട്ടിയിലായിരുന്ന മെർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായി
text_fieldsഭുവനേശ്വർ: ഡ്യൂട്ടിയിലായിരുന്ന മെർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി റിപ്പോർട്ട്. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ സ്വദേശി സർത്തക് മഹാപത്രയെയാണ് കാണാതായത്. ഫെബ്രുവരി 3 ന് മൗറീഷ്യസിനടുത്ത് കപ്പലിൽ ഡ്യൂട്ടിയിലിരിക്കെ കാണാതായെന്നാണ് വിവരം. 2025 ജൂലൈ മുതൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് സിങ്കപ്പൂർ വഴി ചൈനയിലേക്ക് മടങ്ങുകയായിരുന്നു കപ്പലിൽ നിന്നാണ് മകനെ കാണാതായതെന്ന് സർത്തകിന്റെ അമ്മ രശ്മിത മൊഹാപത്ര പറഞ്ഞു.
ഫെബ്രുവരി രണ്ടിന് കപ്പൽ സിംഗപ്പൂരിനടുത്ത് എത്തിയപ്പോഴാണ് മകൻ തന്നെ അവസാനമായി വിളിച്ചതെന്നും സാർത്തയുടെ അമ്മ പറഞ്ഞു. സാർത്തയുടെ പെട്ടന്നുള്ള തിരോധാനത്തിൽ കുടുംബം തകർന്നിരിക്കുകയാണ്. മകനെ കണ്ടെത്തുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തമായി ഇടപെടണമെന്ന് രശ്‌മിത പറഞ്ഞു. അധികൃതരുടെ ഇടപെടൽ ആവശ്യപ്പെട്ടു സാർത്തയുടെ അമ്മ പ്രധാനമന്ത്രി, ഒഡീഷ മുഖ്യമന്ത്രി, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്, വിദേശകാര്യ മന്ത്രാലയം എന്നിവരെ ടാഗ് ചെയ്തുകൊണ്ട് എക്സിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.
സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നും കപ്പലിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

