You are here

ഷാ​ര്‍ജ ലോ​ക പു​സ്ത​ക ത​ല​സ്ഥാ​നം:  പ​രി​പാ​ടി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

11:36 AM
14/03/2019
സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖാ​സി​മി ല​ണ്ട​ന്‍ പു​സ്ത​ക​മേ​ള​യി​ല്‍
ഷാ​ര്‍ജ: യു​നെ​സ്കോ 2019ലെ ​ലോ​ക പു​സ്ത​ക ത​ല​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കാ​നി​രി​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖാ​സി​മി പ്ര​ഖ്യാ​പി​ച്ചു.
 48ാമ​ത് ല​ണ്ട​ന്‍ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​യി​രു​ന്നു സു​ല്‍ത്താ​െ​ൻ​റ പ്ര​ഖ്യാ​പ​നം. സാ​മൂ​ഹ്യ ഏ​കീ​ക​ര​ണം, അ​റി​വ് വ​ള​ര്‍ത്ത​ല്‍, പൈ​തൃ​ക ബ​ഹു​മാ​നം, കു​ട്ടി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും ശാ​ക്തി​ക​ര​ണം, ബോ​ധ​വ​ത്ക​ര​ണം, പ്ര​സി​ദ്ധീ​ക​ര​ണ രം​ഗ​ത്തെ വി​കാ​സം തു​ട​ങ്ങി ആ​റു മാ​ര്‍ഗ നി​ര്‍ദേ​ശ​ങ്ങ​ളാ​ണ് അ​േദ്ദഹം മു​ന്നോ​ട്ട് വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ൻ​റ​ര്‍നാ​ഷ​ണ​ല്‍ പ​ബ്ലി​ഷേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ൻ​റും എ​മി​റേ​റ്റ്സ് പ​ബ്ലി​ഷേ​ഴ്സ് സ്ഥാ​പ​ക​യു​മാ​യ ശൈ​ഖ ബു​ദൂ​ര്‍ ബി​ന്‍ത് സു​ല്‍ത്താ​ന്‍ ആ​ല്‍ ഖാ​സി​മി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. പു​സ്ത​ക ​േപ്ര​മി​ക​ളെ​യും സാം​സ്കാ​രി​ക, സാ​മൂ​ഹ്യ രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രെ​യും ല​ക്ഷ്യ​വെ​ച്ചു​ള്ള പ​രി​പാ​ടി​ക​ളാ​യി​രി​ക്കും ഏ​പ്രി​ല്‍ 23 മു​ത​ല്‍ ഒ​രു​വ​ര്‍ഷം നീ​ളു​ന്ന പ​രി​പാ​ടി​യി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ക​യെ​ന്ന് ബു​ദൂ​ര്‍ പ​റ​ഞ്ഞു. യു.​എ.​ഇ സ​മൂ​ഹ​ത്തി​ല്‍ വാ​യ​ന​യു​ടെ വ​സ​ന്തം തീ​ര്‍ത്ത്, നാ​ളെ​യു​ടെ പ്ര​തീ​ക്ഷ​ക​ളാ​യ യു​വാ​ക്ക​ളി​ല്‍ സാ​മൂ​ഹ്യ​വും സാം​സ്കാ​രി​ക​വു​മാ​യ അ​റി​വ് വ​ള​ര്‍ത്തു​ക. അ​റ​ബ് പൈ​തൃ​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം തു​ട​ങ്ങി​യ​വ​യും മു​ന്നോ​ട്ട് വെ​ക്കു​ന്നു. 
ഷാ​ര്‍ജ​യി​ലെ ബീ​ച്ചു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വാ​യ​ന​ശാ​ല​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യെ​ന്ന നൂ​ത​ന​മാ​യ ആ​ശ​യ​വും ശൈ​ഖ് സു​ല്‍ത്താ​ന്‍ മു​ന്നോ​ട്ട് വെ​ച്ചി​ട്ടു​ണ്ട്. ഷാ​ര്‍ജ ന​ഗ​ര​സ​ഭ, ശു​രൂ​ക്ക്, നോ​ള​ജ് ബി​ത്തൗ​ട്ട് ബോ​ര്‍ഡേ​ഴ്സ് തു​ട​ങ്ങി​യ​വ​യാ​ണ് ഒ​രു​വ​ര്‍ഷം നീ​ളു​ന്ന പ​രി​പാ​ടി​ക​ളു​ടെ പ്രാ​യോ​ജ​ക​ര്‍. 
 
Loading...
COMMENTS