തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ വനിതാ അറ്റൻഡർക്ക് പരിക്കേറ്റു. അറ്റൻഡർ ഫാരിഷ ബീവിക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്. ഓക്സിജന്‍റെ മർദം നിയന്ത്രിക്കുന്നതിനാണ് ഫ്ലോമീറ്റർ ഉപയോഗിക്കുന്നത്.
മുമ്പും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചിരുന്നു. 2025 മെയ് മൂന്നിനായിരുന്നു ഓക്സിജൻ സിലിണ്ടറിൽ ഘടിപ്പിച്ച ഫ്ലോമീറ്ററാണ് പൊട്ടിത്തെറിച്ചത്.
അപകടത്തിൽ അനസ്തേഷ്യ വിഭാഗത്തിലെ ടെക്നീഷ്യനായ അഭിഷേകിന് ഗുരുതര പരിക്കേറ്റിരുന്നു. പൊട്ടിത്തെറിച്ച ഫ്ലോമീറ്ററിന്‍റെ ഭാഗങ്ങൾ ടെക്നീഷ്യന്‍റെ പതിച്ച് തലയോട്ടിക്ക് പൊട്ടലുണ്ടായി.
ഓക്സിജന്‍റെ ലഭ്യത നിയന്ത്രിക്കാനും അളക്കാനും സഹായിക്കുന്ന ഉപകരണമാണ് ഓക്സിജൻ ഫ്ലോമീറ്റർ. ഓക്സിജൻ കൃത്യമായ അളവിൽ വിതരണം ചെയ്യുന്നുണ്ടോ എന്ന് മീറ്റർ ഉറപ്പാക്കുന്നു. രോഗികൾക്ക് ഓക്സിജൻ നൽകുമ്പോൾ കൃത്യതയും സുരക്ഷയും ഫ്ലോമീറ്ററിലൂടെ നിലനിർത്താൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

