You are here

ഉൾപ്രദേശങ്ങളിലെ തൊഴിലാളികളെ നോമ്പ്​ തുറപ്പിച്ച്​ ടീം ഇഫ്​താർ

11:38 AM
11/05/2019
‘അൽഐൻ ടീം ഇഫ്താർ’ അംഗങ്ങൾ

അൽഐൻ: അൽഐനിലെ ഉൾപ്രദേശങ്ങളിൽ തോട്ടങ്ങളിൽ തൊഴിലെടുക്കുന്നവരുടെയും ഒട്ടകങ്ങളെയും ആടുകളെയും മേയ്​ക്കുന്നവരുടെയും താമസയിടങ്ങളിലും ദൂരെ ദിക്കുകളിലെ ലേബർ ക്യാമ്പുകളിലും നോമ്പ് തുറകൾ സംഘടിപ്പിച്ച് ‘അൽഐൻ ടീം ഇഫ്താർ’ സേവനത്തി​​െൻറ മൂന്നാം വർഷത്തിൽ. ഒരു കൂട്ടം ചെറുപ്പക്കാർ അവരുടെ ജോലി കഴിഞ്ഞും വിദ്യാർഥികൾ സ്കൂൾ കഴിഞ്ഞുമുള്ള സമയമാണ് പുണ്യമാസത്തിലെ സേവനത്തിനായി മാറ്റിവെച്ചിരിക്കുന്നത്. 
മതത്തി​​െൻറയും രാഷ്​ട്രത്തി​​െൻറയും ഭാഷയുടെയും വേലിക്കെട്ടുകളില്ലാതെ ഈ രാജ്യത്ത് താമസിക്കുന്ന ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ് സ്വദേശികളാണ് കൂടുതലും നോമ്പ് തുറക്കെത്തുന്നതെന്ന് ടീം ഇഫ്ത്താർ ക്യാപ്റ്റൻ ശബീബ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 
ടൗണിൽനിന്ന്​ കിലോമീറ്ററുകളോളം ഉൾപ്രദേശത്തുള്ള ലേബർ ക്യാമ്പുകളായതിനാൽ പുറമെ നിന്നുള്ള സഹായം ഇവിടെ എത്താറില്ല എന്നതിനാലാണ്​ ഇത്തരം സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി. ഒരു ദിവസം 500ഓളം തൊഴിലാളികളെയാണ് ഇവർ നോമ്പ് തുറപ്പിക്കുന്നത്. നോമ്പ് തുറക്കാവശ്യമുള്ള 30 ദിവസത്തെ ഭക്ഷണവും ഷാർജയിലെ സുമനസ്സിനുടമയാണ് നൽകി വരുന്നത്. എന്നാൽ, പഴം. ജ്യൂസ്, വെള്ളം തുടങ്ങിയ വിഭവങ്ങൾ ടീം ഇഫ്​താർ തന്നെ കണ്ടെത്തുകയാണ്​. അൽഐനിലെ വിവിധ വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന പിന്തുണ കാരണമാണ്​ ഇൗ ചെലവ്​ വഹിക്കാൻ സംഘത്തിന്​ സാധിക്കുന്നത്​​. അടുത്ത ഒരാഴ്ച വരെയുള്ള പഴം, ജ്യുസ്, വെള്ളം എന്നിവക്കുള്ള സ്പാൺസർമാരെ കിട്ടിയിട്ടുണ്ടങ്കിലും ശേഷമുള്ള നാളുകളിലേക്ക്​ കണ്ടെത്തേണ്ടതുണ്ട്​. ഷാർജയിൽനിന്നുള്ള ഭക്ഷണം അൽഐനിൽ എത്തിക്കുന്നതിന് വണ്ടിക്കൂലിയായി വേറെയും ചെലവുണ്ട്. വൈകുന്നേരം 4.30ഒാടെ നോമ്പ് തുറക്കുള്ള വിഭവങ്ങളുമായി ലേബർ ക്യാമ്പുകളിലേക്ക് പോവുകയും അർഹരായ വിവിധ ഭാഷക്കാരായ സാധരണക്കാരെ സ്വീകരിച്ചും നോമ്പ് തുറക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയും രാത്രി എ​േട്ടാടെയാണ് വിദ്യാർഥികളും ചെറുപ്പക്കാരുമടങ്ങുന്ന സംഘം മടങ്ങുന്നത്. ടീം ഇഫ്താറുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് 0552333568 നമ്പറിൽ ബന്ധപ്പെടാം. 
 

Loading...
COMMENTS